Search
  • Follow NativePlanet
Share
» »ലോക്ഡൗണില്‍ നാടുകാണാം.... തരംഗമായി ദേഖോ അപ്നാ ദേശ്

ലോക്ഡൗണില്‍ നാടുകാണാം.... തരംഗമായി ദേഖോ അപ്നാ ദേശ്

രാജ്യത്തെ ഓരോ ഇടങ്ങളിലെയും സംസ്കാരത്തിനും പൈതൃകത്തിനും വൈവിധ്യങ്ങള്‍ക്കും പ്രാമുഖ്യം നല്കി ആളുകള്‍ക്ക് പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തിലാണ് വിനോദ സഞ്ചാര വകുപ്പ് ഈ പരിപാടി ഒരുക്കിയിരിക്കുന്നത്

സഞ്ചാരം ജീവശ്വാസമായി കൊണ്ടു നടക്കുന്നവര്‍ക്ക് രാജ്യത്തിലെ കാണാഇടങ്ങളെയും പൈതൃകങ്ങളെയും പരിചയപ്പെടുത്തുന്ന ''ദേഖോ അപ്‌നാ ദേശ്'' വെബിനാര്‍ പരമ്പരയ്ക്ക് തുടക്കമായി. രാജ്യത്തെ ഓരോ ഇടങ്ങളിലെയും സംസ്കാരത്തിനും പൈതൃകത്തിനും വൈവിധ്യങ്ങള്‍ക്കും പ്രാമുഖ്യം നല്കി ആളുകള്‍ക്ക് പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തിലാണ് വിനോദ സഞ്ചാര വകുപ്പ് ഈ പരിപാടി ഒരുക്കിയിരിക്കുന്നത്. വിശദാംശങ്ങള്‍ വായിക്കാം...

നാടിനെയറിയാം

നാടിനെയറിയാം

ഇന്ത്യയിലെ വ്യത്യസ്തങ്ങളാ ഇടങ്ങളെ ആളുകള്‍ക്ക് പരിചയപ്പെടുത്തുക, അറിയാതെ കിടക്കുന്ന ചരിത്രവും കഥകലും കൂടുതല്‍ ആളുകളിലേക്കെത്തിക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ ഇതിനുണ്ട്.

സ്മാരകങ്ങള്‍ മുതല്‍ ഉത്സവങ്ങള്‍ വരെ

സ്മാരകങ്ങള്‍ മുതല്‍ ഉത്സവങ്ങള്‍ വരെ

ഓരോ നാടിന്‍റെയും തനതായ കാര്യങ്ങളിലേക്ക് സഞ്ചാരികളെ കൈപിടിച്ച് നടത്തിക്കുന്ന ഈ പരിപാടി വിവിധ തലങ്ങളിലൂടെ കടന്നുപോകുന്നു. പാചക രീതി, കല, നൃത്തരൂപം, ഉത്സവം, പ്രകൃതി ദൃശ്യങ്ങള്‍ തുടങ്ങിയവയെല്ലാം ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നഗരങ്ങളുടെ നഗരം- ദില്ലിയുടെ സ്വകാര്യ ഡയറി

നഗരങ്ങളുടെ നഗരം- ദില്ലിയുടെ സ്വകാര്യ ഡയറി


ദേഖോ അപ്‌നാ ദേശ് വെബിനാർ പരമ്പരയില്‍ ആദ്യം വന്നത് തലസ്ഥാന നഗരമായ ഡല്‍ഹിയായിരുന്നു. നീണ്ടു പരന്നു കിടക്കുന്ന ഡെല്‍ഹിയുടെ ചരിത്രത്തെ ചുരുള്‍ നിവര്‍ത്തുന്നതായിരുന്നു ഇത്. എട്ടു നഗരങ്ങളോട് ചേര്‍ന്നു കിടക്കുന്ന ഡെല്‍ഹിയുടെ ചരിത്രം അനാവരണം ചെയ്യുന്ന അധ്യായമായിരുന്നു അത്. അതില്‍ നിന്നും ഇന്നത്തെ ഡെല്‍ഹിയിലേക്കുള്ള വളര്‍ച്ചയുടെ വഴികളും ഇതില്‍ പരാമര്‍ശിക്കപ്പെട്ടു.

കൊല്‍ക്കത്ത- സംസ്കാരത്തിന്‍റെ സംഗമം

കൊല്‍ക്കത്ത- സംസ്കാരത്തിന്‍റെ സംഗമം

ദേഖോ അപ്നാ ദേശ് വെബിനറില്‍ രണ്ടാമതായി അവതരിപ്പിക്കപ്പെട്ടത് കൊല്‍ക്കത്തയായിരുന്നു. കൊല്‍ക്കത്ത- സംസ്കാരത്തിന്‍റെ സംഗമം എന്ന പേരില്‍ ഇറങ്ങിയ വെബിനര്‍ കൊല്‍ക്കത്തയുടെ ചരിത്രത്തിലേക്കും പാരമ്പര്യത്തിലേക്കും പ്രേക്ഷകരെ കൊണ്ടുപോയി.

മാമല്ലപുരം മുതല്‍ ലഡാക്ക് വരെ

മാമല്ലപുരം മുതല്‍ ലഡാക്ക് വരെ

കല്ലില്‍ കൊത്തിയ കഥകളുള്ള മാമല്ലപുരവും ഹുമയൂണിന്‍റെ ശവകുടീരവും കാണാക്കാഴ്ചകള്‍ തേടിയുള്ള ലഡാക്കും ഒക്കെ വെബിനറിലെ ഓരോ പരമ്പരകളാണ്. ഓരോ നാടിന്‍റെയും ചരിത്രവും സംസ്കാരവും പൈതൃകവും കാഴ്ചകളും ഒക്കെ ഉള്‍പ്പെടുത്തിയാണ് ഇത് മുന്നോട്ടു പോകുന്നത്.

കാണുവാന്‍

കാണുവാന്‍

മുന്‍കൂട്ടി രജിസ്ട്രര്‍ ചെയ്തവര്‍ക്കാണ് തത്സമയം ഇതില്‍ പങ്കെടുക്കുവാന്‍ സാധിക്കുക. ആദ്യ വെബിനറില്‍ 5546 പേര്‍ രജിസ്റ്റര്‍ ചെയ്ത് പങ്കെടുത്തു.
ഇതുവരെ സംപ്രേക്ഷണം ചെയ്ത വെബിനറുകള്‍
സോഷ്യല്‍ മീഡിയയിലെ പൊതു ഇടങ്ങളില്‍ ലഭ്യമാക്കിയിട്ടുണ്ട്. വിനോദ സഞ്ചാര മന്ത്രാലയത്തിന്റെ
മന്ത്രാലയത്തിന്റെ 'ഇന്‍ക്രെഡിബിള്‍ ഇന്ത്യ' എന്ന ഇന്‍സ്റ്റാഗ്രാമിലെയും ഫേസ്ബുക്കിലെയും സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ ഇത് ലഭ്യമാകും.

ലോക്ഡൗണില്‍ ആളുകള്‍ വീട്ടിലിരിക്കുന്നതിനാല്‍ നിരവധി ആളുകള്‍ ഇതിന്‍റെ ഭാഗമായി മാറിയിട്ടുണ്ട്.

ഇസ്രായേലും വിര്‍ച്വല്‍ ടൂറിലേക്ക്.. വീട്ടിലിരുന്ന് കാണാം വിശുദ്ധ നാട്ഇസ്രായേലും വിര്‍ച്വല്‍ ടൂറിലേക്ക്.. വീട്ടിലിരുന്ന് കാണാം വിശുദ്ധ നാട്

ഹംപിയിലെ പാറകയറ്റം മുതല്‍ കാശ്മീരിലെ വെണ്ണനിര്‍മ്മാണം വരെ.... അറിയാം അനുഭവിക്കാം..!!ഹംപിയിലെ പാറകയറ്റം മുതല്‍ കാശ്മീരിലെ വെണ്ണനിര്‍മ്മാണം വരെ.... അറിയാം അനുഭവിക്കാം..!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X