Search
  • Follow NativePlanet
Share
» »ഷിർദ്ദി തീർഥാടകര്‍ക്കായി ഐആർസിടിസിയുടെ പുത്തൻ പാക്കേജ്

ഷിർദ്ദി തീർഥാടകര്‍ക്കായി ഐആർസിടിസിയുടെ പുത്തൻ പാക്കേജ്

ഇപ്പോൾ ഇവിടേക്ക് കൂടുതൽ സ‍ഞ്ചാരികളെ ആകർഷിക്കുവാനായി ഐആർസിടിസിയുടെ നേതൃത്വത്തിൽ പുതിയൊരു പാക്കേജ് കൊണ്ടുവന്നിട്ടുണ്ട്. വിശദാംശങ്ങളിലേക്ക്...

ഇന്ത്യയുടെ ആത്മീയ ഗുരുവായി അംഗീകരിക്കപ്പെടുന്നയാളാണ് ഷിർദ്ദിയിലെ സായിബാബ. മഹാരാഷ്ട്രയിലെ അഹമദ്‌നഗര്‍ ജില്ലയിലെ ഷിര്‍ദ്ദി ഇന്ന് ലോകമറിയപ്പെടുന്ന ഒരു തീർഥാടന കേന്ദ്രമാണ്. സായി വിശ്വാസികളുടെ ഏറ്റവും പ്രധാന തീർഥാടന കേന്ദ്രങ്ങളിലൊന്നായ ഇവിടെ ദിനംപ്രതി ആയിരക്കണക്കിന് വിശ്വാസികളും തീർഥാടകരുമാണ് എത്തിച്ചേരുന്നത്. ഷിര്‍ദ്ദി ബാബ തന്‍റെ ജീവിതത്തിലെ ഏകദേശം 50 വർഷത്തോളം ജീവിച്ച ഈ ഗ്രാമം സന്ദർശിക്കുന്നത് പുണ്യപ്രവര്‍ത്തിയായാണ് കണക്കാക്കുന്നത്. ഇപ്പോൾ ഇവിടേക്ക് കൂടുതൽ സ‍ഞ്ചാരികളെ ആകർഷിക്കുവാനായി ഐആർസിടിസിയുടെ നേതൃത്വത്തിൽ പുതിയൊരു പാക്കേജ് കൊണ്ടുവന്നിട്ടുണ്ട്. വിശദാംശങ്ങളിലേക്ക്...

ഷിർദ്ദി

ഷിർദ്ദി

മഹാരാഷ്ട്രയിലെ അഹമദ്‌നഗര്‍ ജില്ലയിലാണ് ഷിര്‍ദ്ദിയെന്ന ഗ്രാമം സ്ഥിതി ചെയ്യുന്നത്. സായി വിശ്വാസികളുടെ ഈ തീർഥാടന കേന്ദ്രം ഒരിക്കലെങ്കിലും സന്ദർശിക്കണം എന്നാഗ്രഹിക്കാത്ത വിശ്വാസികൾ കാണില്ല.വർഷത്തില്‍ എപ്പോൾ വേണമെങ്കിലും സന്ദർശിക്കുവാൻ സാധിക്കുന്ന ഇവിടെ ധാരാളം ക്ഷേത്രങ്ങളും അതിനോട് ചേർന്നുള്ള തീർഥാടന കേന്ദ്രങ്ങളുമുണ്ട്. നാസിക്, പുനെ, മുംബൈ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നെല്ലാം ഇങ്ങോട്ട് ബസ് സര്‍വ്വീസുകളുണ്ട്. എന്നാൽ യാത്രികർക്ക് കൂടുതൽ സൗകര്യപ്രദമാകുന്ന രീതിയിൽ ഐആർസിടിസി ഒരു പുതിയ സർവ്വീസ് ആരംഭിച്ചിട്ടുണ്ട്.

രണ്ട് പകലും ഒരു രാത്രിയും

രണ്ട് പകലും ഒരു രാത്രിയും

ഡൽഹിയിൽ നിന്നും ഷിർദ്ദിയിലേക്ക് രണ്ട് പകലും ഒരു രാത്രിയും ചേരുന്ന ഒരു പാക്കേജാണ് ഐആർസിടിസി കൊണ്ടു വന്നിരിക്കുന്നത്. 13320 രൂപ മുതസാണ് പാക്കേജ് ആരംഭിക്കുന്നത്. ഒരാൾക്ക് 16620 രൂപയും രണ്ട് പേർ ചേർന്നാണെങ്കിൽ 14950 രൂപയും മൂന്നു പേരാണെങ്കിൽ 14670 രൂപയും പാക്കേജിനാവും. ബെഡോടുകൂടി 2 മുതൽ 11 വയസ്സ് വരെയുള്ള കുട്ടികൾക്ക് 13320 രൂപയും ബെഡില്ലാതെ 13030 രൂപയുമാണ് പാക്കേജിനു വേണ്ടി വരുന്ന തുക.

യാത്ര ഇങ്ങനെ

യാത്ര ഇങ്ങനെ

ഡൽഹി-ഷിർദ്ദി-ശനി ഷിൻഗ്നാപൂർ-ഡെൽഹി എന്നാണ് ഈ പാക്കേജ് അറിയപ്പെടുന്നത്. പത്ത് സീറ്റുകളാണ് ഓരോ യാത്രയിലും ലഭ്യമായിരിക്കുക.
നവംബർ രണ്ട്, ഡിസംബർ 7, 21 എന്നീ തിയ്യതികളിലാണ് യാത്ര പുറപ്പെടുക. ഒരു ബ്രേക് ഫാസ്റ്റ്, ഒരു ലഞ്ച്, ഒരു ഡിന്നർ എന്നിവയാണ് പാക്കേജിലടങ്ങിയിരിക്കുന്ന മീൽസ്.
ഫ്ലൈറ്റ് ചാര്‍ജ്, എയർപോർട്ട് പിക്കപ്പും ഡ്രോപ്പും, ഒരു രാത്രിയിലെ താമസം, ബുഫെ മീൽസ്, ടാക്സ് തുടങ്ങിയവ പാക്കേജിലുൾപ്പെടുന്നവയാണ്.
ഏതെങ്കിലും ക്ഷേത്ര ദർശനത്തിനുള്ള ടിക്കറ്റ്, ഡെൽഹി എയർപോർട്ട് ട്രാന്‍സ്പേഴ്സ്, മിനറൽ വാട്ടർ, ടെലിഫോൺ ചാർജ്, ടിപ്പുകൾ തുടങ്ങിയവയും ക്യാമറ ചാർജ്, അഡീഷണൽ മീൽസ്,തുടങ്ങിവയെ പാക്കേജിൽ ഉൾപ്പെടുത്തിയിട്ടില്ല.

ഒന്നാം ദിവസം

ഒന്നാം ദിവസം

ഉച്ചയ്ക്ക് 12.45ന് ഡൽഹി വിമാനത്താവളത്തിൽ നിന്നു യാത്ര പുറപ്പെട്ട് ഷിർദ്ദിയിലെത്തും. 3.30ന് വിമാനത്താവളത്തിൽ നിന്നും എസി ബസിന് ഹോട്ടലിലെത്തും. അന്നേ ദിവസം തന്നെ ക്ഷേത്രം സന്ദർശിക്കാം. രാത്രി ക്ഷേത്രത്തിലെ വിവിധ പരിപാടികളിൽ പങ്കെടുക്കുകയും ചെയ്യാം.

രണ്ടാം ദിവസം

രണ്ടാം ദിവസം

അതിരാവിലെയുള്ള പ്രഭാത ഭക്ഷണത്തിനു ശേഷം രാവിടെ 8.00 മണിക്കാണ് ഷിർദ്ദി എയർപോർട്ടിൽ നിന്നും ശനി ഷിൻഗ്നാപൂരിലേക്ക് പോകും അവിടെ നിന്നും ദര്‍ശനത്തിനു ശേഷം തിരികെ ഷിര്‍ദ്ദിയിലെ ഹോട്ടലിലേക്ക് പോകാം. ഉച്ചഭക്ഷണത്തിനു ശേഷം1.15 ഓടെ ഷിർദ്ദി എർപോർട്ടിലേക്ക് പോകാം. 3.05 ന് തിരികെ ഡെൽഹി എയർപോർട്ടിൽ എത്താം.

PC:World8115

Read more about: travel news travel guide
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X