Search
  • Follow NativePlanet
Share
» » ആറ് നഗരങ്ങളില്‍ നിന്നുള്ള ഫ്ലൈറ്റുകള്‍ക്ക് കൊല്‍ക്കത്തയില്‍ പ്രവേശനമില്ല

ആറ് നഗരങ്ങളില്‍ നിന്നുള്ള ഫ്ലൈറ്റുകള്‍ക്ക് കൊല്‍ക്കത്തയില്‍ പ്രവേശനമില്ല

കൊറോണ ബാധ നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി ആറു നഗരങ്ങളില്‍ നിന്നുള്ള യാത്രാ വിമാനങ്ങള്‍ക്ക് കൊല്‍ക്കത്ത വിലക്ക് ഏര്‍പ്പെടുത്തി.

കൊറോണ ബാധ നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി ആറു നഗരങ്ങളില്‍ നിന്നുള്ള യാത്രാ വിമാനങ്ങള്‍ക്ക് കൊല്‍ക്കത്ത വിലക്ക് ഏര്‍പ്പെടുത്തി. ഡല്‍ഹി, പൂനെ, മുംബൈ, നാഗ്പൂര്‍, അഹ്മദാബാദ്, ചെന്നെ എന്നീ നഗരങ്ങളില്‍ നിന്നുള്ള യാത്രാ വിമാന സര്‍വ്വീസുകള്‍ക്കാണ് കൊല്‍ക്കത്തയിലേക്ക് കടക്കുന്നതിന് വിലക്കുള്ളത്. ജൂലൈ 31 വരെയാണ് പ്രവേശന വിലക്ക് നീണ്ടു നില്‍ക്കുക. രാജ്യത്ത് ഏറ്റവുമധികം കോവിഡ് ബാധ നിലനില്‍ക്കുന്ന നഗരങ്ങളാണ് ഇവ. കൊല്‍ക്കത്തയില്‍ രോഗം വ്യാപിക്കുന്നത് തടയുക എന്നതാണ് വിലക്കിന്‍റെ ലക്ഷ്യം.

kolkata flight service banned

കൊറോണ വൈറസ് കേസുകൾ കൂടുതലുള്ള നഗരങ്ങളിൽ നിന്നുള്ള ആളുകളുടെ യാത്ര തടയുന്നതിനായി സംസ്ഥാന സർക്കാരിന്റെ അഭ്യർത്ഥന മാനിച്ചാണ് ഈ നിരോധനം നീട്ടിയതെന്ന് കഴിഞ്ഞ ദിവസം കൊല്‍ക്കത്ത വിമാനത്താവളത്തിന്റെ പേജില്‍ ട്വീറ്റ് ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം കൊവിഡ് കേസുകളിൽ വലിയ വർധനയാണ് പശ്ചിമ ബംഗാളിൽ നടക്കുന്നതെന്ന് സംസ്ഥാന സർക്കാർ സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന് കത്തെഴുതിയിരുന്നു.
അതേസമയം, പുറത്തുനിന്ന് അണുബാധയുള്ളവരിൽ നിന്ന് ധാരാളം കേസുകൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുമുണ്ട്. അതിനാല്‍ ഇവിടേക്കുള്ള ഫ്ലൈറ്റുകളുടെയും ട്രെയിനുകളുടെയും യാത്രകള്‍ പരമാവധി കുറയ്ക്കുവാനാണ് പശ്ചിമ ബംഗാൾ സംസ്ഥാന സർക്കാർ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. നേരത്തേ ജൂലൈ 19 വരെയുണ്ടായിരുന്ന വിലക്കാണ് ജൂലൈ 31 വരെ നീട്ടിയിരിക്കുന്നത്.

അതേസമയം മെയ് 29 മുതൽ കൊൽക്കത്തയിൽ ആഭ്യന്തര വിമാന സര്‍വ്വീസുകള്‍ പുനരാരംഭിച്ചിരുന്നു. യാത്ര ചെയ്യുന്നവര്‍ ക കഴിഞ്ഞ രണ്ട് മാസത്തിനിടെ കോവിഡ് -19 പോസിറ്റീവ് അല്ലായെന്ന് വ്യക്തമാക്കുന്ന സ്വയം പ്രഖ്യാപന ഫോം സമർപ്പിക്കേണ്ടതുണ്ട്.

വീട്ടിലിരുന്ന് കാണാം ലോകത്തിലെ ആ എട്ട് അത്ഭുതങ്ങള്‍!വീട്ടിലിരുന്ന് കാണാം ലോകത്തിലെ ആ എട്ട് അത്ഭുതങ്ങള്‍!

വിമാന യാത്രയില്‍ ഏറ്റവും കുറഞ്ഞ ചിലവില്‍ ടിക്കറ്റ് ബുക്ക് ചെയ്യാംവിമാന യാത്രയില്‍ ഏറ്റവും കുറഞ്ഞ ചിലവില്‍ ടിക്കറ്റ് ബുക്ക് ചെയ്യാം

കര്‍ക്കിടക പുണ്യത്തിനായി പോകാം പായമ്മലപ്പന്‍റെ സന്നിധിയിലേക്ക്കര്‍ക്കിടക പുണ്യത്തിനായി പോകാം പായമ്മലപ്പന്‍റെ സന്നിധിയിലേക്ക്

Read more about: kolkata west bengal lockdown
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X