Search
  • Follow NativePlanet
Share
» »മ്യാന്‍മാര്‍ ടൂറിസ്റ്റ് വിസ; കാലാവധി ഇനി 28 ദിവസം മാത്രം, ഒരു വിസയില്‍ ‍പ്രവേശനം ഒരു തവണ

മ്യാന്‍മാര്‍ ടൂറിസ്റ്റ് വിസ; കാലാവധി ഇനി 28 ദിവസം മാത്രം, ഒരു വിസയില്‍ ‍പ്രവേശനം ഒരു തവണ

മ്യാന്‍മാറിലേക്കുള്ള ടൂറിസ്റ്റ് വിസകളില്‍ അടുത്തിടെ പുതിയ മാർഗനിർദേശങ്ങൾ രാജ്യം പ്രഖ്യാപിച്ചു

ഇന്ത്യയില്‍ നിന്നും കുറഞ്ഞ ചിലവില്‍ സന്ദര്‍ശിക്കുവാന്‍ കഴിയുന്ന വിദേശരാജ്യങ്ങളിലൊന്നാണ് മ്യാന്‍മാര്‍. അയല്‍രാജ്യം എന്നതിനേക്കാള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും ഏറ്റവും ഫലപ്രദമായി വിനിയോഗിക്കുവാന്‍ കഴിയുന്ന ഇടം കൂടിയായതിനാല്‍ ഇന്ത്യയില്‍ നിന്നും നിരവധി ആളുകളാണ് മ്യാന്മാര്‍ യാത്രകള്‍ക്കായി തിരഞ്ഞെടുക്കുന്നത്. മാത്രമല്ല, ഏകദേശം ഒരേ തരത്തിലുള്ള കാഴ്ചകള്‍ നല്കുന്ന വിയറ്റാനും തായ്ലന്‍ഡും കംബോഡിയയും മാറ്റിവച്ച് വ്യത്യസ്തമായ രാജ്യം തിരഞ്ഞെടുക്കുവാന്‍ ആഗ്രഹിക്കുന്നവരുടെയും ആദ്യ തിരഞ്ഞെടുപ്പുകളിലൊന്ന് മ്യാന്മാര്‍ തന്നെയാണ്.

Myanmar

PC:Yves Alarie

ഇപ്പോഴിതാ, മ്യാന്‍മാറിലേക്കുള്ള ടൂറിസ്റ്റ് വിസകളില്‍ അടുത്തിടെ പുതിയ മാർഗനിർദേശങ്ങൾ രാജ്യം പ്രഖ്യാപിച്ചു. നിരവധി മാറ്റങ്ങളാണ് ഇതിലുള്ളത്. പുതിയ നിബന്ധനകളും വ്യവസ്ഥകളും അനുസരിച്ച്, മ്യാൻമർ വിസയ്ക്ക് അപേക്ഷിക്കുന്ന എല്ലാവരും മുഴുവൻ ഡോസ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റും മൂന്ന് മാസത്തിനുള്ളിൽ എടുത്ത സമീപകാല കളർ ഫോട്ടോയും വിസയ്ക്ക് അപേക്ഷിച്ച സമയം മുതൽ ആറ് മാസത്തേക്ക് സാധുതയുള്ള പാസ്‌പോർട്ടും നൽകേണ്ടതുണ്ട്.

ഏഴ് വയസ്സിന് താഴെയുള്ള കുട്ടികളുമായി യാത്ര ചെയ്യുകയും അതേ പാസ്‌പോർട്ടിൽ കുട്ടികളുടെ വിവരങ്ങളുണ്ടെങ്കില്‍, അവർ വിസ അപേക്ഷാ ഫോമിലെ മൈനർ വിഭാഗത്തിൽ പ്രായപൂർത്തിയാകാത്തയാളുടെ പേരും ജനനത്തീയതിയും പോലുള്ള അധിക വിവരങ്ങൾ നൽകേണ്ടതുണ്ട്. നിലവിൽ, ടൂറിസ്റ്റ് വിസയുള്ളവർക്ക് മ്യാന്‍മാറിലെ യാങ്കോൺ അന്താരാഷ്ട്ര വിമാനത്താവളം വഴി രാജ്യത്തേക്ക് പ്രവേശിക്കാൻ അനുവാദമുണ്ട്.

Myanmar 1

PC:Yves Alarie

പാസ്‌പോർട്ട് ഉടമകൾക്ക് മാത്രമേ വിസ അപേക്ഷയ്ക്ക് അർഹതയുള്ളൂവെന്നും എല്ലാ അപേക്ഷകരും മ്യാൻമറിന്റെ നിയമങ്ങൾ പാലിക്കണമെന്നും മ്യാൻമറിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുതെന്നും ഇതുസംബന്ധിച്ച് പുറത്തിറക്കിയ പ്രസ്ഥാവനയില്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഒരു ടൂറിസ്റ്റ് വിസയില്‍ ഒരൊറ്റത്തവണ മാത്രമേ രാജ്യത്തേയ്ക്ക് പ്രവേശിക്കുവാന്‍ അനുമതിയുള്ളൂവെന്നാണ് പുതിയ വിസ നിയമങ്ങളും ചട്ടങ്ങളും പറയുന്നത്. അതായത്, രാജ്യത്ത് വീണ്ടും പ്രവേശിക്കേണ്ട ആവശ്യമുണ്ടെങ്കിൽ, സന്ദർശകന് പുതിയ വിസ ആവശ്യമാണ്. മ്യാൻമറിൽ എത്തിച്ചേരുന്ന തീയതി മുതൽ ആരംഭിക്കുന്ന താമസ കാലയളവ് പരമാവധി 28 ദിവസമാണ്.

മുംബൈയില്‍ നിന്നും മ്യാന്‍മാറിലെ യാങ്കോൺ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ 19,243 രൂപയിലാണ് ആരംഭിക്കുന്നത്.

ഒക്ടോബര്‍ മുതല്‍ മേയ് വരെയുള്ള സമയമാണ് മ്യാന്മാര്‍ സന്ദര്‍ശിക്കുവാന്‍ ഏറ്റവും അനുയോജ്യം. വളരെ നീണ്ട മഴക്കാലമാണ് മ്യാന്‍മാറിന്‍റെ മറ്റൊരു പ്രത്യേകത. മഴക്കാലത്തെ യാത്രകള്‍ പരമാവധി ഒഴിവാക്കുക.

ബുദ്ധന്‍റെ മുടിയിഴയില്‍ താങ്ങിനില്‍ക്കുന്ന സ്വര്‍ണ്ണപ്പാറ, നിഗൂഢത തെളിയിക്കാനാവാതെ ശാസ്ത്രം!!ബുദ്ധന്‍റെ മുടിയിഴയില്‍ താങ്ങിനില്‍ക്കുന്ന സ്വര്‍ണ്ണപ്പാറ, നിഗൂഢത തെളിയിക്കാനാവാതെ ശാസ്ത്രം!!

ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സ് മാത്രം മതി...ഈ രാജ്യങ്ങളില്‍ സുഖമായി കറങ്ങുവാന്‍ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സ് മാത്രം മതി...ഈ രാജ്യങ്ങളില്‍ സുഖമായി കറങ്ങുവാന്‍

Read more about: travel news world visa
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X