Search
  • Follow NativePlanet
Share
» »ഇന്ത്യക്കാർക്ക് വിസയില്ലാതെ 15 ദിവസം മലേഷ്യയിൽ കറങ്ങാം... പുതിയ വിസാ പോളിസിയുമായി മലേഷ്യ

ഇന്ത്യക്കാർക്ക് വിസയില്ലാതെ 15 ദിവസം മലേഷ്യയിൽ കറങ്ങാം... പുതിയ വിസാ പോളിസിയുമായി മലേഷ്യ

വിസ പ്രശ്നങ്ങളൊന്നുമില്ലാത്ത വിധത്തിൽ ഇന്ത്യക്കാർക്കും ചൈനക്കാർക്കും മലേഷ്യ സന്ദർശിക്കുവാൻ സാധിക്കുന്ന വിധത്തിലാണ് മലേഷ്യയുടെ പുതിയ വിസാ പോളിസി.

ഇന്ത്യയിൽ നിന്നുള്ള സ‍ഞ്ചാരികൾക്ക് പുതുവർഷത്തിൽ സന്തോഷവാർത്തയുമായി മലേഷ്യ. സാധാരണ വിദേശ യാത്രകളിൽ വില്ലനായി മാറുന്ന വിസ പ്രശ്നം ഇനി ഇന്ത്യക്കാർക്ക് മലേഷ്യൻ യാത്രയിലുണ്ടാവില്ല. വിസ പ്രശ്നങ്ങളൊന്നുമില്ലാത്ത വിധത്തിൽ ഇന്ത്യക്കാർക്കും ചൈനക്കാർക്കും മലേഷ്യ സന്ദർശിക്കുവാൻ സാധിക്കുന്ന വിധത്തിലാണ് മലേഷ്യയുടെ പുതിയ വിസാ പോളിസി.
2019 ഡിസംബർ 26ന് പുറത്തിറക്കിയ ഫെഡറൽ ഗവൺമെന്റ് ഗസറ്റ് ഓർഡറിലാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്.

എയർപോർട്ടിലെ സുരക്ഷാ പരിശോധനക്കായി സമയം കളയേണ്ട..ഈ കാര്യങ്ങള്‍ അറിഞ്ഞാൽ എളുപ്പത്തിൽ തീർക്കാംഎയർപോർട്ടിലെ സുരക്ഷാ പരിശോധനക്കായി സമയം കളയേണ്ട..ഈ കാര്യങ്ങള്‍ അറിഞ്ഞാൽ എളുപ്പത്തിൽ തീർക്കാം

വിസയില്ലാതെ മലേഷ്യയിൽ 15 ദിവസം

വിസയില്ലാതെ മലേഷ്യയിൽ 15 ദിവസം

ഇലക്ട്രോണിക് ട്രാവല്‍ രജിസ്ട്രേഷൻ ആൻഡ് ഇൻഫോർമേഷൻ (eNTRI) സംവിധാനം ഉപയോഗിച്ച് രജിസ്ട്രർ ചെയ്താൽ ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നുമുള്ള സഞ്ചാരികൾക്ക് 15 ദിവസം വരെ മലേഷ്യയിൽ സന്ദർശനം നടത്താം. ഇന്ത്യയിലെ മലേഷ്യൻ ഓഫീസിൽ രജിസ്ട്രേഷൻ നടത്തിയിട്ടുള്ള ട്രാവൽ ഏജൻസികൾ വഴിയോ സ്വന്തമായോ സഞ്ചാരികൾക്ക് രജിസ്ട്രേഷന്‌ നടത്താം. 2020 ജനുവരി ഒന്നുമുതൽ 2020 ഡിസംബർ 31 വരെയാണ് ഇത് നിലവിലുണ്ടാവുക.
ഒരിക്കൽ രജിസ്ട്രേഷൻ പൂര്‍ത്തിയാക്കിയാല്‍ മൂന്നു മാസത്തിനുള്ളിൽ സഞ്ചാരികൾക്ക് മലേഷ്യയിലേക്ക് യാത്ര പോകാം. പോകുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

മലേഷ്യൻ വിസ ഇന്ത്യക്കാർ അറിഞ്ഞിരിക്കേണ്ടെതെല്ലാം

മലേഷ്യൻ വിസ ഇന്ത്യക്കാർ അറിഞ്ഞിരിക്കേണ്ടെതെല്ലാം

അംഗീകൃത വിമാനത്താവളങ്ങളിലൂടെയോ എൻട്രി പോയിന്റുകളിലൂടെയോ മാത്രമേ മലേഷ്യയിലേക്ക് പ്രവേശിക്കുവാനും തിരികെ പോകുവാനും സാധിക്കുകയുള്ളൂ. മലേഷ്യയിലേക്കുള്ള യാത്രാ ടിക്കറ്റ്, മടക്കയാത്രയ്ക്കുള്ള ടിക്കറ്റ്, മലേഷ്യയിലെത്തിയാലുള്ള യാത്രാ പദ്ധതികൾ, ഇവിടുത്തെ ചിലവുകൾക്ക് ആവശ്യമായ പണം കയ്യിലുണ്ട് എന്നതിനു തെളിവ് തുടങ്ങിയ കാര്യങ്ങളെല്ലാം കരുതണം. രജിസ്ട്രേഷൻ മുൻകൂട്ടി നടത്തി അപ്രൂവലിന്റെ പ്രിന്‍റ് മറക്കാതെ കരുതുക.
15 ദിവസം മാത്രമേ വിസയില്ലാതെ ഇവിടെ സന്ദർശനം നടത്തുവാൻ സാധിക്കുകയുള്ളൂ. അതിനു ശേഷം ഒരു കാരണവശാലും ഇവിടെ തുടരുവാൻ സാധിക്കുകയില്ല. ഇത് കൂടാതെ ഇമിഗ്രേഷൻ റെഗുലേഷൻ 1963 അനുസരിച്ച് മലേഷ്യയിലെ മറ്റ് പാസുകൾക്കായി ഇങ്ങനെ എത്തുന്ന സഞ്ചാരികൾക്ക് അപേക്ഷിക്കുവാൻ അർഹതയുണ്ടായിരിക്കുന്നതല്ല.

മലേഷ്യ കാണാം

മലേഷ്യ കാണാം

കുറഞ്ഞ ചിലവിൽ കേരളത്തിൽ നിന്നും സന്ദർശിക്കുവാൻ പറ്റിയ വിദേശ രാജ്യങ്ങളിൽ ഒന്നാണ് മലേഷ്യ. അതിശയിപ്പിക്കുന്ന കാഴ്ചകളും വാനോളം ഉയര്‍ന്നു നിൽക്കുന്ന കെട്ടിടങ്ങളും യാത്ര ആസ്വദിക്കുവാനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സ‍്ചാരികൾ എത്തിച്ചേരുന്ന ഇടമാണ് മലേഷ്യ.
പെട്രോണാസ് ടവർ, ജലാൻ പെറ്റാലിങ് സ്ട്രീറ്റ്, .ജലാൻ ദമൻസാര ദേശീയ മ്യൂസിയം, വും കെ എൽ ടവർ, സീ അക്വാറിയം, ബാട്ടു ഗുഹ, മെലാക്ക, പെനാങ്, ലങ്കാവി, കുച്ചിങ്, ജോർജ് ടൗൺ, തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന കാഴ്ചകൾ.

കീശ കാലിയാവില്ല

കീശ കാലിയാവില്ല

മലേഷ്യ യാത്ര ബുദ്ധിപൂർവ്വം പ്ലാൻ ചെയ്താൽ കീശ കാലിയാവാതെ നാട്ടിൽ തിരിച്ചെത്താം. നടനവ്നു പോകാവുന്ന അകലങ്ങളിലുള്ള ധാരാളം ഇടങ്ങൾ ഇവിടെയുണ്ട്. അവിടേക്ക് നടന്നു പോവുക. ചെറിയ ദൂരത്തിന് ടാക്സികളെ ആശ്രയിക്കുന്നത് വലിയ പണച്ചിലവിന് ഇടയാക്കും. മാളുകളിൽ നിന്നുള്ള ഷോപ്പിങ് ഒഴിവാക്കുക. കുറഞ്ഞ വിലയിൽ ഗുണമേന്മയുള്ള, ഒർജിനലിനെ വെല്ലുന്ന സാധനങ്ങൾ ലഭിക്കുന്ന മാർക്കറ്റുകള്‍ ഷോപ്പിങ്ങിന് തിരഞ്ഞെടുക്കാം. ധാരാളം ഇന്ത്യൻ റെസ്റ്റോറൻറുകളും സ്ട്രീറ്റ് ഫൂഡും ലഭിക്കുന്ന നാടാണ്.
ഭക്ഷണം ഇത്തരം ഇടങ്ങളിൽ നിന്നാക്കിയാൽ ചെലവ് വലിയൊരു അളവ് വരെ നിയന്ത്രിക്കാം. എങ്കിലും ഇടയ്ക്കൊക്കെ മലേഷ്യൻ രുചികൾ പരീക്ഷിക്കുവാൻ മറക്കേണ്ട.

ഒപ്പം ശ്രീലങ്കയും
മലേഷ്യോടൊപ്പം തന്നെ ശ്രീലങ്കയും ഇന്ത്യക്കാർക്കുള്ള സന്ദർശന വ്യവസ്ഥകളിൽ മാറ്റം വരുത്തിയിട്ടുണ്ട്. ഇന്ത്യയുൾപ്പെടെ 48 രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർക്ക് 2020 ഏപ്രിൽ 30 വരെ ഫ്രീ വിസ ഓൺ അറൈവലാണ് ഇവിടെയുള്ളത്.

ഇന്ത്യയിലെ വിവിധ തരം വിസകൾ-അറിഞ്ഞിരിക്കേണ്ടെതല്ലാംഇന്ത്യയിലെ വിവിധ തരം വിസകൾ-അറിഞ്ഞിരിക്കേണ്ടെതല്ലാം

വിസയും യാത്രകളും ഇനി ഒരു പ്രശ്നമല്ല, സഹായിക്കുവാൻ ഈ നാലു ക്ഷേത്രങ്ങളുള്ളപ്പോൾ!!

പാസ്പോട്ടിലെ തലവേദന ഒഴിവാക്കാം...പണവും സമയവും ലാഭിക്കാം..പാസ്പോട്ടിലെ തലവേദന ഒഴിവാക്കാം...പണവും സമയവും ലാഭിക്കാം..

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X