Search
  • Follow NativePlanet
Share
» »യാത്രകൾ തുടങ്ങാം!!കാസിരംഗ ദേശീയോദ്യാനം സഞ്ചാരികൾക്കായി വീണ്ടും തുറന്നു

യാത്രകൾ തുടങ്ങാം!!കാസിരംഗ ദേശീയോദ്യാനം സഞ്ചാരികൾക്കായി വീണ്ടും തുറന്നു

അസമിലെ കാസിരംഗാ ദേശീയോദ്യാനവും സഞ്ചാരികൾക്കായി വീണ്ടുംതുറന്നിരിക്കുകയാണ്

യാത്രകൾ ചെയ്യുവാനുള്ള കാരണങ്ങൾ ഓരോ ദിവസവും കൂടിക്കൊണ്ടിരിക്കുകയാണ്. മഴയെത്തുടർന്നും മറ്റുപല കാരണങ്ങളാലും അടച്ചിട്ടിരുന്ന പല ദേശീയോദ്യാനങ്ങളും സഞ്ചാരികൾക്കായി തുറന്നുകൊടുക്കുകയാണ്. ഇപ്പോഴിതാ, അസമിലെ കാസിരംഗാ ദേശീയോദ്യാനവും സഞ്ചാരികൾക്കായി തുറന്നിരിക്കുകയാണ്

Kaziranga National Park Assam
PC:Omkar Rane

സാധാരണ ഗതിയിൽ മഴക്കാലത്തിനു ശേഷം ഒക്ടോബർ ഒന്നു മുതലാണ് കാസിരംഗ ദേശീയോദ്യാനം സഞ്ചാരികൾക്കായി തുറക്കുന്നതെങ്കിലും ഇത്തവണ സെപ്റ്റംബർ 24ന് കുറച്ചു ദിവസങ്ങൾ നേരത്തെ തുറന്നുകൊടുക്കുകയായിരുന്നു.

430 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചു കിടക്കുന്ന ദേശീയോദ്യാനം 2200-ലധികം ഇന്ത്യൻ ഒറ്റക്കൊമ്പുള്ള കാണ്ടാമൃഗങ്ങളുടെ വാസസ്ഥലമാണ്. 1985-ൽ ഈ പാർക്കിനെ യുനെസ്കോ അതിന്റെ ലോക പൈതൃക സ്ഥലമായി പ്രഖ്യാപിച്ചു. ഇതോടെ ലോകസഞ്ചാരികളുടെ പ്രിയപ്പെട്ട ലക്ഷ്യസ്ഥാനമായി മാറുകയായിരുന്നു.

നവംബർ മുതൽ ഫെബ്രുവരി വരെയാണ് കാസിരംഗ ദേശീയോദ്യാനം സന്ദർശിക്കുവാൻ പറ്റിയ സമയം. ഈ സമയത്ത് പൊതുവെ വരണ്ടതായതിനാൽ മൃഗങ്ങളെ കാണുവാനുള്ള സാധ്യത വളരെ കൂടുതലാണ്. മഞ്ഞുകാലത്ത് പുല്ല് കരിഞ്ഞുപോകുകയും പശ്ചാത്തലം വ്യക്തമാകുകയും ചെയ്യുന്നതിനാൽ കാണ്ടാമൃഗങ്ങളെ സ്പോട്ട് ചെയ്യുവാൻ എളുപ്പത്തിൽ സാധിക്കും.

സഫാരി സമയം

രാവിലെ ജീപ്പ് സഫാരി: 8:00 എഎം മുതൽ 10:00 എഎം
ജീപ്പ് സഫാരി: 02:00 പിഎം മുതൽ 04:00 പിഎം വരെ
എലിഫന്റ് സഫാരി ടൈമിംഗ്
രാവിലെ: 05:30 / 06:30 രാവിലെ: 06:30 / 07:30

ഇന്തോനേഷ്യ-സഞ്ചാരികളെ അതിശയിപ്പിക്കുന്ന രാജ്യം, അഗ്നിവളയങ്ങളുടെ നാട്ഇന്തോനേഷ്യ-സഞ്ചാരികളെ അതിശയിപ്പിക്കുന്ന രാജ്യം, അഗ്നിവളയങ്ങളുടെ നാട്

രാജസ്ഥാന്‍റെ വൈവിധ്യങ്ങൾ ഒറ്റയാത്രയിൽ! ഏഴു ദിവസം നീണ്ടയാത്ര! ഐആർസിടിസിയുടെ മികച്ച പാക്കേജിതാ!രാജസ്ഥാന്‍റെ വൈവിധ്യങ്ങൾ ഒറ്റയാത്രയിൽ! ഏഴു ദിവസം നീണ്ടയാത്ര! ഐആർസിടിസിയുടെ മികച്ച പാക്കേജിതാ!

Read more about: national park travel news assam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X