Search
  • Follow NativePlanet
Share
» »ഓണം കേരളത്തിലാവാം...ആഭ്യന്തര സഞ്ചാരികള്‍ക്കായി വാതില്‍ തുറന്ന് കേരളം

ഓണം കേരളത്തിലാവാം...ആഭ്യന്തര സഞ്ചാരികള്‍ക്കായി വാതില്‍ തുറന്ന് കേരളം

കോവിഡ് മാനദണ്ഡങ്ങളോടെ കേരളത്തില്‍ വിനോദ സഞ്ചാരം പുനരാരംഭിക്കുന്നു. ഓണത്തോ‌ട് അനുബന്ധിച്ച് സെപ്റ്റംബര്‍ മുതലാണ് കേരളത്തില്‍ ആഭ്യന്തര വിനോദ സഞ്ചാരത്തിന് തുടക്കമാവുക.

തിരുവനന്തപുരം: കോവിഡ് മാനദണ്ഡങ്ങളോടെ കേരളത്തില്‍ വിനോദ സഞ്ചാരം പുനരാരംഭിക്കുന്നു. ഓണത്തോ‌ട് അനുബന്ധിച്ച് സെപ്റ്റംബര്‍ മുതലാണ് കേരളത്തില്‍ ആഭ്യന്തര വിനോദ സഞ്ചാരത്തിന് തുടക്കമാവുക. കഴിഞ്ഞ ദിവസമാണ് വിനോദ സഞ്ചാര വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദന്‍ ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

നിയന്ത്രണങ്ങളോടെ ആരംഭിക്കുന്ന വിനോദ സഞ്ചാരം കൊവിഡ് തകര്‍ത്തെറിഞ്ഞ ആഭ്യന്തര ടൂറിസത്തെ ഉത്തേജിപ്പിക്കുമെന്നാണ് കരുതുന്നത്. ഒപ്പം വിനോദ സഞ്ചാര രംഗത്തെ പുനരുജ്ജീവിപ്പിക്കുന്നതിനായി 455 കോടി രൂപയുടെ വായ്പാ സഹായ പദ്ധതികള്‍ ടൂറിസം വകുപ്പ് നടപ്പാക്കും. ടൂറിസം മേഖലയിലെ സംരംഭകര്‍ക്കും ഈ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും ഒരുപോലെ പ്രയോജനം ലഭിക്കുന്ന തരത്തിലായിരിക്കും മുഖ്യമന്ത്രിയുടെ പ്രത്യേക ടൂറിസം വായ്പാനിധി എന്ന പേരില്‍ പദ്ധതി നടപ്പിലാക്കുക.

kerala

വിനോദ സഞ്ചാരം പുനരാരംഭിക്കുന്നതോടെ ആഭ്യന്തര സഞ്ചാരികള്‍ക്കു മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക. ഒപ്പം കൊവിഡ്- 19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. കൂടാതെ കുറഞ്ഞത്3-4 ദിവസമെങ്കിലും കേരളത്തില്‍ താമസിക്കുകയും വരുമ്പോള്‍ താമസ സൗകര്യത്തിന്‍റെ ബുക്കിങ് റസീറ്റ് കാണിക്കുകയും വേണം.

കേരളത്തിലെ ഇക്കോ ടൂറിസം സെന്‍ററുകള്‍ തുറക്കുന്നത് സംബന്ധിച്ച് കൃത്യമായ മാനദണ്ഡങ്ങള്‍ പുറത്തു വിട്ടിട്ടുണ്ട്. ആളുകള്‍ ‌ടിക്കറ്റ് ഓണ്‍ലൈനായി ടിക്കറ്റുകള്‍ ബുക്ക് ചെയ്യണം. സന്ദര്‍ശകരുടെ താപനില പരിശോധിച്ച ശേഷം മാത്രമായിരിക്കും ഉള്ളിലേക്ക് പ്രവേശനം അനുവദിക്കുക.

മാസ്‌ക്, സാനിറ്റൈസർ, കൃത്യമായ ഇടവേളകളിലെ അണു നശീകരണം, എന്‍‌ട്രി, എക്സിറ്റ് കവാടങ്ങളിൽ വൃത്തിയുള്ള ടോയ്ലറ്റുകൾ എന്നിവ ടൂറിസ്റ്റു കേന്ദ്രങ്ങളിൽ ഉറപ്പാക്കും. ആദ്യഘട്ടത്തിൽ പത്തു വയസിനു താഴെയുള്ള കുട്ടികൾക്കും, 65 നു മുകളിൽ പ്രായമുള്ളവർക്കും ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ പ്രവേശനം അനുവദിക്കില്ല എന്നും തീരുമാനമുണ്ട്. കുമളി പഞ്ചായത്തിന്റെ പരിധിയില്‍ കൊവിഡ് നിയന്ത്രണ വിധേയമല്ലാത്തതിനാല്‍ തേക്കടി ഉടനെ സഞ്ചാരികള്‍ക്കായി തുറക്കില്ല.

kerala

കഴിഞ്ഞ ദിവസം മുതല്‍ ഇരവികുളം ദേശീയോദ്യാനം സഞ്ചാരികള്‍ക്കായി തുറന്നിരുന്നു. വരയാ‌ടുകളു‌‌ടെ പ്രജനനത്തിനും തുടര്‍ന്ന് ലോക്ഡൗണിനുമായി അടച്ചിട്ട് എ‌ട്ടു മാസങ്ങള്‍ക്കു ശേഷമാണ് ദേശീയോദ്യാനം തുറക്കുന്നത്. എക്കോ ടൂറിസം സെന്‍ററുകളിലെ ട്രക്കിങ്ങിനും സഫാരിക്കും കൃത്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചി‌‌ട്ടുണ്ട്.

ഗോവയും ഹിമാചല്‍ പ്രദേശും ഉത്തരാഖണ്ഡും നേരത്തെ തന്നെ ആഭ്യന്തര സഞ്ചാരികള്‍ക്കായി അതിര്‍ത്തികള്‍ തുറന്നിരുന്നു.

എന്താണ് എയര്‍ ബബിള്‍? അറിയാം പ്രത്യേകതകളും ഗുണങ്ങളുംഎന്താണ് എയര്‍ ബബിള്‍? അറിയാം പ്രത്യേകതകളും ഗുണങ്ങളും

താഴ്വാരങ്ങളില്‍ കിലോമീറ്ററുകളോളം പൂത്തുലഞ്ഞ് ചെ‌ടികള്‍, കാണാം അപൂര്‍വ്വ കാഴ്ചതാഴ്വാരങ്ങളില്‍ കിലോമീറ്ററുകളോളം പൂത്തുലഞ്ഞ് ചെ‌ടികള്‍, കാണാം അപൂര്‍വ്വ കാഴ്ച

സഞ്ചാരികളെ നോക്കിവെച്ചോ..ഇതാ കണ്ടുതീർക്കുവാൻ ഒരിടം കൂടി!!!സഞ്ചാരികളെ നോക്കിവെച്ചോ..ഇതാ കണ്ടുതീർക്കുവാൻ ഒരിടം കൂടി!!!

കൊവിഡ് മാനദണ്ഡങ്ങളോടെ ഇരവികുളം സഞ്ചാരികള്‍ക്കായി തുറക്കുന്നുകൊവിഡ് മാനദണ്ഡങ്ങളോടെ ഇരവികുളം സഞ്ചാരികള്‍ക്കായി തുറക്കുന്നു

Read more about: kerala travel news idukki
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X