Search
  • Follow NativePlanet
Share
» »മുംബൈ മെട്രോ പ്രവര്‍ത്തനം തുടങ്ങി, കയറുന്നതിനു മുന്‍പ് ഈ കാര്യങ്ങളറിയാം

മുംബൈ മെട്രോ പ്രവര്‍ത്തനം തുടങ്ങി, കയറുന്നതിനു മുന്‍പ് ഈ കാര്യങ്ങളറിയാം

അണ്‍ലോക്കിങ്ങിന്റെ ഭാഗമായി മുംബൈ മെ‌ട്രോ പുനരാരംഭിച്ചു. ഏറ്റവും പുതിയ യാത്രാ നിര്‍ദ്ദേശങ്ങളും സമയ ക്രമങ്ങളും മറ്റു നിയമങ്ങളും വായിക്കാം.

കൊവിഡ് മഹാമാരിയിലും പഴയ ജീവിതത്തിലേക്ക് മടങ്ങിപ്പോകുവാനൊരുങ്ങുകയാണ് രാജ്യം. ഇതിന്‍റെ ഭാഗമായി അടച്ചിട്ടിരുന്ന മുംബൈ മെട്രോ ഇന്നു മുതല്‍ സര്‍വ്വീസുകള്‍ പുനരാരംഭിച്ചു.കേന്ദ്ര സര്‍ക്കാര്‍ സെപ്റ്റംബര്‍ 7 മുതല്‍ മെട്രോ സര്‍വ്വീസുകള്‍ക്ക് രാജ്യത്ത് അനുമതി നല്കിയിരുന്നുവെങ്കിലും മഹാരാഷ്ട്രയില്‍ കൊവിഡ് വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് സര്‍വ്വീസ് ഇത്രയും വൈകിയത്.
ഒക്ടോബർ 14 മുതൽ മഹാരാഷ്ട്ര സർക്കാർ മെട്രോ സർവീസുകൾ പുനരാരംഭിക്കാൻ അനുമതി നല്കിയിരുന്നുവെങ്കിലും എല്ലാ സുരക്ഷാ പ്രവർത്തനങ്ങളും പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണ് 19ന് സര്‍വ്വീസ് തുടങ്ങിയത്.

mumbai metro

എല്ലാ വിധ കൊവിഡ് മാനദണ്ഡങ്ങളുമനുസരിച്ച് ആരംഭിച്ച സര്‍വ്വീസില്‍ സാധാരണ ശേഷിയുടെ മൂന്നിലൊന്ന് യാത്രക്കാരെ മാത്രമേ അനുവദിക്കൂ, ദിവസേന എട്ടു മിനിട്ട് ഇടവേളയില്‍ 200 മെട്രോ സര്‍വ്വീസുകളായിരിക്കും നടത്തുക. ഓരോ മെട്രോ ട്രെയിനിലും ആകെ 360 പേരെ മാത്രമേ യാത്ര ചെയ്യുവാന്‍ അനുവദിക്കൂ. . നേരത്തെ അഞ്ച് മിനിട്ട് ഇടവേളയില്‍ 400 സര്‍വ്വീസുകളായിരുന്നു മുംബൈ മെട്രോ നടത്തിയിരുന്നത്.

പ്ലാസ്റ്റിക് ടോക്കണ്‍ ടിക്കറ്റ് അനുവദിക്കാത്ത സാഹചര്യത്തില്‍ യാത്രക്കാര്‍ ഡിജിറ്റല്‍ ടിക്കറ്റുകളോ സ്മാര്‍ട് കാര്‍ഡുകളോ അല്ലെങ്കില്‍ ക്യൂ ആര്‍ കോഡ് അടിസ്ഥാനമാക്കിയുള്ള ടിക്കറ്റുകളോ ഉപയോഗിക്കേണ്ടി വരും. ട്രെയിനിനുള്ളില്‍ ഇരിക്കുവാനായി അടയാളപ്പെടുത്തിയിരിക്കുന്നിടത്തു മാത്രം ഇരിക്കുക. അമിത ലഗേജ് ഒഴിവാക്കുക.മെട്രോയിലെ താപനില 25-27 ഡിഗ്രിയില്‍ നിയന്ത്രിച്ചു നിര്‍ത്തണം എന്നും ഉത്തരവില്‍ പറയുന്നു.

പച്ചപ്പും നൂല്‍മഴയുമായി മതേരാന്‍ ഒരുങ്ങി!!സഞ്ചാരികള്‍ക്ക് സ്വാഗതം!!പച്ചപ്പും നൂല്‍മഴയുമായി മതേരാന്‍ ഒരുങ്ങി!!സഞ്ചാരികള്‍ക്ക് സ്വാഗതം!!

രാവിലെ 8.30 മുതല്‍ വൈകിട്ട് 8.30 വരെ നടത്തുന്ന മെട്രോ സര്‍വ്വീസില്‍ മാസ്ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും നിര്‍ബന്ധമാണ്. എന്‍ട്രി ഗേറ്റുകളില്‍ താപപരിധോധന നടത്തിയ ശേഷം മാത്രമേ യാത്രക്കാരെ ഉള്ളിലേക്ക് പ്രവേശിപ്പിക്കുകയുള്ളൂ. കുട്ടികളും മുതിര്‍ന്നവരും യാത്ര പരമാവധി ഒഴിവാക്കണമെന്നും അറിയിപ്പില്‍ പറയുന്നു.

പുതുവര്‍ഷം മൗനത്തിന്‍റെ ദിനം, ഭക്ഷണം കഴിച്ചാല്‍ അല്പം ബാക്കിയാവാം,വിചിത്രം ഈ ബാലി വിശേഷങ്ങള്‍പുതുവര്‍ഷം മൗനത്തിന്‍റെ ദിനം, ഭക്ഷണം കഴിച്ചാല്‍ അല്പം ബാക്കിയാവാം,വിചിത്രം ഈ ബാലി വിശേഷങ്ങള്‍

അംഗോര്‍വാ‌ട്ട്- വിഷ്ണുവിനായി നിര്‍മ്മിച്ച് ബുദ്ധവിശ്വാസം കയ്യടക്കിയ ക്ഷേത്രംഅംഗോര്‍വാ‌ട്ട്- വിഷ്ണുവിനായി നിര്‍മ്മിച്ച് ബുദ്ധവിശ്വാസം കയ്യടക്കിയ ക്ഷേത്രം

അഗ്നി പര്‍വ്വതത്തില്‍ നിന്നും സൃഷ്ടിക്കപ്പെട്ട ദൈവങ്ങളുടെ സ്വന്തം ദ്വീപ്അഗ്നി പര്‍വ്വതത്തില്‍ നിന്നും സൃഷ്ടിക്കപ്പെട്ട ദൈവങ്ങളുടെ സ്വന്തം ദ്വീപ്

ഈ ഓഫറുകള്‍ക്ക് 'നോ' പറയുവാന്‍ സഞ്ചാരികള്‍ പാടുപെടും!!1000 ഡോളര്‍ വരെ തിരികെ നല്കി രാജ്യങ്ങള്‍!!ഈ ഓഫറുകള്‍ക്ക് 'നോ' പറയുവാന്‍ സഞ്ചാരികള്‍ പാടുപെടും!!1000 ഡോളര്‍ വരെ തിരികെ നല്കി രാജ്യങ്ങള്‍!!

Read more about: mumbai maharashtra travel news
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X