Search
  • Follow NativePlanet
Share
» »കക്കയം കരിയാത്തുംപാറയിൽ സന്ദര്‍ശകര്‍ക്ക് താൽക്കാലിക വിലക്ക്

കക്കയം കരിയാത്തുംപാറയിൽ സന്ദര്‍ശകര്‍ക്ക് താൽക്കാലിക വിലക്ക്

കോഴിക്കോട് ജില്ലയിലെ ഊട്ടി എന്നറിയപ്പെടുന്ന കക്കയം കരിയാത്തുംപാറയില്‍ സന്ദര്‍ശകര്‍ക്ക് താത്കാലിക വിലക്ക്.

കോഴിക്കോട് ജില്ലയിലെ ഊട്ടി എന്നറിയപ്പെടുന്ന കക്കയം കരിയാത്തുംപാറയില്‍ സന്ദര്‍ശകര്‍ക്ക് താത്കാലിക വിലക്ക്. പ്രദേശത്ത് തുടര്‍ച്ചയായുണ്ടാകുന്ന അപകടങ്ങളെത്തുടര്‍ന്നാണ് സന്ദര്‍ശനം താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുന്നത്. കരിയാത്തുംപാറ റിസര്‍വ്വയോര്‍ പാറക്കടവ് പ്രദേശത്ത് തുടര്‍ച്ചയായി അപകടമരണങ്ങള്‍ സംഭവിച്ചിരുന്നു. ഒരു മാസത്തിനിടെ രണ്ട് അപകടമരണമാണ് ഇവിടെ സംഭവിച്ചത്. തുടര്‍ന്ന ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ നടത്തിയ യോഗത്തിലാണ് താത്കാലിക വിലക്ക് എന്ന നടപടിയിലേക്ക് എത്തിയത്. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടിയയില്‍ മാത്രം ഒന്‍പത് മരണങ്ങള്‍ ഈ പ്രദേശത്ത് സംഭവിച്ചിട്ടുണ്ട്.

kariyathumpara kakkayam

പാറക്കടവ് ഭാഗത്ത് കുളിക്കുവാനിറങ്ങുമ്പോള്‍ ഇവിടുത്തെ ആഴമേറിയ പാറക്കുഴികളിലേക്ക് മുങ്ങിപ്പോകുന്നതാണ് മിക്ക അപകടങ്ങള്‍ക്കും കാരണം. അപകടകാരികളായ നിരവധി കുഴികള്‍ ഇവിടെയുണ്ട്. റിസര്‍വ്വോയറിയെ ഇത്തരം കുഴികള്‍ കല്ലിട്ട് മൂടുവാനും പാറക്കടവിലെ പ്രദേശത്ത് വേലികെട്ടി മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുവാനും യോഗത്തില്‍ ധാരണയായിട്ടുണ്ട്.

പാറക്കെട്ടിലൂടെ കയറി ആകാശത്തെ തൊടാം... വയനാടന്‍ കാഴ്ചകളിലെ വ്യത്യസ്തതയുമായി ചീങ്ങേരി മലപാറക്കെട്ടിലൂടെ കയറി ആകാശത്തെ തൊടാം... വയനാടന്‍ കാഴ്ചകളിലെ വ്യത്യസ്തതയുമായി ചീങ്ങേരി മല

വരയാടുകളുടെ പ്രജനനകാലം; ഇരവികുളത്ത് സന്ദര്‍ശകര്‍ക്ക് വിലക്ക്വരയാടുകളുടെ പ്രജനനകാലം; ഇരവികുളത്ത് സന്ദര്‍ശകര്‍ക്ക് വിലക്ക്

ദാദാ ഹരിര്‍ പടവ്കിണര്‍,അന്തപ്പുര സംരക്ഷക ചരിത്രം മാറ്റിയെഴുതിയ നിര്‍മ്മിതിദാദാ ഹരിര്‍ പടവ്കിണര്‍,അന്തപ്പുര സംരക്ഷക ചരിത്രം മാറ്റിയെഴുതിയ നിര്‍മ്മിതി

മഹാത്മാ ഗാന്ധിയെ തടവിലിട്ട ജയിലില്‍ നിങ്ങള്‍ക്കും താമസിക്കാം! ജയില്‍ ടൂറിസവുമായി യെര്‍വാഡ ജയില്‍മഹാത്മാ ഗാന്ധിയെ തടവിലിട്ട ജയിലില്‍ നിങ്ങള്‍ക്കും താമസിക്കാം! ജയില്‍ ടൂറിസവുമായി യെര്‍വാഡ ജയില്‍

Read more about: travel news kozhikode dam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X