Search
  • Follow NativePlanet
Share
» »‌‌ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് മുഴുവന്‍ തുകയും തിരികെ നല്കണമെന്ന് കേന്ദ്രം

‌‌ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് മുഴുവന്‍ തുകയും തിരികെ നല്കണമെന്ന് കേന്ദ്രം

ലോക്ഡൗണ്‍ കാലത്ത് റദ്ദാക്കിയ വിമായാത്രാ ടിക്കറ്റുകളുടെ തുക തിരികെ നല്കുന്ന കാര്യത്തില്‍ ആശയക്കുഴപ്പം തുടരുന്നു.

ലോക്ഡൗണ്‍ കാലത്ത് റദ്ദാക്കിയ വിമായാത്രാ ടിക്കറ്റുകളുടെ തുക തിരികെ നല്കുന്ന കാര്യത്തില്‍ ആശയക്കുഴപ്പം തുടരുന്നു. ലോക്ഡൗണ്‍ കാലയളവില്‍ യാത്രയ്ക്കായി ബുക്ക് ചെയ്ത ടിക്കറ്റുകളു‌ടെ മുഴുവന്‍ തുകയും തിരികെ നല്കണമെന്ന നിര്‍ദ്ദേശം ഉണ്ടായിരുന്നുവെങ്കിലും ഇതുസംബന്ധിച്ച വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എയര്‍ലൈന്‍ കമ്പനികള്‍ക്ക് ലഭിച്ചിട്ടില്ല. ഇതുകാരണം ടിക്കറ്റ് ബുക്ക് ചെയ്ത യാത്രികര്‍ പണം തിരികെ കിട്ടുമോ എന്ന കാര്യത്തില്‍ ആശങ്കയിലാണ്. , ഈ കാലയളവിൽ റദ്ദാക്കിയ ആഭ്യന്തര, അന്തർദ്ദേശീയ വിമാന സർവീസുകൾക്ക് മുഴുവന്‍ തുകയും റീഫണ്ട് നൽകണമെന്ന് സർക്കാർ ആവശ്യപ്പെ‌ട്ടിരുന്നു.

ആശങ്കകള്‍ ഇങ്ങനെ

ആശങ്കകള്‍ ഇങ്ങനെ

ലോക്ഡൗണ്‍ കാലത്ത് റദ്ദാക്കിയ വിമായാത്രാ ടിക്കറ്റുകളുടെ തുക തിരികെ നല്കുന്ന കാര്യത്തില്‍ ആശയക്കുഴപ്പം തുടരുന്നു. ലോക്ഡൗണ്‍ കാലയളവില്‍ യാത്രയ്ക്കായി ബുക്ക് ചെയ്ത ടിക്കറ്റുകളു‌ടെ മുഴുവന്‍ തുകയും തിരികെ നല്കണമെന്ന നിര്‍ദ്ദേശം ഉണ്ടായിരുന്നുവെങ്കിലും ഇതുസംബന്ധിച്ച വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എയര്‍ലൈന്‍ കമ്പനികള്‍ക്ക് ലഭിച്ചിട്ടില്ല. ഇതുകാരണം ടിക്കറ്റ് ബുക്ക് ചെയ്ത യാത്രികര്‍ പണം തിരികെ കിട്ടുമോ എന്ന കാര്യത്തില്‍ ആശങ്കയിലാണ്. , ഈ കാലയളവിൽ റദ്ദാക്കിയ ആഭ്യന്തര, അന്തർദ്ദേശീയ വിമാന സർവീസുകൾക്ക് മുഴുവന്‍ തുകയും റീഫണ്ട് നൽകണമെന്ന് സർക്കാർ ആവശ്യപ്പെ‌ട്ടിരുന്നു.

മറ്റൊരു തിയതിയില്‍ യാത്ര അനുവദിക്കാം

മറ്റൊരു തിയതിയില്‍ യാത്ര അനുവദിക്കാം

ഒരിക്കല്‍ ബുക്ക് ചെയ്ത ടിക്കറ്റുകളുടെ തുക തിരികെ നല്കുന്നതിന് നിലവില്‍ എയര്‍ലൈനുകള്‍ എതിരാണ്. എന്നാല്‍ ആദ്യ ലോക്ഡൗണ്‍ കാലയളവില്‍ ടിക്കറ്റ് ബുക്ക് ചെയ്യുകയും ആ തുക യാത്രികര്‍ക്ക് ഡെബിറ്റ് ആവുകയും ചെയ്തിട്ടുണ്ടെങ്കില്‍ ക്യാന്‍സലേഷന്‍ ചാര്‍ജ് ഇല്ലാതെ തന്നെ മുഴുവന്‍ തുകയും തിരികെ നല്കണം എന്നാണ് കേന്ദ്രം നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ഇതേ നിര്‍ദ്ദേശങ്ങള്‍ തന്നെയാണ് രണ്ടാം ഘട്ട ലോക്ഡൗണില്‍ റദ്ദാക്കിയ സര്‍വ്വീസുകളുടെ കാര്യത്തിലും ഇതേ നിര്‍ദ്ദേശങ്ങള്‍ തന്നെയാണ് കേന്ദ്ര വ്യോമയാന വകുപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. എന്നാല്‍ ‌ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് മറ്റൊരു തിയ്യതിയില്‍യാത്ര അനുവദിക്കാം എന്നാണ് കമ്പനികള്‍ സ്വീകരിച്ചിരിക്കുന്ന നിലപാട്.

നിലപാട് പ്രായോഗികമല്ല

നിലപാട് പ്രായോഗികമല്ല

മാര്‍ച്ച് 25ന് മുന്‍പ് ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് തുക മടക്കി നല്കുന്നത് പ്രായോഗികമല്ല എന്ന നിലപാടാണ്. എയര്‍ലൈനുകളു‌ടേത്. എന്നാല്‍ പണം മടക്കി മല്കുന്നതിനു പകരം തുക ഒരു ക്രെഡിറ്റ് ഷെല്ലില്‍ നിക്ഷേപിക്കുവാനും അതുവഴി യാത്രികര്‍ക്ക് മറ്റൊരു ദിവസം യാത്ര ചെയ്യുവാനും സാധിക്കുന്ന തരത്തിലുള്ള ഓഫറുകളാണ് കമ്പനികള്‍ നല്തുന്നത്. അങ്ങനെ യാത്ര ചെയ്യുന്ന ദിവസം നേരത്തെ നല്കിയ തുകയേക്കാള്‍ ടിക്കറ്റ് നിരക്ക് കൂടുതലാണെങ്കില്‍ അത് യാത്രികര്‍ നല്കേണ്ടി വരും. എന്നാല്‍ യാത്രാ തിയ്യതി മാറ്റുന്നതില്‍ പ്രത്യേക ചാര്‍ജുകള്‍ വിമാനക്കമ്പനികള്‍ ഈടാക്കില്ല.

കാലാവധി ഒരു വര്‍ഷം

കാലാവധി ഒരു വര്‍ഷം

ഇത്തരത്തില്‍ മാറ്റി നല്കുന്ന ടിക്കറ്റുകള്‍ക്ക് ഒരു വര്‍ഷമാണ് കാലാവധി. അതിനുള്ളില്‍ യാത്ര നടത്തിയിരിക്കണമെന്നാണ് വ്യവസ്ഥ. ആഭ്യന്തര യാത്രകള്‍ക്കും അന്താരാഷ്ട്ര യാത്രകള്‍ക്കും ഇത് ഒരേപോലെ ബാധകമാണ്.

ചര്‍ച്ച നടത്തും

ചര്‍ച്ച നടത്തും

യാത്രക്കാരുടെയും വിമാനക്കമ്പനികളുടെയും ഭാഗത്തു നിന്നും ഇത്തരത്തിലുള്ള പ്രശ്നം ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ എയര്‍ലൈന്‍ കമ്പനികളുമായി നടത്തുമെന്നും മന്ത്രാലയവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ അറിയിച്ചി‌ട്ടുണ്ട്. ലോക്ഡൗണ്‍ പ്രഖ്യാപിച്ച് സര്‍വ്വീസുകള്‍ റദ്ദാക്കിയ സാഹചര്യത്തില്‍ യാത്രക്കാര്‍ക്ക് മുഴുവന്‍ തുകയും തിരികെ നല്കണം എന്നാണ് വ്യോമയാന നിയമങ്ങള്‍ പറയുന്നത്.

ഞങ്ങളു‌‌ടെ ലോക്ഡൗണ്‍ ഇങ്ങനെയാണ്‌...'ട്രിപ്പ് ജോഡി' സംസാരിക്കുന്നുഞങ്ങളു‌‌ടെ ലോക്ഡൗണ്‍ ഇങ്ങനെയാണ്‌...'ട്രിപ്പ് ജോഡി' സംസാരിക്കുന്നു

പറന്നു നടന്ന് ദ്വീപ് കാണാം... വിര്‍ച്വല്‍ ‌ടൂറില്‍ വ്യത്യസ്തതയുമായി ഫറോ ദ്വീപ്പറന്നു നടന്ന് ദ്വീപ് കാണാം... വിര്‍ച്വല്‍ ‌ടൂറില്‍ വ്യത്യസ്തതയുമായി ഫറോ ദ്വീപ്

എയര്‍ലൈന്‍ ബുക്കിങ് ഇപ്പോള്‍ വേണ്ടന്ന് കേന്ദ്രം‌എയര്‍ലൈന്‍ ബുക്കിങ് ഇപ്പോള്‍ വേണ്ടന്ന് കേന്ദ്രം‌

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X