Search
  • Follow NativePlanet
Share
» »വിലക്ക് നീങ്ങി..ഇനി കാശ്മീർ കാണാൻ ധൈര്യമായി പോകാം

വിലക്ക് നീങ്ങി..ഇനി കാശ്മീർ കാണാൻ ധൈര്യമായി പോകാം

കഴിഞ്ഞ രണ്ടു മാസത്തിലധികമായി കാശ്മീരിൽ വിനോദ സ‍ഞ്ചാരികൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് ഭരണകൂടം നീക്കി.

കഴിഞ്ഞ രണ്ടു മാസത്തിലധികമായി കാശ്മീരിൽ വിനോദ സ‍ഞ്ചാരികൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് ഭരണകൂടം നീക്കി. വിനോദ സഞ്ചാരികൾക്ക് ഒക്ടോബർ പത്ത് മുതൽ കാശ്മീർ സന്ദർശിക്കുവാനെത്താം.
കാശ്മീരിലെ നിലവിലുള്ള സാഹചര്യവും മറ്റു സുരക്ഷാ ക്രമീകരണങ്ങളും വിലയിരുത്തുവാൻ ഗവർണർ സത്യപാൽ മാലിക്കിന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിനു ശേഷമാണ് സഞ്ചാരികൾക്കുള്ള വിലക്ക് മാറ്റുവാൻ നിർദ്ദേശം നല്കിയത്.

 Jammu-Kashmir open for tourists from October 10

ജമ്മു കാശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവി കഴിഞ്ഞ ഓഗസ്റ്റ് രണ്ടിന് എടുത്തു കളഞ്ഞ കേന്ദ്ര സർക്കാർ ജമ്മു കാശ്മീരിനെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തിരുന്നു. ഇതിനെത്തുടർന്ന് ഇന്‍റർനെറ്റിനും ടെലിഫോണിനും നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തിരുന്നു. വിനോദ സഞ്ചാരികൾക്കും തീർഥാടകർക്കുമുള്ള സുരക്ഷാ ഭീഷണിയെ തുടർന്നായിരുന്നു സഞ്ചാരികൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നത്.

Jammu-Kashmir open for tourists from October 10

ഔദ്യോഗിക കണക്കുകളനുസരിച്ച് 2019 ജനുവരി മുതൽ ജൂലെ വരെ അര മില്യൺ ആളുകളാണാ കാശ്മീർ വാലി സന്ദർശിച്ചത്. കൂടാതെ 340,000 തീർഥാടകരും ജൂലൈ മാസത്തിൽ മാത്രം കാശ്മീർ വാലി സന്ദര്‍ശിച്ചിരുന്നു. എന്നാൽ ഓഗസ്റ്റ് അഞ്ചിന ശേഷം വെറും 150 വിദേശ സഞ്ചാരികൾ മാത്രമാണ് കാശ്മീരിൽ എത്തിയത്.

ഭൂമിയിലെ സ്വർഗ്ഗത്തിലെ വെടിയൊച്ചകൾ നിലയ്ക്കാത്ത ഷോപ്പിയാൻ!ഭൂമിയിലെ സ്വർഗ്ഗത്തിലെ വെടിയൊച്ചകൾ നിലയ്ക്കാത്ത ഷോപ്പിയാൻ!

യേശു ജീവിച്ചിരുന്നു എന്ന് വിശ്വസിക്കപ്പെടുന്ന കാശ്മീരിലെ യൂസ്മാർഗ്യേശു ജീവിച്ചിരുന്നു എന്ന് വിശ്വസിക്കപ്പെടുന്ന കാശ്മീരിലെ യൂസ്മാർഗ്

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X