Search
  • Follow NativePlanet
Share
» »സഞ്ചാരികളേ..റെഡിയായിക്കോളൂ! ജപ്പാൻ അതിർത്തികൾ തുറക്കുന്നു..

സഞ്ചാരികളേ..റെഡിയായിക്കോളൂ! ജപ്പാൻ അതിർത്തികൾ തുറക്കുന്നു..

2 വർഷത്തെ അടച്ചിടലിനു ശേഷം ജപ്പാൻ ഇതാ സഞ്ചാരികള്‍ക്കായി അതിർത്തികൾ തുറക്കുന്നു. ഒക്ടോബർ 11- മുതൽ അന്താരാഷ്ട്ര സഞ്ചാരികൾക്ക് രാജ്യം സന്ദർശിക്കാം.

സഞ്ചാരികളേ!! റെഡിയായിരുന്നോ..!! അന്താരാഷ്ട്ര യാത്രകൾ പ്ലാൻ ചെയ്തിരിക്കുന്നവർക്ക് ഒരു സന്തോഷവാർത്ത. നീണ്ട രണ്ടുവർഷത്തെ അടച്ചിടലിനു ശേഷം ജപ്പാൻ ഇതാ സഞ്ചാരികള്‍ക്കായി അതിർത്തികൾ തുറക്കുന്നു. ഒക്ടോബർ 11- മുതൽ അന്താരാഷ്ട്ര സഞ്ചാരികൾക്ക് രാജ്യം സന്ദർശിക്കാം. വിനോദസഞ്ചാരികൾക്ക് വിസയില്ലാതെ രാജ്യം സന്ദർശിക്കുവാൻ കഴിയും എന്നതാണ് രാജ്യം തുറക്കുമ്പോൾ ജപ്പാൻ സഞ്ചാരികൾക്കു നല്കുന്ന സമ്മാനം! എന്നാൽ തിരഞ്ഞെടുത്ത രാജ്യങ്ങളിൽ നിന്നുള്ള സ‍ഞ്ചാരികൾക്കാവും ഈ സൗകര്യം ലഭ്യമാവുക.

മാത്രമല്ല, നേരത്തെ പ്രതിദിനം ജപ്പാൻ സന്ദർശിക്കുവാന്‍ കഴിയുന്ന സഞ്ചാരികളുടെ എണ്ണത്തിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണവും രാജ്യം എടുത്തുമാറ്റും. 50,000-60,000 സന്ദർശകർ ആയിരുന്നു നേരത്തയുണ്ടായിരുന്ന ദിവസപരിധി.

Japan

ജപ്പാൻ സന്ദർശിക്കാൻ വിനോദസഞ്ചാരികൾ ഇനിമുതൽ ട്രാവൽ ഏജൻസി വഴി യാത്ര ബുക്ക് ചെയ്യേണ്ടതില്ല.
അംഗീകൃത കോവിഡ്-19 വാക്സിനുകൾ ഉപയോഗിച്ച് ട്രിപ്പിൾ വാക്സിനേഷൻ എടുത്തവർക്ക് ബൂസ്റ്റർ ഡോസ്) നെഗറ്റീവ് ആർടി-പിസിആർ ടെസ്റ്റ് ആവശ്യമില്ല. ക്വാറന്റൈൻ നിബന്ധനകളും എടുത്തുമാറ്റിയിട്ടുണ്ട്.

പിന്തുടരുന്ന കണ്ണുകളും ദ്വീപിലെ ആയിരക്കണക്കിന് പാവകളും!! ഇത് പാവകളുടെ ദ്വീപ്പിന്തുടരുന്ന കണ്ണുകളും ദ്വീപിലെ ആയിരക്കണക്കിന് പാവകളും!! ഇത് പാവകളുടെ ദ്വീപ്

എന്നാൽ, ഇന്ത്യയിൽ നിന്നുള്ള സ‍ഞ്ചാരികൾക്ക് ജപ്പാൻ യാത്രയ്ക്ക് വിസ ആവശ്യം തന്നെയാണ്. നിങ്ങളുടെ യാത്രാ ഉദ്ദേശം അനുസരിച്ചുള്ള വിസയ്ക്കു വേണം അപേക്ഷിക്കുവാൻ. വിസ അപേക്ഷിച്ചാൽ വലിയ കാലതാമസമില്ലാതെ ലഭിക്കും എന്ന പ്രത്യേകതയും ജപ്പാനുണ്ട്. എന്നിരുന്നാലും, ജപ്പാനിലേക്ക് യാത്ര പ്ലാന്‍ ചെയ്യുന്നുണ്ടെങ്കിൽ കുറഞ്ഞത് ഒന്നോ രണ്ടു മാസം മുന്‍പേയെങ്കിലും യാത്രകൾ പ്ലാൻ ചെയ്യുന്നതായിരിക്കും ഉചിതം.

Japan Tourism

നേരത്തെ പ്രത്യേക പാക്കേജിന്റെ കീഴിൽ രാജ്യം സഞ്ചാരികലെ അനുവദിച്ചിരുന്നു. രാജ്യത്തെ ആഭ്യന്തര യാത്രയിൽ തീം പാർക്ക്,യാത്ര, കായിക പരിപാടി തുടങ്ങിയ കാര്യങ്ങൾക്ക് ഇളവും രാജ്യം പ്രഖ്യാപിച്ചിട്ടുണ്ട്.

കഴിഞ്ഞ കുറച്ചുകാലമായി ഇന്ത്യൻ സഞ്ചാരികളുടെ പ്രിയപ്പെട്ട യാത്രാ ലക്ഷ്യസ്ഥാനമാണ് ജപ്പാൻ. കൊവിഡിനു മുൻപ് 32 ദശലക്ഷം വിദേശികൾ ജപ്പാൻ സന്ദര്‍ശിച്ചിരുന്നുവെന്നാണ് ഔദ്യോഗിക കണക്കുകൾ പറയുന്നത്.

പ്രവര്‍ത്തനനഹിതമാകുന്ന ജിപിഎസും വഴിതെറ്റിക്കുന്ന നിശബ്ദതയും... കാറ്റുപോലും കയറാത്ത കാട്!പ്രവര്‍ത്തനനഹിതമാകുന്ന ജിപിഎസും വഴിതെറ്റിക്കുന്ന നിശബ്ദതയും... കാറ്റുപോലും കയറാത്ത കാട്!

ഇതിലും മികച്ച റോഡുകള്‍ വേറെയില്ല... കാട്ടിലെ കാഴ്ചകള്‍ ആസ്വദിച്ചൊരു റോഡ് ട്രിപ്പ്ഇതിലും മികച്ച റോഡുകള്‍ വേറെയില്ല... കാട്ടിലെ കാഴ്ചകള്‍ ആസ്വദിച്ചൊരു റോഡ് ട്രിപ്പ്

Read more about: world travel news
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X