Search
  • Follow NativePlanet
Share
» »കൊടുങ്ങല്ലൂര്‍ ഭരണി 2021:ആചാരാനുഷ്ഠാനങ്ങള്‍ക്ക് അനുമതി, വിശ്വാസികള്‍ക്ക് നിയന്ത്രണം

കൊടുങ്ങല്ലൂര്‍ ഭരണി 2021:ആചാരാനുഷ്ഠാനങ്ങള്‍ക്ക് അനുമതി, വിശ്വാസികള്‍ക്ക് നിയന്ത്രണം

കഴിഞ്ഞ വര്‍ഷം നടത്തിയതുപോലെ തന്നെ ഇത്തവണയും ആചാനാനുഷ്ഠാനങ്ങള്‍ക്കു മാത്രമായാണ് അനുമതിയുള്ളത്.

പ്രസിദ്ധമായ കൊടുങ്ങല്ലൂര്‍ ഭരണി ഉത്സവത്തിന് ആചാരാനുഷ്ഠാനങ്ങള്‍ നടത്തുവാന്‍ അനുമതി. കൊവിഡിന്റെ പശ്ചാത്തലത്തില്‍ കര്‍ശനമായ നിയന്ത്രണങ്ങളോടു കൂടെയാണ് ഇത്തവണത്തെ ചടങ്ങുകള്‍ നടത്തുന്നത്. ഭക്തരുടെ പ്രവേശനത്തിനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം നടത്തിയതുപോലെ തന്നെ ഇത്തവണയും ആചാനാനുഷ്ഠാനങ്ങള്‍ക്കു മാത്രമായാണ് അനുമതിയുള്ളത്.

ശിവരാത്രി മുതല്‍ ഹോളി വരെ.. പിന്നെ കൊടുങ്ങല്ലൂര്‍ ഭരണിയും.. മാര്‍ച്ചിലെ ആഘോഷങ്ങളിതാശിവരാത്രി മുതല്‍ ഹോളി വരെ.. പിന്നെ കൊടുങ്ങല്ലൂര്‍ ഭരണിയും.. മാര്‍ച്ചിലെ ആഘോഷങ്ങളിതാ

 പ്രവേശനം അനുവദിക്കില്ല

പ്രവേശനം അനുവദിക്കില്ല


കൊടുങ്ങല്ലൂര്‍ ഭരണി നിയന്ത്രണങ്ങളുടെ ഭാഗമായി മാര്‍ച്ച് 7 മുതല്‍ 17 വരെയുള്ള ദിവസങ്ങളില്‍ വടക്കന്‍ ജില്ലകളില്‍ നിന്നും സമീപ ജില്ലകളില്‍ നിന്നുമുള്ള ഭക്തര്‍ക്ക് പ്രവേശനം അനുവദിക്കില്ല. പാലക്കാട് -തമിഴ്നാട് അതിര്‍ത്തിയിലും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും. കൊടുങ്ങല്ലൂര്‍ ഭരണിയോട് അനുബന്ധിച്ച് നടത്തുന്ന കോഴിക്കല്ല് മൂടല്‍, അശ്വതികാവ് തീണ്ടല്‍ തുടങ്ങിയ ചടങ്ങുകള്‍ വടകര പ്രദേശത്തെ തച്ചോളി വീട്ടുകാര്‍, കൊടുങ്ങല്ലൂര്‍ പ്രദേശത്തെ ഭഗവതി വീട്ടുകാര്‍, കൊടുങ്ങല്ലൂര്‍ പാലക്കവേലന്‍ തുടങ്ങിയവരുടെ മേല്‍നോട്ടത്തില്‍ നടത്തും.

PC:Aruna

ബുക്കിങ് റദ്ദാക്കും

ബുക്കിങ് റദ്ദാക്കും


പ്രദേശവാസികള്‍ കൂടാന്‍ സാധ്യതയുള്ളതിനാല്‍ ക്ഷേത്ര പരിസരത്ത് സ്റ്റാളുകള്‍ എക്സിബിഷന്‍ തുടങ്ങിയവ അനുവദിക്കില്ല. മാര്‍ച്ച് 7 മുതല്‍ 17 വരെയുള്ള ദിവസങ്ങളില്‍ ഗുരുവായൂര്‍, കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങളിലായി ലോഡ്ജുകളില്‍ ഭക്തജനങ്ങള്‍ക്ക് മുറികള്‍ അനുവദിക്കുകയില്ല. ഭരണിക്കായി മുന്‍കൂട്ടി ബുക്ക് ചെയ്ത വാഹനങ്ങളുടെ ബുക്കിംഗ് റദ്ദാക്കും. ജില്ലാ അതിര്‍ത്തികളില്‍ പൊലീസിന്റെ മേല്‍നോട്ടത്തില്‍ വാഹനഗതാഗത പരിശോധനകള്‍ നടത്തുകയും ഭരണി ഉത്സവത്തിനുള്ള പ്രവേശനം തടഞ്ഞ് വാഹനം തിരിച്ച് വിടുകയും ചെയ്യും. റെയില്‍വേ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ചും പരിശോധന നടത്തും. നിയമനടപടികള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ അറിയിച്ചു.
PC: Aruna

ആര്‍ ടി പി സി ആര്‍ ടെസ്റ്റുകള്‍ നടത്തും

ആര്‍ ടി പി സി ആര്‍ ടെസ്റ്റുകള്‍ നടത്തും

ആരോഗ്യ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ ക്ഷേത്രവുമായി നേരിട്ട് ബന്ധപ്പെടുന്നവര്‍ക്കും ക്ഷേത്ര ഭാരവാഹികള്‍ക്കും ആര്‍ ടി പി സി ആര്‍ ടെസ്റ്റുകള്‍ നടത്തും. തുടര്‍ന്ന് രോഗം സ്ഥിരീകരിക്കുന്നവരെ ഭാരവാഹിത്വത്തില്‍ നിന്നും ഒഴിവാക്കും.
ജില്ലാ കലക്ടര്‍ എസ് ഷാനവാസിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യങ്ങള്‍ സംബന്ധിച്ച തീരുമാനമുണ്ടായത്.

PC:Aruna

 കൊടുങ്ങല്ലൂര്‍ ഭരണി

കൊടുങ്ങല്ലൂര്‍ ഭരണി

കേരളത്തിലെ ആദ്യകാളി ക്ഷേത്രമായ കൊടുങ്ങല്ലൂര്‍ ഭദ്രകാളി ക്ഷേത്രത്തിലെ ഏറ്റവും പ്രസിദ്ധവും പ്രധാനപ്പെട്ടതുമായ ചടങ്ങാണ് കൊടുങ്ങല്ലൂര്‍ ഭരണി. കേരളത്തിലെ ഭഗവതി ക്ഷേത്രങ്ങളുടെ മാതൃസ്ഥാനമായാണ് ഇതിനെ കണക്കാക്കുന്നത്. കുംഭമാസത്തിലെ ഭരണി നള്‍ തുടങ്ങി മീനമാസത്തിലെ ഭരണി നാള്‍ വരെയാണ് കൊടുങ്ങല്ലൂര്‍ ഭരണി നടക്കുന്നത്.ഭക്തിയുടെ രൗദ്രഭാവം എന്നാണ് ഇത് അറിയപ്പെടുന്നത്. ഭരണി ആഘോഷങ്ങളുടെ ഭാഗമായി ക്ഷേത്രം അശുദ്ധമാക്കുന്ന ചടങ്ങാണ് പ്രസിദ്ധമായ കാവുതീണ്ടല്‍.
PC:Challiyan

കേരളത്തിലെ ആദ്യ കാളിക്ഷേത്രത്തിന്റെ വിശേഷങ്ങള്‍കേരളത്തിലെ ആദ്യ കാളിക്ഷേത്രത്തിന്റെ വിശേഷങ്ങള്‍

ലോകത്തെ അതിപുരാതനമായ പൂജ്യം അ‌ടയാളപ്പെടുത്തിയ, കീഴടക്കുവാന്‍ സാധിക്കാത്ത കോട്ടലോകത്തെ അതിപുരാതനമായ പൂജ്യം അ‌ടയാളപ്പെടുത്തിയ, കീഴടക്കുവാന്‍ സാധിക്കാത്ത കോട്ട

ഭണ്ഡാർദര,മഹാരാഷ്ട്രയിലെ അവധിക്കാല സ്വര്‍ഗ്ഗം, പോകാം രഹസ്യങ്ങള്‍ തേടിഭണ്ഡാർദര,മഹാരാഷ്ട്രയിലെ അവധിക്കാല സ്വര്‍ഗ്ഗം, പോകാം രഹസ്യങ്ങള്‍ തേടി

ഹരിദ്വാര്‍ കുംഭമേള ഏപ്രിലില്‍, അറിയാം പ്രധാന തിയതികളും ചടങ്ങുകളുംഹരിദ്വാര്‍ കുംഭമേള ഏപ്രിലില്‍, അറിയാം പ്രധാന തിയതികളും ചടങ്ങുകളും

Read more about: travel news temple
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X