Search
  • Follow NativePlanet
Share
» »2020ലെ ആദ്യ ചന്ദ്രഗ്രഹണം ഇന്ന്..കാണുന്നതിനു മുൻപേ ഇതൊന്നു വായിക്കാം

2020ലെ ആദ്യ ചന്ദ്രഗ്രഹണം ഇന്ന്..കാണുന്നതിനു മുൻപേ ഇതൊന്നു വായിക്കാം

2020ലെ ആദ്യ ചന്ദ്രഗ്രഹണം നടക്കുക ജനുവരി 10 നാണ്.

ആകാശത്തിലെ കാഴ്ചകൾ എന്നും മനുഷ്യനെ അമ്പരപ്പിച്ചിട്ടേയുള്ളൂ. അതിൽ തന്നെ ഏറ്റവും അതുഭുതമായി തോന്നുന്നവയാണ് സൂര്യ ഗ്രഹണവും ചന്ദ്ര ഗ്രഹണവും. ശാസ്ത്രവും വിശ്വാസവും ഒരു പോലെ പ്രധാന്യമുള്ളതായി കണക്കാക്കുന്നവയാണ് ഗ്രഹണങ്ങൾ. അത്തരത്തിലൊന്നിനു സാക്ഷ്യം വഹിക്കാനൊരുങ്ങുകയാണ് ജനുവരി. 2020 ലെ ആദ്യ ചന്ദ്രഗ്രഹണം നടക്കുക ജനുവരി 10നാണ്.

എന്താണ് ചന്ദ്രഗ്രഹണം
സൂര്യപ്രകാശത്തിൽ നിന്നുമുള്ള ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിക്കുന്നതിനാണ് ചന്ദ്രഗ്രഹണം എന്നു പറയുന്നത്. ഭൂമി ചന്ദ്രനും സൂര്യനും ഇടയിലായിരിക്കുകയും സൂര്യനും ഭൂമിയും ചന്ദ്രനും ഒരേ നേർരേഖയിൽ വരുമ്പോഴാണ് ചന്ദ്രഗ്രഹണം സംഭവിക്കുക.

Lunar Eclipse 2020 In Kerala- Date and Timings

2020 സാക്ഷം വഹിക്കുന്നത് നാല് ചന്ദ്രഗ്രഹണങ്ങൾക്കാണ്. 2020 ജനുവരി 10, 2020 ജൂൺ 05, 2020 ജൂലൈ 05, 2020 നവംബർ 30 എന്നിങ്ങനെയാണ് തിയ്യതികൾ. ഈ വർഷത്തെ ചന്ദ്രഗ്രഹണങ്ങളെല്ലാം ഭാഗികമായി നിഴൽ മൂടിയ ചന്ദ്രഗ്രഹണങ്ങളായിരിക്കും.

2020 ലെ ആദ്യ ചന്ദ്രഗ്രഹണം
ജനുവരി 10 ന് നടക്കുന്ന ചന്ദ്രഗ്രഹണം രാത്രി 10.37 മുതൽ പുലർച്ചെ 2.42 വരെ നീണ്ടു നിൽക്കും. അതായത് ഏകദേശം നാലു മണിക്കൂർ നീണ്ടു നിൽക്കുന്ന ചന്ദ്രഗ്രഹണമായിരിക്കും അന്നുണ്ടാവുക. ആ സമയത്ത് ചന്ദ്രോപരിതലത്തിന്‍റെ തൊണ്ണൂറ് ശതമാനവും ഭാഗികമായി ഭൂമിയാൽ മൂടപ്പെടും.
ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക എന്നീ ഭൂഖണ്ഡങ്ങളിലെ മിക്ക രാജ്യങ്ങളിലും ഈ ചന്ദ്രഗ്രഹണം ദൃശ്യമാവും. കേരളത്തിൽ കൊച്ചി ഉൾപ്പെടെയുള്ള ഇന്ത്യയിലെ മിക്ക നഗരങ്ങളിലും ഈ ചന്ദ്രഗ്രഹണം ദൃശ്യമാവും.

ഇന്ത്യയിൽ ശാസ്ത്രവുമായി മാത്രമല്ല, വിശ്വാസങ്ങളും ആചാരങ്ങളുമായി ബന്ധപ്പെട്ടതാണ് ചന്ദ്രഗ്രഹണം. എന്നാൽ സൂര്യഗ്രഹണത്തേപ്പോലെ കണ്ണുകൾക്ക് അപകടകാരില്ല ചന്ദ്രഗ്രഹണം. നഗ്നമായ നേത്രങ്ങൾ കൊണ്ട് ഇത് ദർശിക്കുന്നതിന് കുഴപ്പമില്ല.

Read more about: kochi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X