Search
  • Follow NativePlanet
Share
» »കർവ്വാ ചൗത് ട്രെയിൻ റദ്ദാക്കി ഐആർസിടിസി

കർവ്വാ ചൗത് ട്രെയിൻ റദ്ദാക്കി ഐആർസിടിസി

കർവ്വാ ചൗത്തിനോടനുബന്ധിച്ച് പ്രഖ്യാപിച്ച ട്രെയിൻ ക്യാൻസൽ ചെയ്തിരിക്കുകയാണ് ഐആർസിടിസി.

സാധാരണ ആഘോഷ കാലങ്ങളിലും വലിയ അവധി ദിവസങ്ങളിലും സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിക്കേണ്ട താമസമേയുള്ളൂ...സീറ്റുകള്‍ കാലിയാകുവാൻ അധിക സമയമൊന്നും വേണ്ടി വരില്ല. എന്നാൽ ഇത്തവണ കളി ചെറുതായൊന്നു മാറി. കർവ്വാ ചൗത്തിനോടനുബന്ധിച്ച് പ്രഖ്യാപിച്ച ട്രെയിൻ ക്യാൻസൽ ചെയ്തിരിക്കുകയാണ് ഐആർസിടിസി.

 സ്പെഷ്യൽ മജസ്റ്റിക് രാജസ്ഥാൻ ഡീലക്സ് ട്രെയിൻ

സ്പെഷ്യൽ മജസ്റ്റിക് രാജസ്ഥാൻ ഡീലക്സ് ട്രെയിൻ

വടക്കേ ഇന്ത്യക്കാരുടെ ആഘോഷങ്ങളിൽ പ്രധാനപ്പെട്ട കർവ്വാ ചൗഥിന്റെ ഭാഗമായാണ് ഐആർസിടിസി സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചത്. ഈ വർഷത്തെ കർവ്വാ ചൗഥ് ആഘോഷിക്കുവാൻ താല്പര്യപ്പെടുന്ന ദമ്പതികൾക്കു വേണ്ടി മാത്രമാണ് ട്രെയിൻ പ്രഖ്യാപിച്ചത്. എന്നാൽ പ്രഖ്യാപിച്ച് വളരെ കുറഞ്ഞ ദിവസങ്ങൾക്കകം തന്നെ റെയില്‍വേയ്ക്ക് ഇത് പിൻവലിക്കേണ്ടി വന്നു

വെറും നാല് പേർ

വെറും നാല് പേർ

ആളുകൾ സീറ്റു ബുക്ക് ചെയ്യാത്തതാണ് ട്രെയിൻ പിൻവലിക്കുവാനുള്ള കാരണം. റിപ്പോർട്ടുകളനുസരിച്ച് മജസ്റ്റിക് രാജസ്ഥാൻ ഡീലക്സാണ് ആ യാത്രയ്ക്കായി ഒരുക്കിയിരുന്നത്. ആഗ്രയുടെയും രാജസ്ഥാന്റെയും വിവിധ ഇടങ്ങളിലൂടെ ദമ്പതിമാർക്കു വേണ്ടി മാത്രമുള്ള യാത്രയായിരുന്നു ഇത്. കർവ്വാ ചൗത് വ്യത്യസ്തമായി ആഘോഷിക്കുവാൻ പ്ലാൻ ചെയ്യുന്നവരെ ഉദ്ദേശിച്ചായിരുന്നു ഈ യാത്ര. 39 ദമ്പതിമാർക്കു വേണ്ടി 78 സീറ്റുകളായിരുന്നു ട്രെയിനിലുണ്ടായിരുന്നത്. എന്നാൽ വെറും രണ്ട് ദമ്പതികൾ മാത്രമാണ് സീറ്റുകൾ ബുക്ക് ചെയ്തത്.

ആഡംബര സൗകര്യങ്ങള്‍

ആഡംബര സൗകര്യങ്ങള്‍

കർവ്വാ ചൗത് സ്പെഷ്യൽ ട്രെയിനിൽ ആധുനിക സുഖ സൗകര്യങ്ങളാണ് ഏർപ്പെടുത്തിയിരുന്നത്. സിംഗിൾ സീറ്റർ സോഫ, ഫൂട്ട് മസാജ്, ഷവർ ക്യൂബിക്കിൾ തുടങ്ങിയവ ഇതിലുണ്ട്. ചെറിയ കുട്ടികളുള്ളവർക്കും പ്രായമായ ദമ്പതികൾക്കും ഉപകാരപ്പെടുന്ന കാര്യങ്ങളും ഇതിലുണ്ട്. എങ്കിലും ദമ്പതികൾക്കു മാത്രമേ സഞ്ചരിക്കുവാനാകൂ. കൂടാതെ ഐആർസിടിസി ഓരോ യാത്രികനും പത്ത് ലക്ഷം രൂപയുടെ ഇൻഷുറൻസും നല്കുന്നുണ്ട്.

പണം തിരികെ നല്കും

പണം തിരികെ നല്കും

വെറും രണ്ട് ദമ്പതികൾ മാത്രം ടിക്കറ്റ് ബുക്ക് ചെയ്തതിനാൽ സ്പെഷ്യൽ ട്രെയിൻ ക്യാൻസൽ ചെയ്യുവാനാണ് റെയിൽവേയുടെ തീരുമാനം. ടിക്കറ്റ് നിരക്ക് അധികമായതാണ് ആളുകൾ ഇതിലേക്ക് ആകർഷിക്കപ്പെടാത്തത് എന്നാണ് അധികൃതരുടെ അനുമാനം. ഉസ്റ്റ് ടർ എസിയിൽ കപ്പിളിന് 102960 രൂപയും എസി ടു ടയറിന് 90090 രൂപയുമാണ് ചാർജ്. ഇത്രയും പണം മുടക്കി ടിക്കറ്റ് ബുക്ക് ചെയ്ത രണ്ടു ദമ്പതിമാർക്കും റെയിൽവേ പണം തിരികെ നല്കും.
ഡൽഹിയിലെ സഫർജംങ് സ്റ്റേഷനിൽ നിന്നും ഒക്ടോബർ 14ന് യാത്ര ആരംഭിച്ച് ആഗ്ര, ജയ്സാൽമീർ കോട്ട, അമേർ കോട്ട, സിറ്റി പാലസ് തുടങ്ങിയ കാണുന്ന രീതിയിലായിരുന്നു ഇതിന്‍റെ യാത്ര ക്രമീകരിച്ചിരുന്നത്.
ഈ വർഷം ഒക്ടോബർ 17നാണ് കർവ്വാ ചൗഥ്.

43 മണിക്കൂറിൽ 2267 കിലോമീറ്റർ...മൈസൂരിൽ നിന്നും ഉദയ്പൂർ വരെ... ഇത് പൊളിക്കും!!43 മണിക്കൂറിൽ 2267 കിലോമീറ്റർ...മൈസൂരിൽ നിന്നും ഉദയ്പൂർ വരെ... ഇത് പൊളിക്കും!!

ടിക്കറ്റ് നിരക്ക് കൂട്ടാനൊരുങ്ങി റെയിൽവേ...സബ്സിഡി ഉപേക്ഷിക്കുവാൻ യാത്രക്കാർക്ക് അവസരംടിക്കറ്റ് നിരക്ക് കൂട്ടാനൊരുങ്ങി റെയിൽവേ...സബ്സിഡി ഉപേക്ഷിക്കുവാൻ യാത്രക്കാർക്ക് അവസരം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X