Search
  • Follow NativePlanet
Share
» »മുതിര്‍ന്നപൗരന്മാര്‍ക്ക് ടൂറിസം കേന്ദ്രങ്ങളിൽ 50 ശതമാനം ഫീസ് ഇളവ്

മുതിര്‍ന്നപൗരന്മാര്‍ക്ക് ടൂറിസം കേന്ദ്രങ്ങളിൽ 50 ശതമാനം ഫീസ് ഇളവ്

കേരളത്തില്‍ അനുദിനം വിനോദസഞ്ചാര മേഖല മുന്നോ‌ട്ടു കുതിക്കുകയാണ്. പുതിയ പുതിയ ഇ‌‌ടങ്ങള്‍ ഉള്‍പ്പെ‌‌ടുത്തിയും നിലിവിലെ ഇ‌ടങ്ങളെ മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളാക്കിയുമെല്ലാം മാറ്റങ്ങളി‌ലൂ‌ടെയാണ് വിനോദസഞ്ചാരരംഗം ക‌ടന്നുപോകുന്നത്. സംസ്ഥാനത്ത് വിനോദ സഞ്ചാര വകുപ്പിന് കീഴിലുള്ള സഞ്ചാര കേന്ദ്രങ്ങളിൽ മുതിർന്ന പൗരന്മാർക്ക് 50 ശതമാനം വരെ പ്രവേശന നിരക്കില്‍ ഇളവ് ചെയ്തതാണ് പുതിയ വാര്‍ത്ത. വിനോദസസഞ്ചാര വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ആണ് ഇക്കാര്യം അറിയിച്ചത്. വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ എത്തുന്ന മുതിർന്ന പൗരന്മാർക്ക് ആശ്വാസമേകുന്ന നടപടിയാണിത്.

Kerala Travel News

വിനോദ സഞ്ചാര വകുപ്പിന് കീഴിലുള്ള സഞ്ചാര കേന്ദ്രങ്ങളിൽ മുതിർന്ന പൗരന്മാർക്ക് 50 ശതമാനം വരെ പ്രവേശന ഫീസ് ഇളവ് നൽകി ഉത്തരവായി.
വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇളവുകള്‍ അനുവദിക്കണമെന്ന് മുതിര്‍ന്നപൗരന്മാരും അവരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനകളുമെല്ലാം നേരത്തെ തന്നെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. കേരള നിയമസഭയുടെ കീഴിലുള്ള മുതിർന്ന പൗരന്മാരുടെ ക്ഷേമം സംബന്ധിച്ച സമിതിക്ക് മുൻപിൽ കോഴിക്കോട് ഹ്യൂമൺ റൈറ്റ്സ് ഫോറം സമർപ്പിച്ച ഹർജിയിലും ഇത്തരമൊരു ആവശ്യം ഉന്നയിക്കപ്പെട്ടു.
വിനോദസഞ്ചാര വകുപ്പ് ഇക്കാര്യം പരിശോധിച്ച് വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കി. നിയമസഭാ സമിതിയുടെ മുന്‍പാകെയും റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

വിശദമായ പരിശോധനകള്‍ക്ക് ശേഷം മുതിർന്ന പൗരന്മാർക്ക് വകുപ്പിൻ്റെ കീഴിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ 50 ശതമാനം പ്രവേശന ഫീസ് ഇളവ് നൽകണമെന്ന് വകുപ്പ് തീരുമാനിക്കുകയായിരുന്നു.

മഴ പെയ്യുകയേയില്ലാത്ത നാട്... മേഘങ്ങള്‍ക്കിടയിലെ ഗ്രാമം!!മഴ പെയ്യുകയേയില്ലാത്ത നാട്... മേഘങ്ങള്‍ക്കിടയിലെ ഗ്രാമം!!

തത്കാല്‍ ടിക്കറ്റുകള്‍ എളുപ്പത്തിലും വേഗത്തിലും ഇങ്ങനെ ബുക്ക് ചെയ്യാം...തത്കാല്‍ ടിക്കറ്റുകള്‍ എളുപ്പത്തിലും വേഗത്തിലും ഇങ്ങനെ ബുക്ക് ചെയ്യാം...

Read more about: kerala travel news
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X