Search
  • Follow NativePlanet
Share
» »മൂന്നാര്‍ തുറന്നു...സഞ്ചാരികള്‍ക്ക് സ്വാഗതം

മൂന്നാര്‍ തുറന്നു...സഞ്ചാരികള്‍ക്ക് സ്വാഗതം

കേരളത്തിന്‍റെ കാശ്മീരായ മൂന്നാര്‍ ലോക്ഡൗണിനു ശേഷം സഞ്ചാരികളെ സ്വാഗതം ചെയ്തു കാത്തിരിക്കുകയാണ്.

കേരളത്തിന്‍റെ കാശ്മീരായ മൂന്നാര്‍ ലോക്ഡൗണിനു ശേഷം സഞ്ചാരികളെ സ്വാഗതം ചെയ്തു കാത്തിരിക്കുകയാണ്. വിനോദ സഞ്ചാരത്തിനുള്ള വിലക്കുകള്‍ പതിയെ നീങ്ങിത്തുടങ്ങിയതോടെ സഞ്ചാരികള്‍ ഇവിടേക്ക് എത്തിത്തുടങ്ങിയിട്ടുണ്ട്. അതിര്‍ത്തി ജില്ലകളില്‍ നിന്നുമാണ് ഇവിടേക്ക് ഇപ്പോള്‍ സഞ്ചാരികല്‍ എത്തുന്നത്. ദൂരദേശങ്ങളില്‍ നിന്നും ആളുകള്‍ ഇനിയും ഇവിടേക്ക് എത്തുവാന്‍ സമയമെടുക്കും.

munnar

ആകര്‍ഷകമായ പാക്കേജുകള്‍
സഞ്ചാരികളെ ആകര്‍ഷിക്കുവാനും തകര്‍ന്നടിഞ്ഞ വിനോദ സഞ്ചാര മേഖലയെ കൈപിടിച്ച് ഉയര്‍ത്തുവാനും സാധിക്കുന്ന രീതിയിലാണ് ഇവിടെ വിനോദ സഞ്ചാരം പുനരാരംഭിച്ചിരിക്കുന്നത്. സഞ്ചാരികള്‍ക്കായി 50 മുതല്‍ 65 ശതമാനം വരെ ഇളവിലാണ് ഇപ്പോള്‍ ഹോട്ടലുകള്‍ റൂം നല്കുന്നത്. ഇത് കൂ‌‌‌‌ടാതെ ആരോഗ്യ സുരക്ഷാ കാര്യങ്ങളില്‍ വന്‍ പരിഗണനയാണ് നല്കുന്നതും. മുന്‍പത്തേതില്‍ നിന്നും വ്യത്യസ്തമായി ഏജന്‍സികളേയോ ട്രാവല്‍ സൈറ്റുകളേയോ ആശ്രയിക്കാതെ ആളുകള്‍ നേരിട്ടെത്തിയാണ് ഹോട്ടലുകളില്‍ റൂം ബുക്ക് ചെയ്യുന്നത്.

ഓണമാകുന്നതോടെ
സെപ്റ്റംബര്‍ മാസത്തില്‍ ഓണമെത്തുന്നതോടെ പഴയപടി വിനോദ സഞ്ചാരരംഗം തിരിച്ചെത്തും എന്നാണ് കരുതുന്നത്. കൂടാതെ അടഞ്ഞു കിടക്കുന്ന മാട്ടുപ്പെട്ടി, കുണ്ടള,ഇരവികുളം, ചിന്നക്കനാല്‍ തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുറക്കുന്നതോടെ കൂടുതല്‍ സഞ്ചാരികള്‍ എത്തുമെന്നാണ് കരുതപ്പെടുന്നത്.

ബുദ്ധ ടാറ്റു മുതല്‍ ഹൈഹീല്‍ ചെരുപ്പ് വരെ.. വിചിത്രമായ യാത്ര നിയമങ്ങളിതാബുദ്ധ ടാറ്റു മുതല്‍ ഹൈഹീല്‍ ചെരുപ്പ് വരെ.. വിചിത്രമായ യാത്ര നിയമങ്ങളിതാ

മൂന്നാറിലെത്തിയാൽ ഇനി കൺഫ്യൂഷൻ വേണ്ട.. ചെയ്യേണ്ട കാര്യങ്ങളിതാ..മൂന്നാറിലെത്തിയാൽ ഇനി കൺഫ്യൂഷൻ വേണ്ട.. ചെയ്യേണ്ട കാര്യങ്ങളിതാ..

 ഐസിട്ടു നിർമ്മിച്ച അണക്കെട്ടു മുതൽ വെന്ത കളിമണ്ണിന്റെ പൊടിയിട്ടു നിർമ്മിച്ച അണക്കെട്ടുകൾ വരെ... ഐസിട്ടു നിർമ്മിച്ച അണക്കെട്ടു മുതൽ വെന്ത കളിമണ്ണിന്റെ പൊടിയിട്ടു നിർമ്മിച്ച അണക്കെട്ടുകൾ വരെ...

ഇത്തവണയും മൊട്ടിട്ട് മലരിക്കല്‍ ആമ്പല്‍പ്പാടം...കാത്തിരിക്കാം കാഴ്ചകള്‍ക്കായിഇത്തവണയും മൊട്ടിട്ട് മലരിക്കല്‍ ആമ്പല്‍പ്പാടം...കാത്തിരിക്കാം കാഴ്ചകള്‍ക്കായി

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X