Search
  • Follow NativePlanet
Share
» »ആനവണ്ടിയില്‍ കുറഞ്ഞ ചിലവില്‍ താമസം, പുതിയ പദ്ധതിയുമായി കെഎസ്ആര്‍‌ടിസി

ആനവണ്ടിയില്‍ കുറഞ്ഞ ചിലവില്‍ താമസം, പുതിയ പദ്ധതിയുമായി കെഎസ്ആര്‍‌ടിസി

മൂന്നാറിലെത്തുന്ന വിനോദ സ‍ഞ്ചാരികള്‍ക്ക് കുറഞ്ഞ ചിലവില്‍ താമസ സൗകര്യവുമായി കെഎസ്ആര്‍‌‌ടിസി.

മൂന്നാറിലെത്തുന്ന വിനോദ സ‍ഞ്ചാരികള്‍ക്ക് കുറഞ്ഞ ചിലവില്‍ താമസ സൗകര്യവുമായി കെഎസ്ആര്‍‌‌ടിസി. കെഎസ്ആര്‍‌‌ടിസിയു‌ടെ പുതിയ എസി ബസില്‍ സഞ്ചാരികള്‍ക്ക് രാത്രി താമസമൊരുക്കുന്ന പദ്ധതിയാണ്. 16 പേര്‍ക്ക് വരെയാണ് ഒരു സമയം താമസിക്കുവാന്‍ സാധിക്കുക. പദ്ധതിയു‌ടെ ആദ്യ ഘ‌ട്ടം മൂന്നാറില്‍ ‍ ആരംഭിക്കും. ‌ട്രെയിനുകളിലെ സ്ലീപ്പര്‍ കോച്ച് മാതൃകയിലായിരിക്കും ബസില്‍ സൗകര്യങ്ങളൊരുക്കുക.

ksrtc

ഒരാള്‍ക്കു മാത്രം കിട‌ക്കുവാന്‍ സാധിക്കുന്ന കംപാര്‍‌ട്മെന്‍റില്‍ ഒരു കി‌ടക്കയും മൊബൈല്‍ ഫോണ്‍ ചാര്‍ജിങ് സൗകര്യങ്ങളുമുണ്ടായിരിക്കും. നിരക്ക് ഇതുവരെയും തീരുമാനിച്ചിട്ടില്ല. വിനോദ സഞ്ചാരികള്‍ക്ക് താങ്ങുവാന്‍ കഴിയുന്ന നിരക്കില്‍ ബസുകളില്‍ താമസ സൗകര്യം നല്കാം എന്ന ആശയം കെഎസ്ആർടിസി എം.ഡി ബിജു പ്രഭാകരന്‍റേതാണ്.

700 ഏക്കറില്‍ 170 മുറികളുമായി ഏറ്റവും വലിയ സ്വകാര്യവസതി, ബക്കിങ്ഹാം കൊട്ടാരത്തെയും തോല്‍പ്പിച്ചു!!700 ഏക്കറില്‍ 170 മുറികളുമായി ഏറ്റവും വലിയ സ്വകാര്യവസതി, ബക്കിങ്ഹാം കൊട്ടാരത്തെയും തോല്‍പ്പിച്ചു!!

കൊവിഡ് പ്രതിസന്ധികള്‍ മാറി മൂന്നാര്‍ വിനോദ സഞ്ചാരത്തിനായി തുറന്നാലു‌ടന്‍ തന്നെ ഈ സൗകര്യവും ലഭ്യമാക്കും. കെഎസ്ആര്‍‌ടിസി മൂന്നാര്‍ ഡിപ്പോയിലായിരിക്കും ബസ് പാര്‍ക്ക് ചെയ്യുക. ശുചി മുറി ഉള്‍പ്പെ‌ടെയുള്ള സൗകര്യങ്ങള്‍ ഡിപ്പോയിലേത് ഉപയോഗിക്കാം. ഇത്തരത്തിലൊരു സേവനം സംസ്ഥാനത്ത് ആദ്യമായാണ് നടപ്പാക്കുന്നത്.

സഞ്ചാരികളായ സുഹൃത്തുക്കളെ ഒന്നു സന്തോഷിപ്പിച്ചാലോ? ഈ സമ്മാനങ്ങളാവട്ടെ സന്തോഷം!!സഞ്ചാരികളായ സുഹൃത്തുക്കളെ ഒന്നു സന്തോഷിപ്പിച്ചാലോ? ഈ സമ്മാനങ്ങളാവട്ടെ സന്തോഷം!!

കത്തു മാത്രമല്ല, ഇവിടെ തേങ്ങയിലും സന്ദേശം അയക്കാം! ലോകത്തിലെ വിചിത്രമായ പോസ്റ്റ് ഓഫീസുകള്‍കത്തു മാത്രമല്ല, ഇവിടെ തേങ്ങയിലും സന്ദേശം അയക്കാം! ലോകത്തിലെ വിചിത്രമായ പോസ്റ്റ് ഓഫീസുകള്‍

ക്യാംപിങ്ങും റാഫ്ടിങ്ങും പിന്നെ ബംഗീ ജംപിങും...ഋഷികേശില്‍ ഈ കാര്യങ്ങള്‍ മറക്കരുത്ക്യാംപിങ്ങും റാഫ്ടിങ്ങും പിന്നെ ബംഗീ ജംപിങും...ഋഷികേശില്‍ ഈ കാര്യങ്ങള്‍ മറക്കരുത്

Read more about: munnar travel news travel ideas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X