Search
  • Follow NativePlanet
Share
» »നവരാത്രി ആഘോഷങ്ങള്‍ക്കായി മഹാരാഷ്ട്രയിലെ ക്ഷേത്രങ്ങള്‍ ഒക്ടോബര്‍7 ന് തുറക്കും

നവരാത്രി ആഘോഷങ്ങള്‍ക്കായി മഹാരാഷ്ട്രയിലെ ക്ഷേത്രങ്ങള്‍ ഒക്ടോബര്‍7 ന് തുറക്കും

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി മഹാരാഷ്ട്രയില്‍ ക്ഷേത്രങ്ങള്‍ ഒക്ടോബര്‍ ഏഴ് മുതല്‍ തുറക്കും. നവരാത്രിയുടെ ആദ്യ ദിവസം മുതൽ എല്ലാ വിധ സുരക്ഷാ സംവിധാനങ്ങളും ഉള്‍പ്പെടുത്തിയാവും തുറക്കുക

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി മഹാരാഷ്ട്രയില്‍ ക്ഷേത്രങ്ങള്‍ ഒക്ടോബര്‍ ഏഴ് മുതല്‍ തുറക്കും. നവരാത്രിയുടെ ആദ്യ ദിവസം മുതൽ എല്ലാ വിധ സുരക്ഷാ സംവിധാനങ്ങളും ഉള്‍പ്പെടുത്തിയാവും തുറക്കുക. പ്രാർത്ഥന നടക്കുന്ന സ്ഥലത്ത് മാസ്കുകൾ ധരിച്ചു മാത്രമേ പ്രവേശിക്കാവൂ എന്നും ആളുകള്‍ തമ്മില്‍ സുരക്ഷിതമായ അകലം പാലിക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറഞ്ഞിട്ടുണ്ട്. , ഒപ്പം തന്നെ പ്രാര്‍ത്ന്‍ നടക്കുന്ന ഇടവും പരിസരത്തും അണുനാശി ഉപയോഗിക്കണമെന്നും നിര്‍ബന്ധമാണ്. ഈ സ്ഥലങ്ങളിലെ കാര്യങ്ങളുടെ കൃത്യമായ നടത്തിപ്പിനായി മാനേജ്മെന്റ് കമ്മികള്‍ക്കാണ് ഉത്തരവാദിത്വം നല്കിയിരിക്കുന്നത്.

Pooja

കോലാപ്പൂരിലെ മഹാലക്ഷ്മി ക്ഷേത്രത്തില്‍ ആദ്യദിനം മുതല്‍ തന്നെ ധാരാളം വിശ്വാസികള്‍ എത്തുമെന്നാണ് കരുതുന്നത്. ക്ഷേത്രധികൃതര്‍ ഇതിനുള്ള സജ്ജീകരണങ്ങള്‍ ഇതിനകം ആരംഭിച്ചിട്ടുണ്ട്. ഇത് കൂടാതെ പ്രദേശത്തെ മറ്റു രണ്ടു പ്രധാന ക്ഷേത്രങ്ങളായ ജോതിബാ ക്ഷേത്രവും നൃഷ്വിന്‍സാദി ദത്ത് ക്ഷേത്രത്തിലും ഒരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

ത്രിംബകേശ്വര്‍ ക്ഷേത്രത്തിലും വരാനിരിക്കുന്ന തിരക്ക് മുന്നില്‍ക്കണ്ട് ഒരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ പാസ് വഴി പ്രവേശനം നിയന്ത്രിക്കുന്ന കാര്യങ്ങള്‍ അടുത്തമാസത്തോടെ ഇവിടം തീരുമാനമാകും. അതുവഴി ആളുകള്‍ ക്ഷേത്രപ്രവേശനത്തിനുള്ള പാസുകള്‍ക്കായി വരി നില്‍ക്കുന്നത് പൂര്‍ണ്ണമായും ഒഴിവാക്കാം എന്നാണ് കരുതുന്നത്.

പത്തിലൊരാള്‍ എഴുത്തുകാരന്‍, മഞ്ഞുപെയ്യുമ്പോഴും വരിനിന്ന് ഐസ്ക്രീം വാങ്ങുന്ന നാട്ടുകാര്‍!!പത്തിലൊരാള്‍ എഴുത്തുകാരന്‍, മഞ്ഞുപെയ്യുമ്പോഴും വരിനിന്ന് ഐസ്ക്രീം വാങ്ങുന്ന നാട്ടുകാര്‍!!

നാട്ടില്‍ തന്നെ കറങ്ങാം...അല്പം ശ്രദ്ധിച്ചാല്‍ അടിപൊളിയാക്കാം ഓരോ യാത്രയുംനാട്ടില്‍ തന്നെ കറങ്ങാം...അല്പം ശ്രദ്ധിച്ചാല്‍ അടിപൊളിയാക്കാം ഓരോ യാത്രയും

Read more about: temples maharashtra travel news
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X