Search
  • Follow NativePlanet
Share
» »ഉടനെയൊന്നും ഇവിടേക്ക് വരരുത്! സഞ്ചാരികള്‍ക്കു വിലക്കുമായി നൈനിറ്റാള്‍

ഉടനെയൊന്നും ഇവിടേക്ക് വരരുത്! സഞ്ചാരികള്‍ക്കു വിലക്കുമായി നൈനിറ്റാള്‍

ഹില്‍ സ്റ്റേഷനില്‍ യാത്രക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുകയും നൈനിറ്റാള്‍ തടാകത്തിനരികിലേക്ക് ഇരുചക്രവാഹനങ്ങൾ പ്രവേശിക്കുന്നത് താത്കാലികമായി തടയുകയും ചെയ്യുന്നുണ്ട്.

ലോക്ഡൗണിനു ശേഷം വന്ന ഇളവുകള്‍ വിനോദ സഞ്ചാരരംഗത്ത് വന്‍കുതിച്ചു ചാട്ടമാണ് നടന്നത്. അതോടെ മിക്ക വിനോദ സഞ്ചാര കേന്ദ്രങ്ങളും ആള്‍ത്തിരക്കില്‍ മുങ്ങിപ്പോയി. നിയന്ത്രണങ്ങള്‍ പാലിക്കാതെ തടിച്ചുകൂടിയ ജനക്കൂട്ടം പലയിടത്തും വലിയ ആശങ്കയ്ക്കാണ് വഴിവെച്ചത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായ സമാനരീതിയിലാണ് നൈനിറ്റാളിലെ കാര്യവും.

ഇവിടുത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ മിക്കയിടത്തും സഞ്ചാരികള്‍ കൂട്ടമായി എത്തിയതോടെ അധികാരികള്‍ നിയന്ത്രണങ്ങള്‍ കനപ്പിച്ചിരിക്കുകയാണ്.

Nainital

സഞ്ചാരികളില്‍ മിക്കവരും അധികൃതര്‍ ആവശ്യപ്പെടുന്ന രേഖകള്‍ നല്കുവാന്‍ തയ്യാറാകുന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഏറ്റവും പ്രാഥമികമായ നിയന്ത്രമങ്ങള്‍ പോലും പാലിക്കുവാന്‍ ആളുകള്‍ തയ്യാറാവാത്തതിനാല്‍ കര്‍ശനമായ നിയന്ത്രണങ്ങളായിവിടെ ഏര്‍പ്പെടുത്തിയിരിക്കുന്നത്. നൈനിറ്റാളിലേക്ക് പ്രവേശിക്കണമെങ്കിൽ സ്മാർട്ട് സിറ്റി പോർട്ടലിൽ റജിസ്റ്റർ ചെയ്തു മാത്രമേ നഗരത്തിലേക്ക് പ്രവേശിക്കാവൂ എന്നും ഇവിടെ എത്തുന്നതിനു മുന്‍പ് 72 മണിക്കൂറിൽ കുറയാത്ത ആർടി-പിസിആർ പരിശോധനയുടെ നെഗറ്റീവ് ഫലം കരുതണമെന്നും നിബന്ധനയുണ്ടകഴിഞ്ഞയാഴ്ച മണാലിയിലും സമാനമായ തിരക്ക് അനുഭവപ്പെട്ടിരുന്നു. മാസ്ക് പോലും ധരിക്കാതെ കൂട്ടം കൂടി നടക്കുന്ന ആളുകളുടെ വാര്‍ത്ത വളരെ ആശങ്കയായിരുന്നു ഉയര്‍ത്തിയത്. ഇതേതുടര്‍ന്ന് മാസ്‌ക് ധരിക്കാത്തവര്‍ക്ക് 5000 രൂപ പിഴയോ എട്ടുദിവസത്തെ ജയില്‍വാസമോ ശിക്ഷയായി ലഭിക്കുമെന്ന ഉത്തരവ് അധികാരികള്‍ പുറത്തിറക്കിയിരുന്നു.

പാസ്പോര്‍ട്ട് മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ എളുപ്പത്തില്‍ ഇങ്ങനെ പരിഹരിക്കാംപാസ്പോര്‍ട്ട് മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ എളുപ്പത്തില്‍ ഇങ്ങനെ പരിഹരിക്കാം

ആത്മീയതയും സാഹസികതയും ചേര്‍ന്ന ആശ്രമങ്ങള്‍-ഇന്ത്യയിലെ ഏറ്റവും മികച്ച ബുദ്ധാശ്രമങ്ങള്‍ആത്മീയതയും സാഹസികതയും ചേര്‍ന്ന ആശ്രമങ്ങള്‍-ഇന്ത്യയിലെ ഏറ്റവും മികച്ച ബുദ്ധാശ്രമങ്ങള്‍

Read more about: travel news nainital manali
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X