Search
  • Follow NativePlanet
Share
» »മഹാരാഷ്ട്രയിൽ നിന്നുള്ള ഹ്രസ്വകാല യാത്രക്കാർക്ക് നിയന്ത്രണങ്ങളുമായി കര്‍ണ്ണാടക

മഹാരാഷ്ട്രയിൽ നിന്നുള്ള ഹ്രസ്വകാല യാത്രക്കാർക്ക് നിയന്ത്രണങ്ങളുമായി കര്‍ണ്ണാടക

രണ്ട് ദിവസമോ അതിൽ കുറവോ സമയമെടുക്കുന്ന ഏതൊരു യാത്രയും ഒരു ചെറിയ യാത്രയായി കണക്കാക്കിയാണ് പുതിയ യാത്രാ നിയമങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്

മഹാരാഷ്ട്രയിൽ നിന്നുള്ള ഹ്രസ്വകാല യാത്രക്കാർക്ക് കർണാടക യാത്രാ നിയമങ്ങൾ ഏർപ്പെടുത്തി.രണ്ട് ദിവസമോ അതിൽ കുറവോ സമയമെടുക്കുന്ന ഏതൊരു യാത്രയും ഒരു ചെറിയ യാത്രയായി കണക്കാക്കിയാണ് പുതിയ യാത്രാ നിയമങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. മഹാരാഷ്ട്രയിൽ കൊവിഡ് ബാധിതരുടെ എണ്ണത്തിലുണ്ടായ വര്‍ധനവ് ആണ് കര്‍ണ്ണാ‌ടക സംസ്ഥാനത്തെ ഈ തിരുമാനത്തിലേക്ക് നയിച്ചത്.

karnataka

മഹാരാഷ്ട്രയിൽ നിന്നും കര്‍ണ്ണാടകയിലേക്ക് യാത്ര ചെയ്യുന്നവര്‍ രോഗലക്ഷണങ്ങളില്ലാത്തവരായിരിക്കണമെന്ന് കർണാടക സർക്കാർ അറിയിച്ചു. അതായത്, യാത്രക്കാർക്ക് ജലദോഷം, ചുമ, പനി, തൊണ്ടവേദന, ശ്വസിക്കാനുള്ള ബുദ്ധിമുട്ട്, മറ്റ് ലക്ഷണങ്ങൾ എന്നിവയിൽ നിന്ന് മുക്തരായിരിക്കണം. ഔദ്യോഗിക വിശദീകരണം അനുസരിച്ച് സംസ്ഥാനത്തെത്തുന്ന യാത്രക്കാര്‍ നിര്‍ബന്ധിത തെര്‍മല്‍ സ്ക്രീനിങിന് വിധേയരാവേണ്ടതാണ്. രണ്ട് ഡോസ് വാക്സിനും എടുത്തതിന്‍റെ സര്‍ട്ടിഫിക്കറ്റും യാത്രാ വേളയില്‍ കരുതണം.

മഹാരാഷ്ട്രയിൽ നിന്നുള്ള യാത്രക്കാർക്ക് കൊവിഡ് ഉചിതമായ പെരുമാറ്റം ആവശ്യമാണെന്ന് കർണാടക സർക്കാർ വ്യക്തമാക്കിയതായും റിപ്പോർട്ടുണ്ട്. ഇതിനർത്ഥം അവർ മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം, ഒപ്പം തന്നെ സംസ്ഥാനത്ത് താമസിക്കുന്ന മുഴുവൻ സമയത്തും കൈകൾ അണുവിമുക്തമായി സൂക്ഷിക്കുകയും വേണം.

യാത്രക്കാർക്ക് ഈ നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കാൻ കഴിയുമെങ്കിൽ, ഹ്രസ്വകാല യാത്രയ്ക്കായി നിർബന്ധിത ആര്‍ടിപിസിആര്‍ നെഗറ്റീവ് ടെസ്റ്റ് റിപ്പോർട്ടുകളിൽ നിന്ന് അവരെ ഒഴിവാക്കിയേക്കാം.

വടക്കു കിഴക്കേ അറ്റത്തേയ്ക്ക് ഒരു യാത്ര പോയാലോ...അസമിലെ വിന്‍റര്‍ ഡെസ്റ്റിനേഷനുകള്‍ തേടിവടക്കു കിഴക്കേ അറ്റത്തേയ്ക്ക് ഒരു യാത്ര പോയാലോ...അസമിലെ വിന്‍റര്‍ ഡെസ്റ്റിനേഷനുകള്‍ തേടി

താജ് മഹലും ആഗ്രാ കോട്ടയും മാത്രമല്ല.. മുഗള്‍ കാലത്തെ നിര്‍മ്മാണ വിസ്മയങ്ങളിലൂ‌ടെതാജ് മഹലും ആഗ്രാ കോട്ടയും മാത്രമല്ല.. മുഗള്‍ കാലത്തെ നിര്‍മ്മാണ വിസ്മയങ്ങളിലൂ‌ടെ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X