Search
  • Follow NativePlanet
Share
» »തിരിച്ച് വരവിന് തയ്യാറെടുത്ത് കേരള വിനോദ സഞ്ചാര മേഖല..സമ്പൂർണ വാക്സിനേറ്റഡ് സോൺ ആക്കും

തിരിച്ച് വരവിന് തയ്യാറെടുത്ത് കേരള വിനോദ സഞ്ചാര മേഖല..സമ്പൂർണ വാക്സിനേറ്റഡ് സോൺ ആക്കും

സംസ്ഥാനത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളെ ജൂലൈ 15 ഓടുകൂടി പൂർണമായും വാക്സസിനേറ്റഡ് സോൺ ആയി പ്രഖ്യാപിക്കും.

തിരുവനന്തപുരം: വിനോദ സഞ്ചാരംഗത്ത് തിരിച്ചുവരവിനൊരുങ്ങി കേരളം. സംസ്ഥാനത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളെ ജൂലൈ 15 ഓടുകൂടി പൂർണമായും വാക്സസിനേറ്റഡ് സോൺ ആയി പ്രഖ്യാപിക്കും. ഇവിടങ്ങളിൽ മുഴുവൻ പേർക്കും വാക്സിന്‍ നല്കുവാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് കഴിഞ്ഞ ദിവസം മന്ത്രി പിഎ മുഹമ്മദ് റിയാസ് അറിയിച്ചിരുന്നു.

kerala tourism

ഇതിന്റെ ഭാഗമായി വാക്സിന്‍ സ്വീകരിക്കുവാനുള്ളവരുടെ മുന്‍ഗണനാ ലിസ്റ്റില്‍ ടൂറിസം രംഗത്ത് പ്രവര്‍ത്തിക്കുന്നവരെ ഉള്‍പ്പെടുത്തുകയും അവരെ മുൻ‌നിര കോവിഡ് പോരാളികളായി പരിഗണിച്ച് അവര്‍ക്കുള്ള വാക്സിനേഷന്‍ ആരംഭിക്കുകയും ചെയ്തിരുന്നു. പ്രശസ്തമായ ടൂറിസ്റ്റ് ഹോട്ട്‌സ്പോട്ടുകൾ നൂറു ശതമാനം വാക്സിനേഷൻ സോണുകളാക്കി മാറ്റുന്നതോടെ വിനോദ സഞ്ചാരരംഗത്ത് കൂടുതല്‍ വളര്‍ച്ച പ്രതീക്ഷിക്കുന്നുണ്ട്.

സംസ്ഥാന ബജറ്റില്‍ ടൂറിസം പുനരുജ്ജീവനത്തിനായി 30 കോടി രൂപ നീക്കിവച്ചിരുന്നു. കൂടാതെ വിനോദസഞ്ചാര മേഖലയുടെ പ്രചാരണത്തിന് 50 കോടി രൂപയും അധികം നീക്കിവച്ചിരുന്നു.

ജോലി ചെയ്യാം ഹോട്ടലിലിരുന്ന്! ഐആര്‍സിടിസിയുടെ കിടിലന്‍ വര്‍ക് ഫ്രം ഹോട്ടല്‍ പാക്കേജ് കേരളത്തില്‍ജോലി ചെയ്യാം ഹോട്ടലിലിരുന്ന്! ഐആര്‍സിടിസിയുടെ കിടിലന്‍ വര്‍ക് ഫ്രം ഹോട്ടല്‍ പാക്കേജ് കേരളത്തില്‍

നിയമസഭ ബജറ്റില്‍ അവതരിപ്പിക്കുമ്പോൾ റിയാസ് 50 കോടി രൂപ വ്യവസായത്തിന് വിപണനത്തിനായി അനുവദിക്കുമെന്നും നിലവിലുള്ള 100 കോടി രൂപയ്ക്ക് പുറമേ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഈ മേഖലയെ ശക്തിപ്പെടുത്തുന്നതിനായി രണ്ട് പുതിയ ടൂറിസം സർക്യൂട്ടുകളും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് നടപ്പാക്കാൻ 50 കോടി രൂപ അനുവദിച്ചിരുന്നു.

കൃഷ്ണന്‍ ജനിച്ച കാരാഗ്രഹത്തെച്ചുറ്റി നിര്‍മ്മിച്ച ക്ഷേത്രം, ഐതിഹ്യവും വിവാദവുമുള്ള കൃഷ്ണ ജന്മസ്ഥലംകൃഷ്ണന്‍ ജനിച്ച കാരാഗ്രഹത്തെച്ചുറ്റി നിര്‍മ്മിച്ച ക്ഷേത്രം, ഐതിഹ്യവും വിവാദവുമുള്ള കൃഷ്ണ ജന്മസ്ഥലം

കടല്‍വഴിയേ തുറമുഖങ്ങള്‍ താണ്ടി യാത്ര പോകാം... ലോകത്തില്‍ ജീവിക്കുവാന്‍ ഏറ്റവും മികച്ചയിടം നല്കുന്നത് ഇതാണ്!!കടല്‍വഴിയേ തുറമുഖങ്ങള്‍ താണ്ടി യാത്ര പോകാം... ലോകത്തില്‍ ജീവിക്കുവാന്‍ ഏറ്റവും മികച്ചയിടം നല്കുന്നത് ഇതാണ്!!

മഷോബ്ര എന്ന ഷിംലയുടെ പഴക്കൂട... മറഞ്ഞിരിക്കുന്ന നാട് തേടിമഷോബ്ര എന്ന ഷിംലയുടെ പഴക്കൂട... മറഞ്ഞിരിക്കുന്ന നാട് തേടി

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X