Search
  • Follow NativePlanet
Share
» »ഒരൊറ്റ കാര്‍ഡിൽ യാത്ര ചെയ്യാം രാജ്യം മുഴുവനും!!

ഒരൊറ്റ കാര്‍ഡിൽ യാത്ര ചെയ്യാം രാജ്യം മുഴുവനും!!

രാജ്യത്തെ ഏതു പൊതുഗതാഗത സൗകര്യങ്ങൾക്കും ഉപയോഗിക്കുവാൻ പറ്റുന്ന വൺ നേഷൻ വൺ കാര്‍ഡ് ഒട്ടേറെ സാധ്യതകളാണ് ജനങ്ങൾക്കു നല്കുന്നത്.

യാത്ര മെട്രോയിലോ ട്രെയിനിലോ ബസിലോ ആയിക്കോട്ട...ചില്ലറ ഇല്ലാത്തതിന്റെ പ്രശ്നം ഇനി അലട്ടില്ല.. ടോള്‍ ഇനി പണമായി നല്കേണ്ട...പകരം ഈ കാര്‍ഡ് മതി... രാജ്യത്തെ ഏതു പൊതുഗതാഗത സൗകര്യങ്ങൾക്കും ഉപയോഗിക്കുവാൻ പറ്റുന്ന വൺ നേഷൻ വൺ കാര്‍ഡ് ഒട്ടേറെ സാധ്യതകളാണ് ജനങ്ങൾക്കു നല്കുന്നത്. നമ്മുടെ രാജ്യത്തെ എല്ലാ വിധത്തിലുമുള്ള ഗതാഗത സൗകര്യങ്ങൾക്കും പണം നല്കുവാൻ ഈ കാര്‍ഡ് ഉപയോഗിക്കാം എന്നതാണ് ഏറ്റവും വലിയ പ്രത്യേകത... വിശദാംശങ്ങളിലേക്ക്...

വൺ നേഷൻ വൺ കാർഡ്

വൺ നേഷൻ വൺ കാർഡ്

ബാങ്കുകള്‍ നല്‍കുന്ന ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ മാതൃകയിലുള്ള ഇഎംവി-ചിപ്പ് അധിഷ്ഠിത ‘ഓപ്പൺ ലൂപ്പ്' സ്മാര്‍ട്ട് കാര്‍ഡാണ് നാഷണൽ കോമൺ മൊബിലിറ്റി കാർഡ്. വൺ നേഷൻ, വൺ കാർഡ്' പദ്ധതിയുടെ ഭാഗമാണിത്. ഇന്ത്യയുടെ ആദ്യത്തെ തദ്ദേശീയ പേയ്മെന്റ് ഇക്കോസിസ്റ്റത്തെ അടിസ്ഥാനമാക്കിയാണ് ഇത് പ്രവർത്തിക്കുന്നത്.

യാത്രകൾക്ക് പണം കാർഡിലൂടെ

യാത്രകൾക്ക് പണം കാർഡിലൂടെ

ഏതു തരത്തിലുള്ള ഗതാഗത സംവിധാനം ഉപയോഗിക്കുമ്പോഴും യാത്രകൾക്ക് പണം ഈ കാർഡിലൂടെ നല്കുവാൻ കഴിയും. ബാങ്കിൽ നിന്നും ലഭിക്കുന്ന കാർഡുകൾ പോലെ ഉപയോഗിക്കുവാൻ കഴിയുന്നതിനാൽ കൊണ്ടു നടക്കുവാനും എളുപ്പമാണ്.
ടിക്കറ്റ് കൗണ്ടറിലെ പിഒഎസ് മെഷീനിൽ ഉപയോഗിക്കുകാൻ കഴിയുന്ന പോലെ ബാങ്കുകൾ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ പരിഷ്കരിക്കുന്നതിലൂടെ ഇതിന്റെ ഉപയോഗം കൂടുതൽ ആളുകളിലേക്ക് എത്തിച്ചേരും. ഇതിനായി ബാങ്കുകൾ പുതുതായി അനുവദിക്കുന്ന കാർഡുകളിൽ നാഷണൽ മൊബിലിറ്റി കാർഡ് ഫീച്ചറുകൾ ഉൾപ്പെടുത്തണം.

ഡെൽഹി മെട്രോയിൽ

ഡെൽഹി മെട്രോയിൽ

ഡെൽഹി മെട്രോയിലാണ് ആദ്യം പരീക്ഷണാടിസ്ഥാനത്തിൽ ഇത് നടപ്പാക്കിയത്. ഇതിനായി തദ്ദേശിയമായി വികസിപ്പിച്ചെടുത്ത ഓട്ടോമാറ്റിക് ഫെയര്‍ കളക്ഷന്‍ കൌണ്ടറാണ് ഉപയോഗിക്കുന്നത് . ഇതുവഴി തടസമില്ലാതെ മെട്രോയില്‍ കയറുവാനും ഇറങ്ങുവാനും സാധിക്കും.

ഷോപ്പിങ്ങിനും

ഷോപ്പിങ്ങിനും

ഗതാഗത സൗകര്യങ്ങൾ കൂടാതെ ടോൾ, ഷോപ്പിങ്ങ് തുടങ്ങിയ കാര്യങ്ങൾക്കായും നാഷണൽ കോമൺ മൊബിലിറ്റി കാർഡ് ഉപയോഗിക്കാം. റീട്ടെയില്‍ ഷോപ്പിംഗ്, സ്മാര്‍ട്ട് സിറ്റി, മെട്രോ, ബസസബര്‍ബന്‍ റെയില്‍വേ എന്നിവയിലും ഇതുപയോഗിക്കുവാനുള്ള സൗകര്യങ്ങൾ ലഭ്യമാണ്. ടോള്‍ പ്ലാസകളില്‍ പണമടയ്ക്കുന്നതിനും ഷോപ്പിംഗ് മാളുകളില്‍ പാര്‍ക്കിംഗിനും ഈ കാര്‍ഡ് ഉപയോഗിക്കാം.

ഓണ്‍ ലൈനിൽ ട്രെയിൻ ടിക്കറ്റെടുത്താൽ നഷ്ടം ഇങ്ങനെ..കൈപൊള്ളാതിരിക്കാൻ വഴിയുണ്ട്!!ഓണ്‍ ലൈനിൽ ട്രെയിൻ ടിക്കറ്റെടുത്താൽ നഷ്ടം ഇങ്ങനെ..കൈപൊള്ളാതിരിക്കാൻ വഴിയുണ്ട്!!

വിമാനയാത്രക്കാരുടെ ശ്രദ്ധയ്ക്ക്... ഈ ടെർമിനൽ മാറ്റം അറിഞ്ഞില്ലെങ്കിൽ പണി പാളും!വിമാനയാത്രക്കാരുടെ ശ്രദ്ധയ്ക്ക്... ഈ ടെർമിനൽ മാറ്റം അറിഞ്ഞില്ലെങ്കിൽ പണി പാളും!

ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹം കഴിച്ചാൽ പിന്നെ പ്രവേശനമില്ല..കാരണം ഇങ്ങനെഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹം കഴിച്ചാൽ പിന്നെ പ്രവേശനമില്ല..കാരണം ഇങ്ങനെ

Read more about: travel news
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X