Search
  • Follow NativePlanet
Share
» »നന്ദിയും കൈവിട്ടു!! പുതുവര്‍ഷാഘോഷത്തിന് നന്ദിഹില്‍സ് തുറക്കില്ല!!

നന്ദിയും കൈവിട്ടു!! പുതുവര്‍ഷാഘോഷത്തിന് നന്ദിഹില്‍സ് തുറക്കില്ല!!

ന്യൂ ഇയര്‍ നന്ദി ഹില്‍സില്‍ കൂടാം എന്നു പ്ലാന്‍ ചെയ്തവര്‍ക്ക് ഇരുട്ടടിയായി ഇത്തവണ ന്യൂ ഇയറിനെ സ്വാഗതം ച‌െയ്യുവാന്‍ നന്ദി ഹില്‍സ് തുറക്കില്ല. ഡിസംബര്‍ 30 മുതല്‍ ജനുവരി 1 വരെ മൂന്നു ദിവസം നന്ദി ഹില്‍സ് അടഞ്ഞു കിടക്കും.

പുതുവര്‍ഷാഘോഷങ്ങള്‍ക്ക് രാജ്യമെങ്ങും വലിയ നിയന്ത്രണങ്ങളാണുള്ളത്. ആളുകള്‍ പരമാവധി പുറത്തിറങ്ങുവാന്‍ സാധ്യതയുള്ള പുതുവര്‍ഷാഘോഷങ്ങള്‍ക്ക് മിക്ക സംസ്ഥാനങ്ങളും വിലക്കുകള്‍ കൊണ്ടുവന്നിട്ടുണ്ട്. ആ പട്ടികയിലേക്ക് ഏറ്റവും പുതുതായി എത്തിയിരിക്കുന്നത് കര്‍ണ്ണാടകയിലെ നന്ദി ഹില്‍സ് ആണ്. ന്യൂ ഇയര്‍ നന്ദി ഹില്‍സില്‍ കൂടാം എന്നു പ്ലാന്‍ ചെയ്തവര്‍ക്ക് ഇരുട്ടടിയായി ഇത്തവണ ന്യൂ ഇയറിനെ സ്വാഗതം ച‌െയ്യുവാന്‍ നന്ദി ഹില്‍സ് തുറക്കില്ല. ഡിസംബര്‍ 30 മുതല്‍ ജനുവരി 1 വരെ മൂന്നു ദിവസം നന്ദി ഹില്‍സ് അടഞ്ഞു കിടക്കും.

nandi hills

PC:Deensonu

ആളുകള്‍ ഒത്തുകൂടുന്നത് നിയന്ത്രിച്ച് കൊവിഡ് രോഗബാധ തടയുകയാണ് ഇതിന്‍റെ ലക്ഷ്യം. ഒപ്പം മദ്യപിച്ചും മറ്റും വാഹനങ്ങള്‍ അപകടത്തിലാകുന്ന പുതുവര്‍ഷത്തിലെ സ്ഥിരം കാഴ്ച ഒഴിവാക്കുവാന്‍ സാധിക്കുമെന്നും അധികൃതര്‍ കരുതുന്നു.

ന്യൂ ഇയര്‍ അടിച്ചുപൊളിക്കാം! ആരുമെത്താത്ത ഈ ഇടങ്ങള്‍ കാത്തിരിക്കുന്നു!!ന്യൂ ഇയര്‍ അടിച്ചുപൊളിക്കാം! ആരുമെത്താത്ത ഈ ഇടങ്ങള്‍ കാത്തിരിക്കുന്നു!!

ബാംഗ്ലൂരിലെ ഏറ്റവും പ്രധാനപ്പെട്ട വീക്കെന്‍ഡ് ഡെസ്റ്റിനേഷനായ നന്ദി ഹില്‍സ് നിരവധി കാഴ്ചകളാല്‍ സമ്പന്നമാണ്. സൂര്യോദയ സൂര്യാസ്തമയ കാഴ്ചകള്‍ കാണുവാന്‍ ബാംഗ്സൂരിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും സഞ്ചാരികള്‍ ഇവിടെ എത്തിച്ചേരാറുണ്ട്. വളഞ്ഞുപുളഞ്ഞ ഹെര്‍പിന്‍ റോഡിലൂടെ ഇവിടേക്കുള്ള യാത്ര തന്നെ വ്യത്യസ്തമായ അനുഭവമാണ് സഞ്ചാരികള്‍ക്കു സമ്മാനിക്കുന്നത്.

സമുദ്രനിരപ്പില്‍ നിന്നും 1478 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന നന്ദി ഹില്‍സില്‍ ടിപ്പു സുല്‍ത്താന്റെ കൊട്ടാരവും കാണാം. ബാംഗ്ലൂര്‍ നഗരത്തിന്റെയും സമീപത്തെ ഗ്രാമങ്ങളുടെയും കൃഷിയിടങ്ങളുടെയും ഉയരത്തിലുള്ള അതിമനോഹരമായ കാഴ്ചകളും ഇവിടെ നിന്നും ദൃശ്യമാണ്. രാത്രിയില്‍ ഇവിടെ താമസിക്കുവാനും സൗകര്യങ്ങളുണ്ട്.
ചിക്കബല്ലാപുര ജില്ലയില്‍ സ്ഥിതി ചെയ്യുന്ന നന്ദി ഹില്‍സ് ബാംഗ്ലൂര്‍ നഗരത്തില്‍ നിന്നും 60 കിലോമീറ്റര്‍ അകലെയാണുള്ളത്.

നിയന്ത്രണങ്ങള്‍ വേറെയും
ക്രിസ്മസ്- ന്യൂ ഇയര്‍ ആഘോഷങ്ങളുടെ നിയന്ത്രണത്തിനായി കര്‍ണ്ണാടകയില്‍ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാത്രി പത്ത് മുതൽ രാവിലെ 6 മണി വരെയുള്ള കര്‍ഫ്യൂ ജനുവരി 2 വരെ നീണ്ടു നില്‍ക്കും. രാത്രി 10 മണിക്കു ശേഷം പുതുവര്‍ഷാഘോഷങ്ങള്‍ ഉള്‍പ്പെടെയുള്ള പരിപാടികളൊന്നും അനുവദിക്കില്ല

കാത്തിരുന്ന പുതുവര്‍ഷാഘോഷങ്ങളും ഇല്ല!! വിലക്കുമായി ഈ സംസ്ഥാനങ്ങള്‍കാത്തിരുന്ന പുതുവര്‍ഷാഘോഷങ്ങളും ഇല്ല!! വിലക്കുമായി ഈ സംസ്ഥാനങ്ങള്‍

ബീച്ചും പബ്ബും ഔട്ട്!! ഇത്തവണ കേരളത്തിലെ ന്യൂ ഇയര്‍ ആഘോഷം ഈ ഇടങ്ങളിലാവാം!!ബീച്ചും പബ്ബും ഔട്ട്!! ഇത്തവണ കേരളത്തിലെ ന്യൂ ഇയര്‍ ആഘോഷം ഈ ഇടങ്ങളിലാവാം!!

ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്കു പോകും മുന്‍പ്!!ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണം!ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്കു പോകും മുന്‍പ്!!ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണം!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X