Search
  • Follow NativePlanet
Share
» »മൈസൂര്‍ ദസറ 2022: ഗോള്‍ഡന്‍ പാസില്‍ തീം ടൂര്‍ പാക്കേജ് അവതരിപ്പിക്കാനൊരുങ്ങി കെഎസ്ടിഡിസി

മൈസൂര്‍ ദസറ 2022: ഗോള്‍ഡന്‍ പാസില്‍ തീം ടൂര്‍ പാക്കേജ് അവതരിപ്പിക്കാനൊരുങ്ങി കെഎസ്ടിഡിസി

ദസറ മാത്രമല്ല, ഗോള്‍ഡന്‍ പാസ് വഴി ഒരു തീം പാക്കേജ് ടൂര്‍ കൂടി ഉള്‍പ്പെടുത്തുവാനുള്ള ഒരുക്കത്തിലാണ് കര്‍ണ്ണാടക സ്റ്റേറ്റ് ടൂറിസം ഡെവലപ്മെന്‍റ് കോര്‍പ്പറേഷന്‍

നാടും നഗരവും ഒരുപോലെ മൈസൂരിലേക്ക് ഒഴുകിയെത്തുന്ന ദിവസങ്ങളാണ് മൈസൂര്‍ ദസറ. ചരിത്രവും വിശ്വാസങ്ങളും ഇഴചേര്‍ന്നു നില്‍ക്കുന്ന ആചാരങ്ങളും ചടങ്ങളും ദസറയുടെ ദിവസങ്ങള്‍ക്ക് മാറ്റുകൂട്ടുന്നു. കര്‍ണ്ണാടകയില്‍ നിന്നുമാത്രമല്ല, കേരളത്തില്‍ നിന്നും ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി സഞ്ചാരികള്‍ ഇവിടെ വരുന്നു. മൈസൂര്‍ നഗരം അതിന്‍റെ ഏറ്റവും ഭംഗിയില്‍ തിളങ്ങി നില്‍ക്കുന്ന ദസറക്കാലം ഓരോ തവണയും വ്യത്യസ്തമാക്കുവാനും സന്ദര്‍ശകര്‍ക്ക് അനുഭവേദ്യമാക്കുവാനും അധികൃതര്‍ ശ്രമിക്കാറുണ്ട്. ഇത്തവണ ദസറ മാത്രമല്ല, ഗോള്‍ഡന്‍ പാസ് വഴി ഒരു തീം പാക്കേജ് ടൂര്‍ കൂടി ഉള്‍പ്പെടുത്തുവാനുള്ള ഒരുക്കത്തിലാണ് കര്‍ണ്ണാടക സ്റ്റേറ്റ് ടൂറിസം ഡെവലപ്മെന്‍റ് കോര്‍പ്പറേഷന്‍. സര്‍ക്കാര്‍ അനുമതി ലഭിച്ചാല്‍ ആയിരം ദസറ ഗോള്‍ഡന്‍ പാസുകളില്‍ പ്രത്യേക തീം ടൂര്‍ പാക്കേജ് കൂടി ഉള്‍പ്പെടുത്തുവാനാണ് തിരുമാനം.
ഈ വര്‍ഷത്തെ ദസറ ആഘോഷങ്ങള്‍ സെപ്റ്റംബര്‍ 26ന് തുടങ്ങി ഒക്ടോബര്‍ 5 വരെ നീണ്ടുനില്‍ക്കും.

Mysuru Dasara 2022

PC: Ashwin Kumar

ദസറ കണ്ടുപോകുന്നതിനു പകരം അതിനെക്കുറിച്ച് പ്രാധാന്യം മനസ്സിലാക്കിയും പങ്കെടുക്കുവാന്‍ സന്ദര്‍ശകരെ ഒരുക്കുന്നിതിനൊപ്പം കര്‍ണ്ണാടകയെ മനസ്സിലാക്കുക എന്ന ലക്ഷ്യം കൂടി ടുറിസം വകുപ്പിന്റെ ഉദ്ദേശത്തിനുണ്ട്. നിങ്ങളുടെ താല്പര്യത്തിനനുസരിച്ച് തിരഞ്ഞെടുക്കാവുന്ന വ്യത്യസ്തമായ തീം പാക്കേജുകള്‍ ലഭ്യമാണ്. ഗോള്‍ഡന്‍ പാസ് ഉപയോഗിച്ച് ചിക്കമഗളുരു, മടിക്കേരി, ബേലൂര്‍, ഹലേബിഡ്, മേല്‍ക്കോട്ട തുടങ്ങിയ ഇടങ്ങളും സന്ദര്‍ശിക്കാം.

രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം നടക്കുവാന്‍ പോകുന്ന ദസറക്കാലം എന്ന പ്രത്യേകതയും ഈ വര്‍ഷത്തെ മൈസൂര്‍ നവരാത്രി ആഘോഷങ്ങള്‍ക്കുണ്ട്. അതുകൊണ്ട് തന്നെ പരമാവധി ആളുകള്‍ ഇവിടേക്ക് ആകര്‍ഷിക്കുകയും ദസറാ അനുഭവങ്ങള്‍ നല്കുകയും ചെയ്യുവാനാണ് ടൂറിസം വകുപ്പ് ലക്ഷ്യമിടുന്നത്.

മഹിഷാസുരന്റെ മൈസൂരും 750 കിലോയുള്ള ദുർഗ്ഗാ ദേവിയുടെ സ്വർണ്ണ വിഗ്രഹവും...വിചിത്രം ഈ ദസറ!!മഹിഷാസുരന്റെ മൈസൂരും 750 കിലോയുള്ള ദുർഗ്ഗാ ദേവിയുടെ സ്വർണ്ണ വിഗ്രഹവും...വിചിത്രം ഈ ദസറ!!

മൈസൂർ ദസറ 2022 ഗോൾഡൻ പാസിന് 5000 രൂപയാണ് ചാര്‍ജ്. വിനോദസഞ്ചാരികൾക്ക് മൈസൂരു ദസറ ആസ്വദിക്കുന്നതിനൊപ്പം സമീപത്തെ മറ്റ് ലക്ഷ്യസ്ഥാനങ്ങൾ ആസ്വദിക്കാനും കഴിയുന്ന തരത്തിലാണ് ഇത് ആസൂത്രണം ചെയ്യുന്നത്. മൈസൂരു ദസറയോടനുബന്ധിച്ച് ഇ-ബ്രോഷർ സേവനങ്ങളും ആരംഭിച്ചു, അതിലൂടെ വിനോദസഞ്ചാരികൾക്ക് ഹോട്ടലുകളുടെയും ബുക്കിങ്ങുകളുടെയും വിശദാംശങ്ങൾ സ്കാൻ ചെയ്യാനും കാണാനും കഴിയും.

ആസാദി കാ അമൃത് മഹോത്സവ് എന്ന പേരിൽ കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ സ്റ്റാളില്‍
20 ഇന്ത്യൻ സംസ്ഥാനങ്ങളും 6 രാജ്യങ്ങളും പങ്കെടുക്കും. മൂന്നു നിവസം നീണ്ടുനില്‍ക്കുന്ന ഈ പ്രദര്‍ശനം മൈസൂരു ദസറയെ പ്രോത്സാഹിപ്പിക്കുന്നതാണ്.

ദസറയ്ക്ക് പോകാന്‍ മൈസൂർ മാത്രമല്ല..മലയാളികള്‍ക്ക് വണ്ടി ഇങ്ങോട്ട് തിരിക്കാം...ദസറയ്ക്ക് പോകാന്‍ മൈസൂർ മാത്രമല്ല..മലയാളികള്‍ക്ക് വണ്ടി ഇങ്ങോട്ട് തിരിക്കാം...

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X