Search
  • Follow NativePlanet
Share
» » പുതുവര്‍ഷം മൂന്നാറിലാണോ?!! എങ്കില്‍ രണ്ടു മണിക്കൂര്‍ മുന്‍പ ഇറങ്ങാം, മഞ്ഞും കാണാം!

പുതുവര്‍ഷം മൂന്നാറിലാണോ?!! എങ്കില്‍ രണ്ടു മണിക്കൂര്‍ മുന്‍പ ഇറങ്ങാം, മഞ്ഞും കാണാം!

പുതുവര്‍ഷം കൂടി എത്താറായതോടെ സഞ്ചാരികളാല്‍ തിങ്ങി നിറഞ്ഞിരിക്കുകയാണ് മൂന്നാറിന്‍റെ ഓരോ കോണും. ദിവസവും ഒരു ലക്ഷത്തോളം ആളുകളാണ് മൂന്നാറിലെത്തുന്നത്

വിനോദ സഞ്ചാര മേഖലയ്ക്ക് ജീവന്‍വെച്ചതോടെ മൂന്നാറ്‍ വീണ്ടും പഴയ പ്രൗഢിയിലേക്ക് തിരികെ എത്തി. പുതുവര്‍ഷം കൂടി എത്താറായതോടെ സഞ്ചാരികളാല്‍ തിങ്ങി നിറഞ്ഞിരിക്കുകയാണ് മൂന്നാറിന്‍റെ ഓരോ കോണും. ഓരോ ദിവസവും ഒരു ലക്ഷത്തോളം ആളുകളാണ് മൂന്നാറിലെത്തുന്നത്. ഇതോടെ ഗതാഗതക്കുരുക്കും ഇവിടെ പതിവായിരിക്കുകയാണ്. പുതുവര്‍ഷം ആഘോഷിക്കുവാനായി എത്തുന്നവരാണ് കൂടുതല്‍ സഞ്ചാരികളും. ജനുവരി ആദ്യവാരം വരെ മൂന്നാറിലെ മിക്ക ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും റൂം കിട്ടുവാനേയില്ല. മുന്‍കൂട്ടി മുറികള്‍ ബുക്ക് ചെയ്യാതെ എത്തിയാല്‍ പുറത്തു നില്‍ക്കുകയല്ലാതെ മറ്റൊരു മാര്‍ഗ്ഗമില്ല.

munnar

തണുപ്പ്
കഴിഞ്ഞ വര്‍ഷങ്ങളിലേതു പോലെ തന്നെ ഇത്തവണയും ഡിസംബറില്‍ കൊടും തണുപ്പാണ് മൂന്നാറില്‍ അനുഭവപ്പെടുന്നത്. ചില ഇടങ്ങളില്‍ മൈനസ് ഡിഗ്രി തണുപ്പാണ് അനുഭവപ്പെടുന്നത്.നയമകാട് പള്ളിവാസല്‍ പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത് മൈനസ് ആറുഡിഗ്രി തണുപ്പാണ്. ലക്ഷ്മി, നല്ലതണ്ണി തുടങ്ങിയ സ്ഥലങ്ങളിലാണ് മൈനസ് ഒരു ഡിഗ്രി രേഖപ്പെടുത്തിയത്. ഓള്‍ഡ് ദേവികുളം, ഗുണ്ടുമലൈ, മാട്ടുപെട്ടി, സെവന്‍മല, ചെണ്ടുവരെ, നല്ലതണ്ണി, പെരിയകനാല്‍ എന്നിവിടങ്ങളിലും വലിയ തണുപ്പാണ് അനുഭവപ്പെടുന്നത്. സൈലന്‍റ് വാലി എസ്റ്റേറ്റിലും ഗൂഡാര്‍വിളയിലും കഴിഞ്ഞ ദിവസം അഞ്ചും ആറും ഡിഗ്രി തണുപ്പ് രേഖപ്പെടുത്തിയിരുന്നു. പകല്‍ സാധാരണ പോലെ ചൂട് അനുഭവപ്പെടുമെങ്കിലും വൈകിട്ട് അഞ്ച് മണിയോടെ തണുപ്പ് ആരംഭിക്കും. പുലര്‍ച്ചെ പത്ത് മണി വരെ ഈ തണുപ്പ് തുടരും. ,

കുരുക്കിലായി നഗരം
സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായതോടെ വലിയ ഗതാഗതക്കുരുക്കാണ് മൂന്നാറില്‍ അനുഭവപ്പെടുന്നത്. കിലോമീറ്ററുകള്‍ നീണ്ടു കിടക്കുന്ന ബ്ലോക്ക് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മൂന്നാറിലെ പതിവ് കാഴ്ചയാണ്. .ഒരു മണിക്കൂര്‍ നേരമുള്ള യാത്രയ്ക്ക് നാലു മണിക്കൂറിലധികം സമയമാണ് എടുക്കുന്നത്. നേര്യമംഗലം മുതല്‍ മൂന്നാര്‍വരെ വിവിധ ഇടങ്ങളില്‍ ബ്ലോക്ക് കാണാം. ആനച്ചാല്‍ മുതലാണ് ബ്ലോക്ക് കൂടുതല്‍ രൂക്ഷമാകുന്നത്. പാര്‍ക്കിങ് സംവിധാനമില്ലാത്തും ബ്ലോക്കിന് കാരണമാണ്.

ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്കു പോകും മുന്‍പ്!!ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണം!ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്കു പോകും മുന്‍പ്!!ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണം!

നന്ദിയും കൈവിട്ടു!! പുതുവര്‍ഷാഘോഷത്തിന് നന്ദിഹില്‍സ് തുറക്കില്ല!!നന്ദിയും കൈവിട്ടു!! പുതുവര്‍ഷാഘോഷത്തിന് നന്ദിഹില്‍സ് തുറക്കില്ല!!

ബീച്ചും പബ്ബും ഔട്ട്!! ഇത്തവണ കേരളത്തിലെ ന്യൂ ഇയര്‍ ആഘോഷം ഈ ഇടങ്ങളിലാവാം!!ബീച്ചും പബ്ബും ഔട്ട്!! ഇത്തവണ കേരളത്തിലെ ന്യൂ ഇയര്‍ ആഘോഷം ഈ ഇടങ്ങളിലാവാം!!

ന്യൂ ഇയര്‍ അടിച്ചുപൊളിക്കാം! ആരുമെത്താത്ത ഈ ഇടങ്ങള്‍ കാത്തിരിക്കുന്നു!!ന്യൂ ഇയര്‍ അടിച്ചുപൊളിക്കാം! ആരുമെത്താത്ത ഈ ഇടങ്ങള്‍ കാത്തിരിക്കുന്നു!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X