Search
  • Follow NativePlanet
Share
» » മലമുകളിലെ സംഗീതോത്സവം... ആസ്വാദകരെ കാത്ത് ഹിമാചലിലെ ബില്‍!!

മലമുകളിലെ സംഗീതോത്സവം... ആസ്വാദകരെ കാത്ത് ഹിമാചലിലെ ബില്‍!!

മ്യൂസികത്തോണ്‍ എന്നു പേരിട്ടിരിക്കുന്ന ഈ സംഗീതോത്സവം ഏപ്രില്‍ 15, 16 തിയ്യതികളിലായി ബിറിലെ ബഗീചാ എന്ന സ്ഥലത്തു നടക്കും

മലമുകളില്‍ മ‍ഞ്ഞിന്‍റെ തണുപ്പില്‍ സംഗീതം ആസ്വദിച്ചാലോ... ഹിമാചല്‍ പ്രദേശിലെത്തുന്ന സഞ്ചാരികളുടെ ഏറ്റവും പ്രിയപ്പെട്ട ഇടങ്ങളിലൊന്നായ ബിര്‍ ആണ് ആഘോഷങ്ങളിലെ വ്യത്യസ്തതയുമായി സഞ്ചാരികള്‍ക്കും ആസ്വാദകര്‍ക്കും മുന്നിലെത്തുന്നത്. മ്യൂസികത്തോണ്‍ എന്നു പേരിട്ടിരിക്കുന്ന ഈ സംഗീതോത്സവം ഏപ്രില്‍ 15, 16 തിയ്യതികളിലായി ബിറിലെ ബഗീചാ എന്ന സ്ഥലത്തു നടക്കും. പ്രദേശത്തെ വളര്‍ന്നു വരുന്ന കലാകാരന്മാര്‍ക്ക് ഒരവസരം നല്കുക എന്ന ലക്ഷ്യത്തില്‍ നടത്തുന്ന പരിപാടി 2019 ലാണ് ആരംഭിച്ചത്.

Music Festival

ഇന്ത്യയുടെ പാരാഗ്ലൈഡിങ് ക്യാപ്പിറ്റല്‍ എന്നറിയപ്പെടുന്ന ബില്‍ വര്‍ഷംതോറും ആയിരക്കണക്കിന് സഞ്ചാരികളെ ആകര്‍ഷിക്കുന്നു. ഇക്കോ ടൂറിസത്തിന് പേരുകേട്ട ഇവിടം ആത്മീയ പഠനങ്ങളില്‍ താല്പര്യമുള്ളവര്‍ക്കും ധ്യാനത്തിലേര്‍പ്പെടുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കും യോജിച്ച സ്ഥലം കൂടിയാണ്. ടിബറ്റര്‍ അഭയാര്‍ത്ഥി കേന്ദ്രങ്ങളിലൊന്നായ ഇവിടെ ബുദ്ധാശ്രമങ്ങളും വലിയ ബുദ്ധസ്തൂപവും കാഴ്ചകളില്‍ പ്രധാനപ്പെട്ടതാണ്.

വസന്തകാലത്തെ ലഡാക്കിനെ കാണാം... ആപ്രിക്കോട്ട് ബ്ലൂംസ് ഫെസ്റ്റിവല്‍ ഒരുങ്ങുന്നുവസന്തകാലത്തെ ലഡാക്കിനെ കാണാം... ആപ്രിക്കോട്ട് ബ്ലൂംസ് ഫെസ്റ്റിവല്‍ ഒരുങ്ങുന്നു

himachal

ലാൻഡിംഗ് സൈറ്റ്, ചോക്ലിംഗ് മൊണാസ്ട്രി,ധരമാലയ ഇൻസ്റ്റിറ്റ്യൂട്ട്, പല്പുങ് ഷെറബ്ലിംഗ് മൊണാസ്ട്രി, ബിർ കോ-ഓപ്പറേറ്റീവ് ടീ ഫാക്ടറിയും ചൗഗാൻ ടീ ഗാർഡൻസും എന്നിങ്ങനെ നിരവധി ഇടങ്ങള്‍ ഇവിടുത്തെ സന്ദര്‍ശനത്തില്‍ മറക്കാതെ കാണേണ്ടതുണ്ട്.

ആകാശത്തില്‍ നിന്നും അപ്പൂപ്പന്‍ താടി പോലെ പറന്നിറങ്ങാം.. ധൈര്യം മാത്രം മതിആകാശത്തില്‍ നിന്നും അപ്പൂപ്പന്‍ താടി പോലെ പറന്നിറങ്ങാം.. ധൈര്യം മാത്രം മതി

പൂത്തുലഞ്ഞു നില്‍ക്കുന്ന പൂക്കളുടെ താഴ്വര... കുന്നും മലയും കയറി പോകാം പൂക്കളുടെ സ്വര്‍ഗ്ഗത്തിലേക്ക്പൂത്തുലഞ്ഞു നില്‍ക്കുന്ന പൂക്കളുടെ താഴ്വര... കുന്നും മലയും കയറി പോകാം പൂക്കളുടെ സ്വര്‍ഗ്ഗത്തിലേക്ക്

Read more about: festivals himachal pradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X