Search
  • Follow NativePlanet
Share
» »വ്യത്യസ്തമായ ഒരു ലോഗോയുണ്ടോ? കേന്ദ്ര ടൂറിസം മന്ത്രാലയം നിങ്ങളെ വിളിക്കുന്നു

വ്യത്യസ്തമായ ഒരു ലോഗോയുണ്ടോ? കേന്ദ്ര ടൂറിസം മന്ത്രാലയം നിങ്ങളെ വിളിക്കുന്നു

വ്യത്യസ്തമായ ഒരു ലോഗോ ഡിസൈന്‍ ചെയ്യുവാന്‍ കഴിവുള്ളയാളാണോ? എങ്കില്‍ നിങ്ങളെ കാത്തിരിക്കുന്നത് കേന്ദ്ര വിനോദ സഞ്ചാര വകുപ്പിന്‍റെ അടിപൊളി സമ്മാനമാണ്.

വ്യത്യസ്തമായ ഒരു ലോഗോ ഡിസൈന്‍ ചെയ്യുവാന്‍ കഴിവുള്ളയാളാണോ? എങ്കില്‍ നിങ്ങളെ കാത്തിരിക്കുന്നത് കേന്ദ്ര വിനോദ സഞ്ചാര വകുപ്പിന്‍റെ അടിപൊളി സമ്മാനമാണ്. വകുപ്പിന്‍റെ കീഴിലുള്ള ദേഖോ അപ്നാ ദേശ് പദ്ധതിക്കായി ഇതുവരെയും ലോഗോ തയ്യാറാക്കിയിരുന്നില്ല. ഇതിനായി മനോഹരവും വ്യത്യസ്തവുമായ ലോഗോ തയ്യാറാക്കുവാനുള്ള അവസരമാണ് മന്ത്രാലയം സഞ്ചാരികള്‍ക്കായി നല്കുന്നത്.

dekhoapnadesh

പദ്ധതിക്ക് യോജിച്ച ലോഗോ തയ്യാറാക്കുന്നവര്‍ക്ക് ഇന്ത്യയിലെ ഏതെങ്കിലുമൊരു വിനോദ സഞ്ചാര കേന്ദ്രത്തില്‍ അഞ്ചു രാത്രിയും ആറു പകലും താമസിക്കുവാനുള്ള അവസരമാണ് സമ്മാനമായി നല്കുന്നത്.
മത്സരത്തില്‍ പങ്കെടുക്കുവാന്‍ www.mygov.in എന്ന സൈറ്റിലാണ് എന്‍‌ട്രികള്‍ സമര്‍പ്പിക്കേണ്ടത്.

ദേഖോ അപ്നാ ദേശ്

ജനങ്ങളില്‍ യാത്ര ചെയ്യുവാനുള്ല താത്പര്യവും ആഗ്രഹവും സൃഷ്‌ടിക്കുക എന്ന ലക്ഷ്യത്തില്‍ കേന്ദ്ര ‌ടൂറിസം മന്ത്രാലയം ആരംഭിച്ച പദ്ധതിയാണ് ദേഖോ അപ്നാ ദേശ്. രാജ്യത്തെ ഓരോ ഇടങ്ങളിലെയും സംസ്കാരത്തിനും പൈതൃകത്തിനും വൈവിധ്യങ്ങള്‍ക്കും പ്രാമുഖ്യം നല്കി ആളുകള്‍ക്ക് പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തിലാണ് വിനോദ സഞ്ചാര വകുപ്പ് ഈ പരിപാടി ഒരുക്കിയിരിക്കുന്നത്

പര്യാതന്‍ പര്‍വ്
ടൂറിസത്തിന്റെ നേട്ടങ്ങൾ കേന്ദ്രീകരിച്ച് രാജ്യത്തിന്റെ വിവിധ വിനോദസഞ്ചാരകേന്ദ്രങ്ങൾ സന്ദർശിക്കാൻ ഇന്ത്യക്കാരെ പ്രോത്സാഹിപ്പിക്കുക, രാജ്യത്തിന്റെ സാംസ്കാരിക വൈവിധ്യം പ്രദർശിപ്പിക്കുക തുടങ്ങിയവ ലക്ഷ്യം വെച്ചുള്ള 'ദെഖോ അപ്നാ ദേശ്' എന്ന സന്ദേശം പ്രചരിപ്പിക്കുക എന്നതാണ് 'പര്യാതൻ പർവി'ന്റെ പിന്നിലെ ആശയം. എല്ലാവർക്കും ടൂറിസം എന്ന സന്ദേശവും ഇതിന്റെ ഭാഗമാണ്.

പര്യാതന്‍ പര്‍വ് പദ്ധതി: ഇനി യാത്ര ചെയ്താൽ മാത്രം മതി...കാശ് സർക്കാർ തരുംപര്യാതന്‍ പര്‍വ് പദ്ധതി: ഇനി യാത്ര ചെയ്താൽ മാത്രം മതി...കാശ് സർക്കാർ തരും

ലോക്ഡൗണില്‍ നാടുകാണാം.... തരംഗമായി ദേഖോ അപ്നാ ദേശ്ലോക്ഡൗണില്‍ നാടുകാണാം.... തരംഗമായി ദേഖോ അപ്നാ ദേശ്

കൈലാസ് മാനസരോവറിലേക്ക് പുതിയ പാത, യാത്ര സമയം ഇനി ഒരാഴ്ചകൈലാസ് മാനസരോവറിലേക്ക് പുതിയ പാത, യാത്ര സമയം ഇനി ഒരാഴ്ച

Read more about: travel news travel guide
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X