Search
  • Follow NativePlanet
Share
» »സഞ്ചാരികള്‍ക്ക് ഒരിക്കലും നോ പറയുവാന്‍ സാധിക്കാത്ത ഓഫറുമായി ഈ നാട്

സഞ്ചാരികള്‍ക്ക് ഒരിക്കലും നോ പറയുവാന്‍ സാധിക്കാത്ത ഓഫറുമായി ഈ നാട്

സഞ്ചാരികള്‍ക്ക് ഒരിക്കലും വേണ്ടന്ന് വയ്ക്കുവാന്‍ സാധിക്കാത്ത ഒരു ഓഫറാണ് മോലിസ് നല്കുന്നത്.

കൊറോണയുടെ ഭീതി മാറിയിട്ടില്ലെങ്കിലും ലോകം മെല്ലെ തിരിച്ചു പിടിക്കുവാനൊരുങ്ങുകയാണ്. തങ്ങളുടെ രാജ്യത്തേയ്ക്ക് വരുവാനായി ഗംഭീര കിഴിവുകളും ഓഫറുകളുമാണ് സഞ്ചാരിക‌ള്‍ക്ക് രാജ്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നത്. കുറഞ്ഞ നിരക്കിലുള്ള വിമാന ടിക്കറ്റുകള്‍ മുതല്‍ പൂര്‍ണ്ണമായും സൗജന്യ യാത്ര വരെ ചില രാജ്യങ്ങള്‍ അവതരിപ്പിച്ചു. ഈ ശ്രേണിയിലേക്ക് കുറച്ചു കൂടി വ്യത്യസ്തതയുമായി വന്നിരിക്കുകയാണ് ഇറ്റലിയിലെ മോലിസ്. സഞ്ചാരികള്‍ക്ക് ഒരിക്കലും വേണ്ടന്ന് വയ്ക്കുവാന്‍ സാധിക്കാത്ത ഒരു ഓഫറാണ് മോലിസ് നല്കുന്നത്.

molise

ഗിവ് യുവര്‍സെല്‍ഫ് മോലിസ്
ഗിവ് യുവര്‍സെല്‍ഫ് മോലിസ് എന്ന അന്താരാഷ്ട്ര ക്യാംപയിനാണ് ഇതില്‍ മുഖ്യം. ഇതിന്‍റെ ഭാഗമായി കാമ്പോബാസോ പ്രവിശ്യയിലെ സാൻ ഗിയോവന്നിയില്‍ സൗജന്യ അവധിക്കാല വസതികള്‍ നല്കുന്നതാണ്. ഈ മുന്‍സിപ്പാലിറ്റിയിലെ 40 ഭവനങ്ങളിലായാണ് സൗജന്യ താമസംം ഒരുക്കിയിരിക്കുന്നത്.

7 രാത്രികള്‍
സഞ്ചാരികള്‍ക്ക് പരമാവഝി ഏഴു രാത്രി വരെയാണ് സൗജന്യ താമസം അവുവദിച്ചിരിക്കുന്നത്. തീര്‍ത്തും വ്യത്യസ്തമായ ഒരു ആശയമാണ് ഇതിനു പിന്നില്‍. ഇതിലൂടെ സഞ്ചാരികള്‍ക്ക് ലാഭിക്കുവാന്‍ കഴിയുന്ന പണം അവര്‍ ഇവിടെ തന്നെ ചിലവഴിക്കുമെന്നാണ് അധികൃതര്‍ കരുതുന്നത്. അങ്ങനെ ഈ പണം വഴി പ്രദേശത്തിന്‍റെ സാമ്പത്തികം കുറഞ്ഞ രീതിയിലെങ്കിലും വളരുമെന്നും അവര്‍ ആശ്വസിക്കുന്നു.

മികച്ച ഒരു വിനോദ സ‍ഞ്ചാര കേന്ദ്രമാകുവാന്‍
ഭാവിയില്‍ ഒരു മികച്ച വിനോദ സഞ്ചാരമായി പ്രദേശത്തെ മാറ്റിയെടുക്കുവാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഇവിടമുള്ളത്. നിലവില്‍ ഇവിടുത്തെ മിക്ക ഭവനങ്ങളിലും ആള്‍ത്താമസമില്ല.
അതിമനോഹരമായ കാഴ്ചകളുള്ള ഇവിടേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുകയാണ് ലക്ഷ്യം.

ചെയ്യേണ്ടത് ഇത്രമാത്രം
സഞ്ചാരികള്‍ക്ക് ഇവിടേക്ക് യാത്ര ചെയ്യുവാന്‍ വലിയ കാര്യമായി
ഒന്നും ചെയ്യുവാനില്ല.
[email protected] എന്ന ഇ മെയില്‍ അഡ്രസിലേക്ക് എന്തുകൊണ്ട് സാൻ ഗിയോവന്നി തിരഞ്ഞെടുക്കുന്നു എന്നു എഴുതി അയക്കാം. ഇതില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന സഞ്ചാരികള്‍ക്കാണ് സൗജന്യ താമസസൗകര്യം ലഭിക്കുക. ഇതിനോടകം തന്നെ നൂറുകണക്കിന് അപേക്ഷകള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇവര്‍ക്ക് ലഭിച്ചിട്ടുണ്ട്.

യാത്ര ഇങ്ങോട്ടേയ്ക്കാണോ? ശവസംസ്കാരത്തിനുള്ള തുക കൂടി കൊടുത്തുവേണം ഇനി പോകുവാന്‍യാത്ര ഇങ്ങോട്ടേയ്ക്കാണോ? ശവസംസ്കാരത്തിനുള്ള തുക കൂടി കൊടുത്തുവേണം ഇനി പോകുവാന്‍

ഇടിമിന്നല്‍ തേടിയെത്തുന്ന ശിവലിംഗവും കുന്നിന്‍മുകളിലെ ക്ഷേത്രവുംഇടിമിന്നല്‍ തേടിയെത്തുന്ന ശിവലിംഗവും കുന്നിന്‍മുകളിലെ ക്ഷേത്രവും

ഒളിച്ചു കടത്തിയ കാപ്പിക്കുരുവും കൊച്ചുമകളുടെ നാടും..ഈ നാട് ഇങ്ങനെയാണ്!ഒളിച്ചു കടത്തിയ കാപ്പിക്കുരുവും കൊച്ചുമകളുടെ നാടും..ഈ നാട് ഇങ്ങനെയാണ്!

Read more about: travel news travel tips
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X