Search
  • Follow NativePlanet
Share
» »തിരിച്ചുവരവിനൊരുങ്ങി കാശ്മീര്‍; സഞ്ചാരികളെ കാത്ത് വമ്പന്‍ ആഘോഷങ്ങള്‍

തിരിച്ചുവരവിനൊരുങ്ങി കാശ്മീര്‍; സഞ്ചാരികളെ കാത്ത് വമ്പന്‍ ആഘോഷങ്ങള്‍

കാശ്മീരും മെല്ലെ തിരിച്ചു വരുവാനൊരുങ്ങുകയാണ്. സ്വര്‍ഗ്ഗതുല്യമായ സൗന്ദര്യവും മഞ്ഞുപൊഴിയുന്ന പര്‍വ്വതങ്ങളും പച്ചപ്പും എല്ലാം ഇവിടെ സഞ്ചാരികളെയും കാത്തിരിക്കുകയാണ്. കൊവിഡ് തകര്‍ത്തെറിഞ്ഞ ഇന്നലെകളില്‍ നിന്നും ജീവിതം തിരികെ പ

കാശ്മീരും മെല്ലെ തിരിച്ചു വരുവാനൊരുങ്ങുകയാണ്. സ്വര്‍ഗ്ഗതുല്യമായ സൗന്ദര്യവും മഞ്ഞുപൊഴിയുന്ന പര്‍വ്വതങ്ങളും പച്ചപ്പും എല്ലാം ഇവിടെ സഞ്ചാരികളെയും കാത്തിരിക്കുകയാണ്. കൊവിഡ് തകര്‍ത്തെറിഞ്ഞ ഇന്നലെകളില്‍ നിന്നും ജീവിതം തിരികെ പി‌ടിക്കുവാനുള്ള ശ്രമത്തിലാണ് ജമ്മു കാശ്മീര്‍. കഴിഞ്ഞ ദിവസങ്ങളില്‍ കാശ്മീരിന്‍റെ പല ഭാഗങ്ങളിലും സീസണിലെ ആദ്യ മഞ്ഞു വീണിരുന്നു. ഇതോടുകൂടി വീണ്ടും സഞ്ചാരികളെ സ്വീകരിക്കുവാനൊരുങ്ങുകയാണ് കാശ്മീര്‍. സഞ്ചാരികള്‍ക്കായി നിരവധി പരിപാ‌ടികളാണ് ഇവി‌‌ടെ ഒരുങ്ങുന്നത്.

kashmir

കാശ്മീരില്‍ വിനോദ സഞ്ചാരം വര്‍ധിപ്പിക്കുന്നതിനായി വിവിധ തരത്തിലുള്ള പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഖെലോ ഇന്ത്യയുടെ നേതൃത്വത്തില്‍ 2021 ഫെബ്രുവരിയിൽ ഗുൽമാർഗ് ആതിഥേയത്വം വഹിക്കുന്ന ദേശീയ ശീതകാല ഗെയിമുകൾ ഉൾപ്പെടെയുള്ള പരിപാ‌ടികളാണ് അണിയറയില്‍ ഒരുങ്ങുന്നത്. മേഖലയിലെ വിനോദസഞ്ചാരം വർദ്ധിപ്പിക്കുന്നതിനായി കേന്ദ്രഭരണ പ്രദേശങ്ങളിൽ നിരവധി പ്രവർത്തനങ്ങൾ സംഘടിപ്പിക്കുമെന്ന് ജമ്മു കശ്മീർ ടൂറിസം സെക്രട്ടറി സർമദ് ഹാഫിസ് അറിയിച്ചു. ജമ്മു കൾച്ചറൽ ഫെസ്റ്റിവൽ, എത്നിക് ഡോഗ്രി ഫുഡ് ഫെസ്റ്റിവൽ എന്നിവയും വരും ദിവസങ്ങളിൽ സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊവിഡ്-19 ഭീതി നിലനില്‍ക്കുന്നതിനാല്‍ കഴിഞ്ഞ കുറേ മാസങ്ങളായി കാശ്മീരില്‍ എത്തുന്ന സന്ദർശകരുടെ എണ്ണം 100 ൽ താഴെയാണെങ്കിലും, സ്ഥിതി ക്രമേണ മാറിക്കൊണ്ടിരിക്കുകയാണെന്ന് ഹാഫിസ് അഭിപ്രായപ്പെട്ടു. കഴിഞ്ഞ മാസങ്ങളിലേതിനേക്കാള്‍ 15 ഇരട്ടിയിലധികം സഞ്ചാരികളുടെ വരവ് വർദ്ധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. പാനിടോപ്പിലെ പ്രശസ്തമായ ആഘോഷവും പദ്ധതിയിലുണ്ട്.

വിനോദ സഞ്ചാരത്തെ സംസ്കാരവുമായി ചേര്‍ത്ത് പുതിയ തരത്തിലുള്ള പരിപാ‌ടികളാണ് ഇവി‌ട അണിയറയില്‍ ഒരുങ്ങുന്നത് അതുവഴി സഞ്ചാരികള്‍ക്ക് പുതിയ സ്ഥലങ്ങള്‍ കാണുന്നതിനൊപ്പം പ്രാദേശികമായ ഇവി‌‌ടുത്തെ സംസ്കാരത്തെ എളുപ്പച്ചില്‍ അനുഭവിച്ചറിയുവാനും സാധിക്കും.
ടൂറിസവും മറ്റ് പ്രവർത്തനങ്ങളും ഉയർത്താൻ ജമ്മു കശ്മീർ ഭരണകൂടം സ്വീകരിച്ച നടപടികൾ മറ്റേതൊരു സംസ്ഥാനവും സ്വീകരിച്ചിട്ടില്ലെന്നും ഹാഫിസ് കൂ‌ട്ടിച്ചേര്‍ത്തു.

തിടപ്പള്ളിയോ‌ട് ചേര്‍ന്ന് മേല്‍ക്കൂരയില്ലാത്ത ശ്രീകോവില്‍, കുഴിയിലെ ശിവപൂജ, അപൂര്‍വ്വം ഈ ശിവക്ഷേത്രംതിടപ്പള്ളിയോ‌ട് ചേര്‍ന്ന് മേല്‍ക്കൂരയില്ലാത്ത ശ്രീകോവില്‍, കുഴിയിലെ ശിവപൂജ, അപൂര്‍വ്വം ഈ ശിവക്ഷേത്രം

മലഞ്ചെരുവില്‍ തൂങ്ങിക്കിടക്കുന്ന ക്ഷേത്രവും അഗ്നിപര്‍വ്വതത്തിലെ പള്ളിയും..ഇത് വേറെ ലെവല്‍മലഞ്ചെരുവില്‍ തൂങ്ങിക്കിടക്കുന്ന ക്ഷേത്രവും അഗ്നിപര്‍വ്വതത്തിലെ പള്ളിയും..ഇത് വേറെ ലെവല്‍

2020 ലെ യാത്രകളില്‍ മിന്നിക്കേണ്ട നഗരങ്ങള്‍ ഇവയായിരുന്നു2020 ലെ യാത്രകളില്‍ മിന്നിക്കേണ്ട നഗരങ്ങള്‍ ഇവയായിരുന്നു

കഥകളില്‍ മാത്രം വായിച്ചറിഞ്ഞ ക്രിസ്മസ് ടൗണുകള്‍! ക്രിസ്മസ് ആഘോഷം ഇങ്ങനെയുമുണ്ട്!കഥകളില്‍ മാത്രം വായിച്ചറിഞ്ഞ ക്രിസ്മസ് ടൗണുകള്‍! ക്രിസ്മസ് ആഘോഷം ഇങ്ങനെയുമുണ്ട്!

Read more about: travel news kashmir festival
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X