Search
  • Follow NativePlanet
Share
» »പ്രളയത്തിനും തകർക്കാനായില്ല കേരളത്തെ..24 വർഷത്തിനിടെ ഏറ്റവുമധികം സഞ്ചാരികൾ എത്തിയത് 2019ൽ

പ്രളയത്തിനും തകർക്കാനായില്ല കേരളത്തെ..24 വർഷത്തിനിടെ ഏറ്റവുമധികം സഞ്ചാരികൾ എത്തിയത് 2019ൽ

രണ്ടാം പ്രളയം കയറിയിറങ്ങിപ്പോയ 2019 ആണത്രെ കേരളത്തിൽ കഴിഞ്ഞ 24 വർഷത്തിൽ ഏറ്റവും അധികം വിനോദ സ‍ഞ്ചാരികൾ എത്തിയ വർഷം

തകർച്ചകളിലും പ്രതിസന്ധികളിലും പതറാതെ ഇരട്ടി ശക്തിയിൽ കരകയറിവരുന്ന കേരളം ഒരു പുതിയ കാഴ്ചയല്ല. പ്രളയ കാലത്തും നിപ്പ വൈറസ് ബാധിച്ച സമയത്തും ഒക്കെ തെല്ലൊന്നു പതറിയെങ്കിലും പിന്നെ പിന്നോട്ടു നോക്കാതെയുള്ള കുതിപ്പായിരുന്നു. ഓരോ രംഗത്തും മഹനീയമായ മാതൃകകളുമായി മുന്നേറുന്ന കേരളത്തിനൊപ്പം പോകുവാൻ ഇപ്പോൾ വിനോദ സഞ്ചാര വകുപ്പുമുണ്ട്. രണ്ടാം പ്രളയം കയറിയിറങ്ങിപ്പോയ 2019 ആണത്രെ കേരളത്തിൽ കഴിഞ്ഞ 24 വർഷത്തിൽ ഏറ്റവും അധികം വിനോദ സ‍ഞ്ചാരികൾ എത്തിയ വർഷം. 17.2 ശതമാനം വർധനവാണ് വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ കഴിഞ്ഞ വർഷം കേരളത്തിനുണ്ടായിരിക്കുന്നത്...

പ്രളയത്തിനും തകർക്കുവാനായില്ല

പ്രളയത്തിനും തകർക്കുവാനായില്ല

പ്രളയം തകർത്തെറിഞ്ഞ 2019 ലാണ് കേരളത്തിൽ ഏറ്റവും അധികം വിനോദ സഞ്ചാരികൾ എത്തിയതെന്നാണ് കണക്കുകൾ പറയുന്നത്. 2019 ൽ കേരളത്തിലെത്തിയ 1.95 കോടി സഞ്ചാരികളിൽ 1.83 കോടി ആളുകൾ ആഭ്യന്തര വിനോദ സഞ്ചാരികളും 11.89 ലക്ഷം വിദേശ സഞ്ചാരികളുമായിരുന്നു. വിനോദ സഞ്ചാര മേഖലയിൽ നിന്നു മാത്രം കേരളത്തിന് 45,010.69 കോടി രൂപയുടെ വരുമാനവും കേരളത്തിന് ലഭിച്ചു.

പ്രതിസന്ധികൾ തരണം ചെയ്ത്

പ്രതിസന്ധികൾ തരണം ചെയ്ത്

തുടർച്ചയായി 2018ലും 2019ലും ഉണ്ടായ പ്രളയവും അപ്രതീക്ഷിതമായ മഴയും കാലാവസ്ഥാ വ്യതിയാനങ്ങളും കേരളത്തിലെ വിനോദ സഞ്ചാര രംഗത്തിന് ഒരു മാന്ദ്യം സൃഷ്ടിച്ചിരുന്നുവെങ്കിലും അതിൽ നിന്നെല്ലാം കേരളം കരകയറിക്കഴിഞ്ഞു. 1996 നു ശേഷം കഴിഞ്ഞ 24 വർഷത്തിനിടെ കേരളത്തിൽ ഏറ്റവുമധികം സഞ്ചാരികൾ വന്ന വര്‍ഷമായിരുന്നു 2019.

2018ൽ

2018ൽ

2018ൽ 1.67 കോടി സഞ്ചാരികളാണ് കേരളം സന്ദർശിക്കുവാനെത്തിയത്. അതിൽ 1.56 കോടി ആളുകൾ ആഭ്യന്തര സഞ്ചാരികളും 10.96 ലക്ഷം വിദേശ സഞ്ചാരികളുമായിരുന്നു.

ഒന്നാം സ്ഥാനം എണണാകുളത്തിന്

ഒന്നാം സ്ഥാനം എണണാകുളത്തിന്

കേരളത്തിൽ ഏറ്റവും അധികം സഞ്ചാരികളെത്തിച്ചേർന്ന ജില്ലയെന്ന സ്ഥാനം എറണാകുളത്തിനാണ്. 4582366 പേരാണ് എറണാകുളത്തെത്തിയത്. 3348618 സഞ്ചാരികളുമായി രണ്ടാം സ്ഥാനത്ത് തിരുവനന്തപുരവും തൊട്ടു പിന്നിൽ തൃശൂരും ഇടുക്കിയും ഉണ്ട്. 2599248 സഞ്ചാരികൾ തൃശൂരും 1895422 സഞ്ചാരികൾ ഇടുക്കിയും സന്ദർശിച്ചതായാണ് കണക്കുകൾ പറയുന്നത്.

കൊറോണയെ ഭയക്കേണ്ട..കേരളം വിളിക്കുന്നു സഞ്ചാരികളെ!!കൊറോണയെ ഭയക്കേണ്ട..കേരളം വിളിക്കുന്നു സഞ്ചാരികളെ!!

സ്റ്റോറി ടെല്ലിങ്ങ് ടൂറിസം- കഥ പറഞ്ഞും അറിഞ്ഞുമൊരു യാത്ര!സ്റ്റോറി ടെല്ലിങ്ങ് ടൂറിസം- കഥ പറഞ്ഞും അറിഞ്ഞുമൊരു യാത്ര!

കൊറോണ വൈറസ് മുൻകരുതൽ - ഏറ്റവും പുതിയ യാത്രാനിർദ്ദേശങ്ങൾകൊറോണ വൈറസ് മുൻകരുതൽ - ഏറ്റവും പുതിയ യാത്രാനിർദ്ദേശങ്ങൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X