Search
  • Follow NativePlanet
Share
» »വമ്പന്‍ തിരിച്ചുവരവിനൊരുങ്ങി ഇറ്റലി... കിടിലന്‍ പ്ലാനുമായി സിസിലിയും

വമ്പന്‍ തിരിച്ചുവരവിനൊരുങ്ങി ഇറ്റലി... കിടിലന്‍ പ്ലാനുമായി സിസിലിയും

ലോക്ഡൗണ്‍ എടുത്തുമാറ്റി സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരുന്നതിനുള്ള തയ്യാറെടുപ്പിലാണ് ഇറ്റലി

കോവിഡ് വൈറസ് ബാധ ഏറ്റവുമധികം ബാധിച്ച രാജ്യങ്ങളിലൊന്നായ ഇറ്റലി മെല്ലെ തിരിച്ചു വരവിലുള്ള പാതയിലാണ്. രോഗം നിയന്ത്രണ വിധേയമായതോ‌‌ടെ വീണ്ടും ഇറ്റലി ലോകരാജ്യങ്ങള്‍ക്കു മുന്നില്‍ തുറക്കുകയാണ്. ലോക്ഡൗണ്‍ എടുത്തുമാറ്റി സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരുന്നതിനുള്ള തയ്യാറെടുപ്പുകളാണ് രാജ്യമെങ്ങും. അതേസമയം പല മേഖലകളിലും അനിശ്ചിതാവസ്ഥകള്‍ ഇങ്ങനെ നിലനില്‍ക്കുകയും ചെയ്യുന്നുണ്ട്.

Italy is Planning To Lift Lockdown

ആശങ്കയൊഴിയാതെ
രാജ്യം ലോക്ഡൗണ്‍ പിന്‍വലിക്കുവാനുള്ള പദ്ധതിയിലാണെങ്കിലും അക്കാര്യത്തില്‍ ആശങ്കകള്‍ പലര്‍ക്കുണ്ട്. വൈറസിനെക്കുറിച്ചുള്ള ഭീതി ആളുകളുടെ ഇടയില്‍ നിന്നും പൂര്‍ണ്ണമായും മാറിയിട്ടില്ല. അതുകൊണ്ടു തന്നെ രാജ്യം വീണ്ടും തുറക്കുന്നു എന്നു ഫറയുമ്പോള്‍ ആശങ്കയോടുകൂടിയാണ് ഭൂരിഭാഗം ആളുകളും അതിനെ നോക്കുന്നത്. രാജ്യം തിരിച്ചു വരുന്നതിനെ സ്വാഗതം ചെയ്യുന്ന ആളുകളാണ് ലോക്ഡൗണ്‍ എടുത്തുമാറ്റുന്നതിനെ പിന്തുണയ്ക്കുന്നത്.
ആദ്യ ഘ‌ട്ടത്തില്‍ കഫേകള്‍ക്കും റസ്റ്റോറന്‍റുകള്‍ക്കുമാണ് തുറന്നു പ്രവര്‍ത്തിക്കുവാന്‍ അനുമതിയുള്ളത്. എന്നാല്‍ ഇവിടുത്തെ സേവനങ്ങള്‍ ടേക്ക് എവേകളിലും പാഴ്സല്‍ സര്‍വ്വീസുകളിലും ഒതുങ്ങു. ചില്ലറ വ്യാപാര കേന്ദ്രങ്ങള്‍, തിയേറ്ററുകള്‍, മ്യൂസിയങ്ങള്‍ തുടങ്ങിയവ ഉടനെയൊന്നും പുനരാരംഭിക്കുകയില്ല.

ലോക്ഡൗണ്‍ നീട്ടുവാന്‍ ഉദ്ദേശമില്ല
കൊറോണ ബാധയെത്തുടര്‍ന്ന് സാമ്പത്തികമായി വന്‍ തിരിച്ചടി നേരിട്ട രാജ്യത്ത് ഇനി ലോക്ഡൗണ്‍ നീ‌ട്ടിക്കൊണ്ടുപോകുവാന്‍ ഉദ്ദേശമില്ലെന്ന് ഇറ്റാലിയന്‍ പ്രധാന മന്ത്രി ഗ്യൂസെപ്പെ കേണ്ടെ പറഞ്ഞിരുന്നു. മേയ് 18ന് എല്ലാത്തരം കടകളും തുറക്കുവാന്‍ അവസരം നല്കും. അതിനു ശേഷമായിരിക്കും തുടര്‍ന്നുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കുക. കഫേകള്‍, ഹോ‌ട്ടലുകള്‍ ഉള്‍പ്പെടെയുള്ളവ ജൂണ്‍ മുതല്‍ തുറന്നു പ്രവര്‍ത്തിക്കുവാന്‍ സാധിക്കും എന്നാണ് കരുതുന്നത്.

italy tourism after lockdown

തയ്യാറായി സിസിലി
ഇറ്റലിയിലെ ഏറ്റവും മനോഹരമായ പ്രദേശങ്ങളിലൊന്നായ സിസിലി വിനോദ സഞ്ചാര രംഗത്തേയ്ക്ക് മടങ്ങി വരുവാനുള്ള തയ്യാറെടുപ്പിലാണ്. അന്താരാഷ്ട്ര-ആഭ്യന്തര സഞ്ചാരികളെ ആകര്‍ഷിക്കുന്ന നിരവധി കാര്യങ്ങളാണ് ഇറ്റലിയിലെ ഏറ്റവും വലിയ മെഡിറ്ററേനിയന്‍ ദ്വീപായ സിസിലിയില്‍ ഒരുങ്ങുന്നത്. വേനല്‍ക്കാല യാത്രികരെയാണ് സിസിലി നിലവില്‍ പ്രതീക്ഷിക്കുന്നത്.

ഭാവിയിലെ യാത്രകള്‍ക്കായി തയ്യാറെടുക്കാം ഇങ്ങനെഭാവിയിലെ യാത്രകള്‍ക്കായി തയ്യാറെടുക്കാം ഇങ്ങനെ

വില കൊടുത്തു വാങ്ങിയാലും നഷ്‌‌ടമാവില്ല ഈ യാത്രാ ഉപകരണങ്ങള്‍വില കൊടുത്തു വാങ്ങിയാലും നഷ്‌‌ടമാവില്ല ഈ യാത്രാ ഉപകരണങ്ങള്‍

ലോക്ഡൗണിനു ശേഷം മിലാന്‍ പഴയ മിലാനായിരിക്കില്ല... കിടിലന്‍ മാറ്റങ്ങളുമായാണ് വരവ്ലോക്ഡൗണിനു ശേഷം മിലാന്‍ പഴയ മിലാനായിരിക്കില്ല... കിടിലന്‍ മാറ്റങ്ങളുമായാണ് വരവ്

കൊച്ചി മുതല്‍ ഡല്‍ഹി വരെ... ഇന്ത്യന്‍ നഗരങ്ങളുടെ അപരന്മാരിതാകൊച്ചി മുതല്‍ ഡല്‍ഹി വരെ... ഇന്ത്യന്‍ നഗരങ്ങളുടെ അപരന്മാരിതാ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X