Search
  • Follow NativePlanet
Share
» »കാൽവരി മൗണ്ട് ടൂറിസം ഫെസ്റ്റ്- കാണാക്കാഴ്ചകൾ കാണാൻ ഇവിടേക്ക് പോരെ!!

കാൽവരി മൗണ്ട് ടൂറിസം ഫെസ്റ്റ്- കാണാക്കാഴ്ചകൾ കാണാൻ ഇവിടേക്ക് പോരെ!!

കാൽവരി മൗണ്ട്... ഒരു ക്യാൻവാസിൽ വരച്ച ചിത്രം പോലെ മനോഹരമായ കാഴ്ചകളുള്ള ഇടം. രണ്ടു വശങ്ങളിലുമായി കിടക്കുന്ന മലകളും അതിനു നടുവിൽ ഇടുക്കി ഡാമിന്റെ റിസർവ്വോയറും പിന്നെ കാടുകളും താഴ്വരകളും ഒക്കെയായി പ്രകൃതിയിലെ ഒരു ചിത്രശാല തന്നെയാണ് കാൽവരി മൗണ്ട് എന്ന സ്വർഗ്ഗം.

കുറുവൻ കുറത്തി മലകൾക്കിടയിൽ കെട്ടിനിർത്തിയിരിക്കുന്ന നീല ജലവും ഇടുക്കി ആർച്ച് ഡാമും കാണുവാനായി മാത്രമല്ല അയൽജില്ലകളിൽ നിന്നുപോലും സഞ്ചാരികൾ ഇവിടെ എത്തുന്നത്.

അങ്ങങ്ങുയരത്തിൽ ഭൂമിയെ പോലും കീഴടുക്കിയ മലനിരകളിൽ കയറിച്ചെന്ന് ഇടുക്കിയെ കാണുന്ന അനുഭവം തേടി എത്തുന്നവരാണ് സഞ്ചാരികളിൽ അധികവും.

അതിരുകളില്ലാത്ത കാഴ്ചകളുടെ ലോകം തുറന്നിടുന്ന കാൽവരി മൗണ്ടിലെ കാണാക്കാഴ്ചകൾ കാണുവാൻ സഞ്ചാരികൾക്ക് അവസരമൊരുക്കുകയാണ് ഇടുക്കി ടൂറിസം വകുപ്പ്. കാൽവരി മൗണ്ട് കല്യാണത്തണ്ട് ടൂറിസം ഫെസ്റ്റ് 2020 എന്ന പേരിൽ ഒരുക്കിയിരിക്കുന്ന ടൂറിസം ഫെസ്റ്റിന്റെ വിശേഷങ്ങളിലേക്ക്...

കാൽവരി മൗണ്ട്

കാൽവരി മൗണ്ട്

ഇടുക്കി ജില്ലയിലെ ഏറ്റവും മനോഹരമായ സ്ഥലം ഏതാണെന്ന ചോദ്യത്തിന് ഉത്തരങ്ങൾ പലതുണ്ടെങ്കിലും അതിലൊന്ന് കാൽവരി മൗണ്ടായിരിക്കും. കട്ടപ്പനയിൽ നിന്നും ചെറുതോണി റൂട്ടിൽ പത്തു കിലോീറ്റർ മാറി സ്ഥിതി ചെയ്യുന്ന കാൽവരി മൗണ്ട് സമുദ്ര നിരപ്പിൽ നിന്നും 2700 അടി ഉയരത്തിലുള്ള ഒരു വ്യൂ പോയിന്‍റാണ്. കയറ്റങ്ങൾ കയറിച്ചെല്ലുന്ന കാൽവരി മൗണ്ട് വ്യൂ പോയിന്റ് സന്ദർശകരെ മറ്റൊരു ലോകത്തിൽ എത്തിക്കും എന്നതിൽ സംശയമില്ല.

ഊട്ടിയും കൊടൈക്കനാലും ഒറ്റ ഇടത്ത്

ഊട്ടിയും കൊടൈക്കനാലും ഒറ്റ ഇടത്ത്

ഊട്ടിയും കൊടൈക്കനാലും മാത്രമല്ല, അക്കൂട്ടത്തിൽ മൂന്നാർ കൂടി ചേർന്നാൽ എങ്ങനെയുണ്ടാകും.... അതാണ് കാൽവരി മൗണ്ട്. കാഴ്വരയിൽ എപ്പോളും വന്നും പോയും ഇരിക്കുന്ന കോടമഞ്ഞും ഒരു നിമിഷം പോലും വിശ്രമമില്ലാതെ വീശിക്കൊണ്ടിരിക്കുന്ന കാറ്റും കണ്ണെടുക്കുവാൻ തോന്നിപ്പിക്കാത്ത പ്രകൃതിഭംഗിയുമാണ് കാൽവരി മൗണ്ടിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്നത്. എത്ര പറഞ്ഞാലും തീരാത്ത കാഴ്ചകളും ഏതു ക്യാമറയിൽ പകർത്തിയാലും പൂർണ്ണമാകാത്ത ദൃശ്യങ്ങളുമാണ് ഇവിടെയുള്ളത്.

കാൽവരി മൗണ്ട് ടൂറിസം ഫെസ്റ്റ് 2020

കാൽവരി മൗണ്ട് ടൂറിസം ഫെസ്റ്റ് 2020

കാൽവരിക്കുന്നിലെ കാണാക്കാഴ്ചകൾ യാത്രകളെ സ്നേഹിക്കുന്നവർക്കു മുന്നിൽ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തിലാണ് കാൽവരി മൗണ്ട് ടൂറിസം ഫെസ്റ്റ് 2020 നടത്തുന്നത്. കാമാക്ഷി ഗ്രാമ പഞ്ചായത്ത്. മരിയാപുരം ഗ്രാമപഞ്ചായത്ത്, ഡിടിപിസി ഇടുക്കി, തങ്കമണി സർവ്വീസ് സഹകരണ ബാങ്ക്, ഇടുക്കി താലൂക്ക് ടൂറിസം കോ-ഓപ്പറേറ്റീവ് സൊസൈറ്റി, കാൽവരി മൗണ്ട് ടൂറിസം ഡെവലപ്മെന്റ് സൊസൈറ്റി,വനസംരക്ഷണ സമിതി എന്നിവയുടെ നേതൃത്വത്തിലാണ്

കാൽവരി മൗണ്ട് ടൂറിസം ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.

ജനുവരി 21 മുതൽ 31 വരെ

ജനുവരി 21 മുതൽ 31 വരെ

2020 ജനുവരി 21 മുതൽ 31 വരെ നീണ്ടു നിൽക്കുന്ന ടൂറിസം ഫെസ്റ്റിൽ വ്യത്യസ്തങ്ങളായ നിരവധി പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. ടൂറിസം ക്ലസ്റ്റർ യാത്ര, ഓഫ് റോഡ് ട്രക്കിങ്, ഫാം ടൂറിസം- ടൂറിസം ഫാക്ടറി വിസിറ്റ്, പ്രദർശന - വിപണന സ്റ്റാളുകൾ, ശാസ്ത്ര സാങ്കേതിക വിജ്ഞാന പ്രദർശനം, കാർഷിക വിള പ്രദർശനം, പെറ്റ് ഷോ, കാർഷിക-ടൂറിസം-ഫിഷറീസ് സെമിനാറുകൾ, അമ്യൂസ്മെന്റ് പാർക്ക്, ഉല്ലാസ റൈഡുകൾ തുടങ്ങിയവ ഇതിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

ഇടുക്കി ജലസംഭരണി

ഇടുക്കി ജലസംഭരണി

കാൽവരി മൗണ്ട് വ്യൂ പോയിന്‍റിൽ നിന്നും ഇടുക്കി ജലസംഭരണിയുടെ കാഴ്ചയാണ് ഇവിടെ എടുത്തു പറയേണ്ടത്. നിറഞ്ഞു തുളുമ്പി, നീല നിറത്തിൽ കിടക്കുന്ന ജല സംഭരണിയും അതിനു നടുവിലെ ദ്വീപുകളും ഒക്കെ ചേർന്ന ഇവിടുത്തെ കാഴ്ചകൾ ഒരിക്കൽ കണ്ടവർ വീണ്ടും വീണ്ടും കാണാനായി എത്തിച്ചേരും എന്നത് ഉറപ്പാണ്. ഏകദേശം 700 അടി ഉയരത്തിൽ നിന്നുമാണ് ഇവിടെ ഇടുക്കി ജലസംഭരണിയുടെ കാഴ്ചകൾ കാണുവാൻ സാധിക്കുക.

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

ഇടുക്കി ചെറുതോണിയ്ക്ക് സമീപമാണ് കാൽവരി മൗണ്ട് സ്ഥിതി ചെയ്യുന്നത്. ചെറുതോണി-കട്ടപ്പന റൂട്ടിൽ പോയാൽ ഇവിടേക്കുള്ള കവാടം കാണാം. ചെറുതോണിയിൽ നിന്നും ഇവിടേക്ക് 15 കിലോമീറ്റർ ദൂരമുണ്ട്. ഇടുക്കി ഡാമിൽ നിന്നും ഇവിടേക്ക് 10 കിലോമീറ്ററാണ് ദൂരം. മൂന്നാറിൽ നിന്നും 55.6 കിലോമീറ്ററും തൊടുപുഴയിൽ നിന്നും 71.3 കിലോമീറ്ററും കോട്ടയത്തു നിന്നും 140 കിലോമീറ്ററും ഇവിടേക്ക് ദൂരമുണ്ട്.

പാൽക്കാരൻ ചിക്കൻ മുതൽ വീരപ്പൻ ചിക്കൻ വരെ.. വായിൽ കപ്പലോടിക്കുന്ന രുചികളുമായി കോട്ടയം ഫുഡ് ഫെസ്റ്റ്

മൂന്നാർ വിന്‍റർ കാർണിവലിനു പോകേണ്ടെ?

വിനോദ സഞ്ചാരവും ചെസും ഇനി ഒന്ന്... ചെസ് ടൂറിസം ആദ്യമായി കേരളത്തിൽ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X