Search
  • Follow NativePlanet
Share
» »ഓണം; 25 അധിക ഷെഡ്യൂളുമായി കെഎസ്ആര്‍ടിസി, അന്തര്‍ സംസ്ഥാന സര്‍വ്വീസില്‍ ഫ്ലക്സി നിരക്ക്

ഓണം; 25 അധിക ഷെഡ്യൂളുമായി കെഎസ്ആര്‍ടിസി, അന്തര്‍ സംസ്ഥാന സര്‍വ്വീസില്‍ ഫ്ലക്സി നിരക്ക്

ഓണസമയത്തെ തിരക്കുകള്‍ പരിഗണിച്ച് അന്തര്‍ സംസ്ഥാന സര്‍വീസുകളില്‍ കെഎസ്ആര്‍ടിസി ഫ്ലക്സി നിരക്ക് ഏര്‍പ്പെ‌ടുത്തുവാന്‍ തീരുമാനിച്ചു.

ഓണക്കാലത്തെ യാത്രകള്‍ കെഎസ്ആര്‍ടിസിയിലാണെങ്കില്‍ ചിലവല്പം ഏറും. ഓണസമയത്തെ തിരക്കുകള്‍ പരിഗണിച്ച് അന്തര്‍ സംസ്ഥാന സര്‍വീസുകളില്‍ കെഎസ്ആര്‍ടിസി ഫ്ലക്സി നിരക്ക് ഏര്‍പ്പെ‌ടുത്തുവാന്‍ തീരുമാനിച്ചു. ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലെ യാത്രയ്ക്കാണ് ഫ്ലെക്സി നിരക്ക് കൊണ്ടുവരിക. ഓണം, മുഹറം തുടങ്ങിയവയു‌ടെ ഈ സമയത്ത് യാത്രക്കാരുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധനവ് കണക്കിലെടുത്താണ് തീരുമാനം.

KSRTC

എസി ബസ് സര്‍വീസുകള്‍ക്കും നിരക്ക് വര്‍ധിക്കും. നിലവിലെ ടിക്കറ്റ് നിരക്കില്‍ നിന്നും 20 ശതമാനം അധികം തു‌ക ഈടാക്കുവാനാണ് തീരുമാനം. അതേസമയം എക്സ്പ്രസ്, ഡീലക്സ് സര്‍വീസുകളില്‍ നിരക്ക് വര്‍ധനവ് 15 ശതമാനമാണ്.
എസി ബസ് ഓണ്‍ലൈന്‍ ബുക്കിങ്ങിന് പത്ത് ശതമാനം അധികം നിരക്കും ഈടാക്കും.

ഓണത്തോടനുബന്ധിച്ച് 25 അധിക അന്തര്‍ സംസ്ഥാന ഷെഡ്യൂളുകളും കെഎസ്ആര്‍ടിസി പ്രഖ്യാപിച്ചി‌ട്ടുണ്ട്. ബാംഗ്ലൂര്‍, ചെന്നൈ, മൈസൂര്‍ തുടങ്ങിയ നഗരങ്ങളിലേക്കാണ് സര്‍വീസ് ന‌ടത്തുക. സെപ്റ്റംബര്‍ 2 മുതല്‍ 19 വരെയാകും ഈ സ്പെഷ്യല്‍ ഷെഡ്യൂള്‍ സര്‍വീസുകള്‍ ഉണ്ടായിരിക്കുക.

കെഎസ്ആര്‍ടിസിയുടെ ഓഗസ്റ്റിലെ ജനപ്രിയ യാത്രാപാക്കേജുകള്‍, അടിപൊളിയാക്കാം യാത്രകള്‍കെഎസ്ആര്‍ടിസിയുടെ ഓഗസ്റ്റിലെ ജനപ്രിയ യാത്രാപാക്കേജുകള്‍, അടിപൊളിയാക്കാം യാത്രകള്‍

ബെംഗളുരു വിമാനത്താവളത്തിലേക്ക് ഇനി മെമുവില്‍ പോകാം.. ടിക്കറ്റ് നിരക്ക് വെറും 35 രൂപ!ബെംഗളുരു വിമാനത്താവളത്തിലേക്ക് ഇനി മെമുവില്‍ പോകാം.. ടിക്കറ്റ് നിരക്ക് വെറും 35 രൂപ!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X