Search
  • Follow NativePlanet
Share
» »ആചാരങ്ങളിലെ വ്യത്യസ്തതയുമായി കുളു ദസറ!! ഈ വർഷത്തെ പ്രത്യേകത ഇത്!

ആചാരങ്ങളിലെ വ്യത്യസ്തതയുമായി കുളു ദസറ!! ഈ വർഷത്തെ പ്രത്യേകത ഇത്!

ഇത്തവണത്തെ ആഘോഷങ്ങൾക്കും കുറവൊന്നുമില്ല എന്നു മാത്രമല്ല, ആഘോഷങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുക്കുന്നു എന്നതാണ് പ്രധാന ആകർഷണം.

ഇന്ത്യയിലെ ഏറ്റവും വ്യത്യസ്തമായ ദസറ ആഘോഷങ്ങൾക്ക് സാക്ഷ്യം വഹിക്കുന്ന നാടാണ് കുളു. കുളു ദസറക്കാലത്ത് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും സഞ്ചാരികള് ഇവിടേക്കെത്തുന്നു. ഇത്തവണത്തെ ആഘോഷങ്ങൾക്കും കുറവൊന്നുമില്ല എന്നു മാത്രമല്ല, ആഘോഷങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുക്കുന്നു എന്നതാണ് പ്രധാന ആകർഷണം. ബിലാസ്പൂർ എയിസം ഉദ്ഘാടനത്തിനെത്തുന്ന പ്രധാന മന്ത്രി ദസറ ആഘോഷങ്ങളിൽ പങ്കെടുത്തേ മടങ്ങുകയുള്ളൂ.

Kullu Dasara

PC:Kondephy

350 ൽ അധികം വർഷത്തെ ചരിത്രം അവകാശപ്പെടുവാൻ സാധിക്കുന്ന ദസറയിൽ ഇതാദ്യമായാണ് ഒരു പ്രധാനമന്ത്രി പങ്കെടുക്കുന്നത്. കുളു എന്ന പ്രദേശത്തിന്‍റെ സാംസ്കാരിക ചരിത്രത്തിലേക്കും ഇന്നലെകളിലേക്കും അതിന്റെ വൈവിധ്യങ്ങളലേക്കും സഞ്ചാരികളെ എത്തിക്കുന്ന ഈ ആഘോഷത്തിന് വളരെ പ്രധാന്യം കല്പിക്കുന്നവരാണ് ഇവിടെയുള്ളവർ.

300-ലധികം പ്രാദേശിക ദേവതകളെ ഒരുമിച്ച് ഒരു ആഘോഷത്തിനെത്തിക്കുന്ന സമയമാണിത്.ധൽപൂർ ഗ്രൗണ്ടില്‍ വെച്ചാണ് ഈ വർഷത്തെ ആഘോഷങ്ങൾ നടക്കുന്നത്.
പതിനേഴാം നൂറ്റാണ്ട് മുതലാണ് കുളുവിൽ ദസറ ആഘോഷിക്കുവാൻ തുടങ്ങിയത്. 1637 മുതൽ 1672 വരെ കുളു ഭരിച്ചിരുന്ന രാജാ ജഗത് സിംഗിന്റെ ഭരണകാലത്താണ് കുളുവിലെ ദസറയുടെ തുടക്കം.
ഭക്തർ ദൈവങ്ങളുടെ പ്രതിമകളും രൂപങ്ങളും തലയിലേററി ഇവിടുത്തെ ശ്രീരാമ ക്ഷേത്രത്തിൽ എത്തും.ധൽപൂരിലെ രഘുനാഥ്ജി ക്ഷേത്രമാണ് ആഘോഷങ്ങൾ നടക്കുന്ന ക്ഷേത്രം. അതേ സമയം തന്നെ മലാന ഗ്രാമത്തിലെ ദേവതയായ ജംലു ഋഷിയും കുളു രാജാക്കന്മാരുടെ പ്രധാന ദേവതയായ ഹഡിംബയും ഉൾപ്പെടെയുള്ള ദേവതകളാണ് ഈ സമയത്ത് ക്ഷേത്രത്തിലേക്ക് എഴുന്നള്ളുന്നത്.
ദിവസങ്ങൾ നീണ്ടു നില്‍ക്കുന്ന സാംസ്കാരിക പരിപാടികളാണ് ഇവിടുത്തെ മറ്റൊരു പ്രധാന കാഴ്ച.

ആഘോഷങ്ങളുടെ അവസാന ദിവസം വരാവണന്റെ വലിയ രൂപം കത്തിക്കുന്നതോടു കൂടി ആഘോഷങ്ങൾ സമാപിക്കും.

രാവണനോടുള്ള സ്നേഹത്താൽ ദസറ ആഘോഷിക്കാത്ത നാട്, വിചിത്രമീ നഗരം!രാവണനോടുള്ള സ്നേഹത്താൽ ദസറ ആഘോഷിക്കാത്ത നാട്, വിചിത്രമീ നഗരം!

അയോധ്യയും വാരണാസിയും നേപ്പാളും കാണാം... ഭാരത് നേപ്പാൾ അഷ്ട യാത്രയുമായി ഐആർസിടിസിഅയോധ്യയും വാരണാസിയും നേപ്പാളും കാണാം... ഭാരത് നേപ്പാൾ അഷ്ട യാത്രയുമായി ഐആർസിടിസി

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X