Search
  • Follow NativePlanet
Share
» »വെറും പത്ത് രൂപയ്ക്ക് നഗരം കറങ്ങാം..കെഎസ് ആർടിസിയുടെ പുതിയ പദ്ധതി

വെറും പത്ത് രൂപയ്ക്ക് നഗരം കറങ്ങാം..കെഎസ് ആർടിസിയുടെ പുതിയ പദ്ധതി

ഒറ്റ നാണയം എന്ന പേരിൽ കെഎസ് ആർടിസിയാണ് പുതിയ പദ്ധതി ആരംഭിക്കുന്നത്. പാലക്കാട് ഡിപ്പോയാണ് ആദ്യമായി ഒറ്റനാണയം പദ്ധതി നടപ്പാക്കാനൊരുങ്ങുന്നത്.

പത്ത് രൂപയ്ക്ക് ഒരു യാത്ര..അതും നഗരം മുഴുവനും കറങ്ങി... കേട്ടിട്ട് അത്ഭുതം തോന്നുന്നില്ലേ? ഒറ്റ നാണയം എന്ന പേരിൽ കെഎസ് ആർടിസിയാണ് പുതിയ പദ്ധതി ആരംഭിക്കുന്നത്. പാലക്കാട് ഡിപ്പോയാണ് ആദ്യമായി ഒറ്റനാണയം പദ്ധതി നടപ്പാക്കാനൊരുങ്ങുന്നത്. പത്തു രൂപ ചിലവിൽ നഗരത്തിലെവിടെയും സഞ്ചരിക്കുവാൻ സാധിക്കുന്ന കെഎസ്ആർടിസിയുടെ പദ്ധതിയാണ് ഒറ്റ നാണയം പദ്ധതി. ഏകദേശം പതിനഞ്ച് കിലോമീറ്ററോളം ദൂരമാണ് പത്ത് രൂപയ്ക്ക് സഞ്ചരിക്കുവാൻ സാധിക്കുക.
നഗര പരിധിയിലെ റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാന്‍ഡുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, സിനിമാ തിയേറ്റർ, ഷോപ്പിങ് മാൾ തുടങ്ങിയ ഇടങ്ങളെ ഈ സർവ്വീസിൽ ബന്ധിപ്പിക്കുന്ന രീതിയിലാണ് സര്‍വ്വീസ് തുടങ്ങുക.

KSRTC Palakakd 10 Rupee Ticket Service
PC: കാക്കര

ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നു നഗരത്തിലെ പ്രധാന ഇടങ്ങൾ വഴി പാലക്കാട് കെഎസ്ആർടിസി സ്റ്റാൻഡിൽ അവസാനിക്കുന്ന രീതിയിലാണ് ആദ്യ സർവീസ് ഒരുക്കിയിട്ടുള്ളത്. ഹൈറേഞ്ച് സർവ്വീസ് നടത്തുന്ന ബസുകളാണ് ഒറ്റനാണയം സിറ്റി സർവ്വീസിനായി ഉപയോഗിക്കുക. ഇങ്ങനെയുള്ള മൂന്ന് ബസുകളും ഇവിടെയുണ്ട്. ബസിനു പ്രത്യേക നിറം നല്കുവാനും തീരുമാനമുണ്ട്.

പ്രായമായവർ, രോഗികൾ, നടക്കാൻ ബുദ്ധിമുട്ടുള്ളവർ, റെയിൽവേ സ്റ്റേഷനിലെ അവശരായവർ, ട്രെയിൻ യാത്രക്കാർ തുടങ്ങിയവർക്ക് ഈ സർവ്വീസ് ഗുണം ചെയ്യുമെന്നാണ് കരുതപ്പെടുന്നത്. പദ്ധതി വിജയിച്ചാൽ മറ്റു ഡിപ്പോകളിലേക്കും ഈ സർവ്വീസ് വ്യാപിപ്പിക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X