Search
  • Follow NativePlanet
Share
» »സഞ്ചാരികൾക്ക് പ്രിയം തമിഴ്നാട്...ഇഷ്ടം കുറഞ്ഞ് കേരളം

സഞ്ചാരികൾക്ക് പ്രിയം തമിഴ്നാട്...ഇഷ്ടം കുറഞ്ഞ് കേരളം

സാമ്പത്തിക സർവ്വേ 2019-2020 അനുസരിച്ച് ആഭ്യന്തര-അന്താരാഷ്ട്ര സഞ്ചാരികൾക്ക് കേരളത്തിനോടുള്ള താല്പര്യം കുറയുന്നുവെന്ന് പഠനം. കൂടുതലറിയുവാനായി വായിക്കാം.

ദൈവത്തിന്‍റെ സ്വന്തം നാടാണെങ്കിലും ഹരിതാഭവും പച്ചപ്പും ആവശ്യത്തിനുമധികം ഉണ്ടെങ്കിലും വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിൽ കേരളം പുറകിലേക്കെന്നു റിപ്പോർട്ട്. കേന്ദ്ര സാമ്പത്തിക കാര്യ മന്ത്രി നിർമ്മലാ സീതാരമാൻ സമർപ്പിച്ച 2019-2020 ലെ സാമ്പത്തിക സർവ്വേ റിപ്പോർട്ടിലാണിത് പറഞ്ഞിരിക്കുന്നത്. ആഭ്യന്തര സഞ്ചാരികളെയും അന്താരാഷ്ട്ര സഞ്ചാരികളേയും കൊണ്ടുവരുന്നതിൽ കേരളം പിന്നിലായി പോയി എന്നു മാത്രമല്ല, സഞ്ചാര കേന്ദ്രമായി കേരളം തിര‍ഞ്ഞെടുക്കുന്നവരുടെ എണ്ണത്തിലും വലിയ കുറവുണ്ടായെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. വിശദാംശങ്ങളിലേക്ക്...

മുന്നിൽ തമിഴ്നാട്

മുന്നിൽ തമിഴ്നാട്

2019-2020 ലെ സാമ്പത്തിക സർവ്വേ അനുസരിച്ച് ആഭ്യന്തര സഞ്ചാരികളെ ആകർഷിക്കുന്ന ഇടങ്ങളില്‍ ഒന്നാം സ്ഥാനം തമിഴ്നാടിനാണ്. ഈ പട്ടികയിൽ ആദ്യ പത്തു സ്ഥാനങ്ങളിൽ പോലും കേരളത്തിനു എത്തിച്ചേരുവാനായിട്ടില്ല. തമിഴ്നാട്, ഉത്തർപ്രദേശ്, കർണ്ണാടക, ആന്ധ്രാ പ്രദേശ്, മഹാരാഷ്ട്ര എന്നീസംസ്ഥാനങ്ങളാണ് ആദ്യ ഇടം നേടിയിരിക്കുന്നത്. ഇന്ത്യയിലെ ആഭ്യന്തര സഞ്ചാരികളിൽ 65 ശതമാനം ആളുകളും തിരഞ്ഞെടുക്കുന്നത് ഈ സംസ്ഥാനങ്ങളാണ്.

ആദ്യ പത്തിൽ ഈ സംസ്ഥാനങ്ങൾ

ആദ്യ പത്തിൽ ഈ സംസ്ഥാനങ്ങൾ

ആഭ്യന്തര സഞ്ചാരികൾ എത്തിച്ചേരുന്ന കേരളത്തിലെ സംസ്ഥാനങ്ങളും സഞ്ചാരികളുടെ ശതമാനവും നോക്കാം. തമിഴ്നാട് (20.9), ഉത്തർ പ്രദേശ് (14.2), കർണ്ണാടക(10.9), ആന്ധ്രാ പ്രദേശ് (10.0), മഹാരാഷ്ട്ര(7.2), തെലങ്കാന(7.2), ബംഗാൾ(4.8), മധ്യ പ്രദേശ് (4.7), ഗുജറാത്ത് (2.9), രാജസ്ഥാൻ(2.8) എന്നിങ്ങനെയാണ് എത്തിച്ചേരുന്ന സഞ്ചാരികളുടെ ശതമാനക്കണക്ക്,

വിദേശികൾക്കും വേണ്ട

വിദേശികൾക്കും വേണ്ട

സാമ്പത്തിക സർവ്വേ അനുസരിച്ച് വിദേശികളായ സഞ്ചാരികളും കേരളത്തെ തിരഞ്ഞെടുക്കുന്നില്ല എന്നു കാണാം. വിദേശ സഞ്ചാരികളെ ആകർഷിക്കുന്ന ആദ്യ അഞ്ച് ഇന്ത്യൻ സംസ്ഥാനങ്ങൾ തമിഴ്നാട്, മഹാരാഷ്ട്ര, ഉത്തർ പ്രദേശ്, ഡൽഹി, രാജസ്ഥാൻ എന്നിവയാണ്. ഇന്ത്യയിലെത്തുന്ന സഞ്ചാരികളിൽ 67 ശതമാനം ആളുകളും തിരഞ്ഞെടുക്കുന്നത് ഈ അഞ്ച് സംസ്ഥാനങ്ങളാണ്. കേരളം ഏഴാം സ്ഥാനത്താണുള്ളത്.

 മഹാരാഷ്ട്രയിലെത്തുന്നത് 18.9 ശതമാനം

മഹാരാഷ്ട്രയിലെത്തുന്നത് 18.9 ശതമാനം

വിദേശികളായ സഞ്ചാരികളിൽ മഹാരാഷ്ട്ര തിരഞ്ഞെടുക്കുന്നത് 18.9 ശതമാനം സഞ്ചാരികളെന്ന് സർവ്വേ പറയുന്നു. തമിഴ്നാട് (18.1), ഉത്തർ പ്രദേശ്(13.2), ഡെൽഹി (10.2), രാജസ്ഥാൻ (6.00), ബംഗാൾ (5.9), പഞ്ചാബ് (4.1), കേരളം (4.1), ബീഹാർ (4.0), ഗോവ(3.1) എന്നിങ്ങനെയാണ് വിദേശികൾ ഇന്ത്യയിൽ സന്ദര്‍ശനം നടത്തുന്നത്.

പ്രളയം തകർത്തുവെങ്കിലും

പ്രളയം തകർത്തുവെങ്കിലും

പ്രളയവും മണ്ണിടിച്ചിലും ഒക്കെ കേരളാ ടൂറിസത്തെ ദോഷകരമായി ബാധിച്ചുവെങ്കിലും അതിൽ നിന്നെല്ലാം വളരുന്ന ഒരു കാഴ്ചയായിരുന്നു കണ്ടുകൊണ്ടിരുന്നത്. എന്നാല്‍ ഇക്കണോമിക് സർവ്വേ റിപ്പോർട്ട് അനുസരിച്ച് കേരളം മുന്നിലെത്തണമെങ്കിൽ ഇനിയും ഒട്ടേറെ കാര്യങ്ങൾ ചെയ്യുവാനുണ്ടെന്നാണ് പറയുന്നത്. എന്നാൽ 2019 ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലത്ത് കേരളത്തിലെത്തിയ ആഭ്യന്തര അന്താരാഷ്ട്ര സഞ്ചാരികളുടെ എണ്ണത്തിൽ 2018 ലെ അതേ സമയത്തെ വളർച്ചയെ അപേക്ഷിച്ച് 14.81 ശതമാനം വളർച്ച നേടിയിരുന്നു.

മെട്രോ മൈനർ കാർഡുമായി കൊച്ചി മെട്രോമെട്രോ മൈനർ കാർഡുമായി കൊച്ചി മെട്രോ

കോട്ടയത്തിന്‍റെ ഈ രുചികൾ ഒന്നുവേറെ തന്നെയാണ്!കോട്ടയത്തിന്‍റെ ഈ രുചികൾ ഒന്നുവേറെ തന്നെയാണ്!

ഷെങ്കൻവിസ ഇനി പൊള്ളും! ഫീസ് നിരക്ക് വർദ്ധിപ്പിക്കാനൊരുങ്ങി രാജ്യങ്ങൾഷെങ്കൻവിസ ഇനി പൊള്ളും! ഫീസ് നിരക്ക് വർദ്ധിപ്പിക്കാനൊരുങ്ങി രാജ്യങ്ങൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X