Search
  • Follow NativePlanet
Share
» »ഓണ്‍ ലൈനിൽ ട്രെയിൻ ടിക്കറ്റെടുത്താൽ നഷ്ടം ഇങ്ങനെ..കൈപൊള്ളാതിരിക്കാൻ വഴിയുണ്ട്!!

ഓണ്‍ ലൈനിൽ ട്രെയിൻ ടിക്കറ്റെടുത്താൽ നഷ്ടം ഇങ്ങനെ..കൈപൊള്ളാതിരിക്കാൻ വഴിയുണ്ട്!!

ഐആർസിടിസി വഴി റെയിൽവേ ടിക്കറ്റ് ഓൺലൈനായി ബുക്ക് ചെയ്യുന്നവർക്ക് സർവ്വീസ് ചാർജുമായി ഇന്ത്യൻ റെയിൽവേ.

ഇന്ത്യൻ റെയിൽവേയ്സ് കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി) വഴി റെയിൽവേ ടിക്കറ്റ് ഓൺലൈനായി ബുക്ക് ചെയ്യുന്നവർക്ക് സർവ്വീസ് ചാർജുമായി ഇന്ത്യൻ റെയിൽവേ. സെപ്റ്റംബർ ഒന്നു മുതൽ ഓണ്‍ലാനായി ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്കാണ് സർവ്വീസ് ചാർജ് നല്കേണ്ടി വരിക.
എസി ടിക്കറ്റുകൾ (ഫസ്റ്റ് ക്ലാസ് ഉൾപ്പെടെയുള്ളവയ്ക്ക്) 30 രൂപയും മറ്റ് ക്ലാസുകൾക്ക് 15 രൂപയുമാണ് ഇ ടിക്കറ്റ് സർവ്വീസ് ചാർജായി ഈടാക്കുക. ഇതിന്റെ കൂടെ ചരക്ക് സേവന നികുതിയും വേറെ തന്നെ ഈടാക്കും.

IRCTC to restore service charges on e-tickets from 1 September

2016 ൽ പിന്‍വലിച്ചത്

ഓൺലൈൻ, ഡിജിറ്റൽ പേയ്മെന്റുകൾ തുടങ്ങിയവ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി 2016 ൽ റെയിൽവേ സർവ്വീസ് ചാർജുകൾ പിന്‍വലിച്ചിരുന്നു. ആ ചാർജുകളാണ് കഴിഞ്ഞ ദിവസം ഇറങ്ങിയ പുതിയ ഉത്തരവിലൂടെ മാറുന്നത്. സര്‍വ്വീസ് ചാർജ് പിൻവലിച്ചതിവെ തുടർന്ന് റെയിൽവേയ്ക്കുണ്ടായ കനത്ത നഷ്ടം പിൻവലിക്കുവാൻ പുതിയ ഉത്തരവ് സഹായിക്കും എന്നാണ് പ്രതീക്ഷ. സര്‍വ്വീസ് ചാർജ് ഈടാക്കുന്ന രീതി തിരികെ കൊണ്ടുവരുവാൻ കേന്ദ്ര ധനമന്ത്രാലയം റെയൽ മന്ത്രാലയത്തിന് നല്കിയ കത്ത് നല്കിയിരുന്നു. പിന്നീട് ഓഗസ്റ്റ് മാസം ആദ്യം റെയൽവേ ഐആർസിടിസിയ്ക്ക് അനുമതിയും നല്കിയിരുന്നു.

IRCTC to restore service charges on e-tickets from 1 September

പ്രത്യേകത ഇങ്ങനെ
ആദ്യമുണ്ടായിരര്‍രൂപയും എസിക്ക് 40 രൂപയുമായിരുന്നു. പുതിയ നിരക്ക് അനുസരിച്ച് സ്ലീപ്പർ ക്ലാസിന് 15 രൂപയും എസിക്ക് 30 രൂപയും ആണ്. ഇത് കൂടാതെ ജിഎസ്ടി നിരക്കും ഓരോ ടിക്കറ്റിലും രേഖപ്പെടുത്തുകയും ചെയ്യും.

ലഡാക്കിലേക്കൊരു കിടിലൻ പാക്കേജുമായി ഐആർസിടിസി ഇന്ത്യയിലെ മനോഹരമായ റെയിൽവേ സ്റ്റേഷനുകൾ ഇതാണ് ലഡാക്കിലേക്കൊരു കിടിലൻ പാക്കേജുമായി ഐആർസിടിസി ഇന്ത്യയിലെ മനോഹരമായ റെയിൽവേ സ്റ്റേഷനുകൾ ഇതാണ്

500 കോടി ആളുകള്‍ വന്നുപോകുന്ന റെയില്‍വേ സ്‌റ്റേഷനുകള്‍500 കോടി ആളുകള്‍ വന്നുപോകുന്ന റെയില്‍വേ സ്‌റ്റേഷനുകള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X