Search
  • Follow NativePlanet
Share
» »കടുവാസംരക്ഷണ കേന്ദ്രത്തിനു മുകളിലൂടെ ഹോ‌ട്ട് എയര്‍ ബലൂണ്‍ യാത്ര!

കടുവാസംരക്ഷണ കേന്ദ്രത്തിനു മുകളിലൂടെ ഹോ‌ട്ട് എയര്‍ ബലൂണ്‍ യാത്ര!

വിനോദ സഞ്ചാരരംഗത്ത് ഏറ്റവുമധികം പുതുമയും മാറ്റങ്ങളും നിലനിര്‍ത്തുന്ന സംസ്ഥാനമാണ് മധ്യ പ്രദേശ്. സഞ്ചാരികകള്‍ക്കായുള്ള വ്യത്യസ്ത പരിപാ‌‌ടികളാല്‍ മധ്യ പ്രദേശ് ടൂറിസം വേറി‌ട്ടു നില്‍ക്കാറുമുണ്ട്. ഇതിലേക്ക് ഏറ്റവും പുതിയതായി എത്തിയിരിക്കുന്നതാണ് ഹോട്ട് എയര്‍ ബലൂണ്‍ യാത്ര. ക‌ടുവാ സംരക്ഷണ കേന്ദ്രത്തിനു മുകളിലൂ‌ടെ ഇന്ത്യയിലെ ആദ്യത്തെ ഹോ‌ട്ട് എയര്‍ ബലൂണ്‍ സഫാരിയായ ഇത് ബന്ധവ്ഗാർഹ് നാഷണൽ പാർക്കിലെ ആകാശക്കാഴ്ചകളാണ് സഞ്ചാരികള്‍ക്ക് സമ്മാനിക്കുക. മധ്യ പ്രദേശ് ‌ടൂറിസം മന്ത്രി വിജയ് ഷാ പദ്ധതി ഉത്ഘാടനം ചെയ്തു.

 hothotairballoon

നിലവില്‍ ബഫര്‍ സോണിലെ കാഴ്ചകള്‍ മാത്രമാണ് ഹോ‌ട്ട് എയര്‍ ബലൂണ്‍ സഫാരിയിലൂ‌ടെ കാണുവാന്‍ അനുമതിയുള്ളത്. ഈ യാത്രയില്‍ കടുവ, പുലി, കരടി തുടങ്ങി വ്യത്യസ്തങ്ങളായ ജീവികളെ ഉയരത്തില്‍ നിന്നും കാണുവാന്‍ സാധിക്കും.
മധ്യ പ്രദേശ് ടൂറിസത്തിന് മുതല്‍ക്കൂട്ടാകുമെന്ന് കരുതപ്പെ‌ടുന്ന പദ്ധതി സംസ്ഥാനത്തേയ്ക്ക് നിരവധി വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുമെന്ന് വിജയ് ഷാ പറഞ്ഞു.
ബാന്ധവ്ഗഡ് കടുവാ സംരക്ഷണ കേന്ദ്രം സന്ദര്‍ശിക്കുന്നവര്‍ക്ക് സാഹസികതയിലേക്ക് പുതിയൊരു മാര്‍ഗ്ഗം കൂടി തുറക്കുന്ന ഹോട്ട് ബലൂണ്‍ സഫാരി ആഫ്രിക്കന്‍ കാ‌‌ടുകളിലെ പോലെ വ്യത്യസ്തമായ അനുഭവമായിരിക്കും നല്കുകയെന്നും മന്ത്രി പറഞ്ഞു.

കന്‍ഹാ ദേശീയോദ്യാനം, പെഞ്ച്, പന്നാ ക‌ടുവാ സംരക്ഷണ കേന്ദ്രങ്ങളിലും ഈ സേവനം ഏർപ്പെടുത്താൻ സംസ്ഥാനം പദ്ധതിയിടുന്നതായും മന്ത്രി അറിയിച്ചു.
സർക്കാർ അംഗീകൃത വാണിജ്യ ഹോട്ട് എയർ ബലൂൺ ഓപ്പറേറ്ററും രാജ്യത്തെ ആദ്യത്തെ പൂർണ്ണ ലൈസൻസുള്ള ബലൂൺ ഓപ്പറേറ്ററുമായ സ്കൈവാൾട്ട്സ് ബലൂൺ സഫാരിയാണ് ഇവിടുത്തെ ബലൂൺ സഫാരിയായിരിക്കും ഇവിടുത്തെ സേവനങ്ങള്‍ ലഭ്യമാക്കുക.

മൃഗങ്ങളുടെയും സന്ദർശകരുടെയും സുരക്ഷ ഉറപ്പാക്കാൻ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. സുരക്ഷിതമായ ഉയരത്തിൽ നിന്ന് സേവനം നൽകാൻ ബലൂൺ ഓപ്പറേറ്ററെ അനുവദിക്കുമെന്നും ലാൻഡിംഗും ടേക്ക് ഓഫ് ചെയ്യലും ബഫർ സോണിനുള്ളിൽ മാത്രമേ അനുവദിക്കൂ എന്നും അദ്ദേഹം പറഞ്ഞു.

കൊറോണക്കാലത്തും സഞ്ചാരികളൊഴിയാതെ മാലദ്വീപ്, കുറഞ്ഞ ചിലവു മുതല്‍ സുരക്ഷ വരെ!!കൊറോണക്കാലത്തും സഞ്ചാരികളൊഴിയാതെ മാലദ്വീപ്, കുറഞ്ഞ ചിലവു മുതല്‍ സുരക്ഷ വരെ!!

ഏറ്റവും മികച്ച കാട് അനുഭവങ്ങള്‍!! അതിനു രാജസ്ഥാന്‍ തന്നെ വേണംഏറ്റവും മികച്ച കാട് അനുഭവങ്ങള്‍!! അതിനു രാജസ്ഥാന്‍ തന്നെ വേണം

മഞ്ഞും തണുപ്പും!! ഹെവി ക്യാംപിങ് മൂഡും!! പോകാം കുന്നുകളിലേക്ക്മഞ്ഞും തണുപ്പും!! ഹെവി ക്യാംപിങ് മൂഡും!! പോകാം കുന്നുകളിലേക്ക്

ട്രെന്‍ഡായി മാറുന്ന സ്റ്റേക്കേഷന്‍! പണം ലാഭം,പേടിയും വേണ്ട! ധൈര്യമായി അടിച്ചുപൊളിക്കാംട്രെന്‍ഡായി മാറുന്ന സ്റ്റേക്കേഷന്‍! പണം ലാഭം,പേടിയും വേണ്ട! ധൈര്യമായി അടിച്ചുപൊളിക്കാം

Read more about: madhya pradesh travel news
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X