Search
  • Follow NativePlanet
Share
» »നേപ്പാളിനു പോകാം...പര്‍വ്വതം കയറാം... പക്ഷെ നിബന്ധനകളിതാണ്

നേപ്പാളിനു പോകാം...പര്‍വ്വതം കയറാം... പക്ഷെ നിബന്ധനകളിതാണ്

ഏഴു മാസം നീണ്ട കര്‍ശനമായ അടച്ചി‌ടലുകള്‍ക്കു ശേഷം നേപ്പാള്‍ പര്‍വ്വതാരോഹകര്‍ക്കും സഞ്ചാരികള്‍ക്കുമായി വാതിലുകള്‍ തുറക്കുന്നു.

പര്‍വ്വതാരോഹകരെയും ട്രക്കിങ് പ്രേമികളെയും ആവേശത്തിലാക്കുന്ന ആ വാര്‍ത്തയെത്തി. ഏഴു മാസം നീണ്ട കര്‍ശനമായ അടച്ചി‌ടലുകള്‍ക്കു ശേഷം നേപ്പാള്‍ പര്‍വ്വതാരോഹകര്‍ക്കും സഞ്ചാരികള്‍ക്കുമായി വാതിലുകള്‍ തുറക്കുന്നു. എവറസ്റ്റ് അടക്കമുള്ള പര്‍വ്വതാഹോഹണങ്ങള്‍ക്കാണ് ഇതുവഴി അനുമതി നല്കിയിരിക്കുന്നത്. കൊവിഡിനെ തുടര്‍ന്ന് മാര്‍ച്ച് മുതലായിരുന്നു എല്ലാ സാഹസിക, മലകയറ്റ പ്രവർത്തനങ്ങളെല്ലാം നിർത്തിവെച്ചിരുന്നത്.

Everest

പർവതാരോഹണം പുനരാരംഭിച്ചുവെങ്കിലും കര്‍ശനമായ നിയന്ത്രണങ്ങളോടെയും മാനദണ്ഡങ്ങളോടെയുമാണ് അനുമതി നല്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ഇപ്പോൾ, ഉയർന്ന പർവതാരോഹണം നടത്താനുള്ള ആഗ്രഹത്തോടെ വരുന്ന വിനോദ സഞ്ചാരികൾക്ക് മാത്രമേ അനുമതിയുള്ളൂ

വിനോദസഞ്ചാരികൾക്ക് മുൻ‌കൂട്ടി ഒരു വിസ ഉണ്ടായിരിക്കണം, കൂടാതെ 72 മണിക്കൂറിനുള്ളിൽ‌ എടുത്ത കൊവി‍ഡ്-19 നെഗറ്റീവ് പിസിആര്‍ പരിശോധന റിപ്പോർ‌ട്ട് നിര്‍ബന്ധമാണ്. വിനോദസഞ്ചാരികൾ ഏഴ് ദിവസം ക്വാറന്‍റെന്‍ നില്‍ക്കുവാനായി ഒരു ഹോട്ടൽ ബുക്കിംഗും ഉണ്ടായിരിക്കണം. കൊടുമുടികളിലേക്ക് പര്യ‌ടനം നട‌ത്തുവാനാണ് പദ്ധതിയെങ്കില്‍ 5000 ഡോളർ പരിരക്ഷയുള്ള ഇൻഷുറൻസും സഞ്ചാരികള്‍ക്ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്.
സെപ്റ്റംബർ മുതൽ നവംബർ വരെയുള്ള ശരത്കാല സീസണിൽ എവറസ്റ്റ് ഉൾപ്പെടെയുള്ള നേപ്പാളിലെ പർവതങ്ങൾ ആഭ്യന്തര സഞ്ചാരികള്‍ക്കായി തുറന്നിരുന്നു. ഇതിനായി ഓഗസ്റ്റ് മുതല്‍ തന്നെ അനുമതികളും മറ്റും നല്കി തുടങ്ങിയിരുന്നു.
നേപ്പാള്‍ എല്ലാ തരത്തിലുമുള്ള സഞ്ചാരികള്‍ക്കായല്ല, മറിച്ച് പര്‍വ്വതാരോഹകര്‍ക്കും ട്രക്കേഴ്സിനും മാത്രമായാണ് നിലവില്‍ വിനോദ സഞ്ചാരം അനുവദിക്കുന്നത്.
പർവതാരോഹകർക്കും ട്രെക്കിംഗുകൾക്കുമൊപ്പം, സഹായികൾ, ഗൈഡുകൾ, പോർട്ടർമാർ, പാചകക്കാർ, തുടങ്ങി യാത്രാ സംഘത്തിലുള്ലവരെല്ലാം കൊവിഡ്-19 ടെസ്റ്റ് നടത്തണം. മാത്രമല്ല, കഴിഞ്ഞ രണ്ടാഴ്ചയായി അണുബാധയുള്ള ഒരു പ്രദേശത്ത് ഉണ്ടായിരുന്നില്ലെന്ന് അവർ തെളിയിക്കേണ്ടതുണ്ട്.

 ഈ ഏഴിടങ്ങള്‍കൂടി കാണാതെ മണാലി യാത്ര പൂര്‍ത്തിയാവില്ല ഈ ഏഴിടങ്ങള്‍കൂടി കാണാതെ മണാലി യാത്ര പൂര്‍ത്തിയാവില്ല

വിഷ്ണുവിന്റെ അംശമായ ശിവന്റെ രൂപമുള്ള കുട്ടിച്ചാത്തന്‍... കല്ലേരിക്കാരു‌ടെ ദൈവം!!വിഷ്ണുവിന്റെ അംശമായ ശിവന്റെ രൂപമുള്ള കുട്ടിച്ചാത്തന്‍... കല്ലേരിക്കാരു‌ടെ ദൈവം!!

പശ്ചിമഘട്ടത്തിന്‍റെ ഹരിതാഭയും പച്ചപ്പും ഊഷ്മളതയും കാണാം...നീണ്ടു നിവര്‍ന്നു കി‌‌ടക്കുന്ന ഈ റോഡിലൂടെപശ്ചിമഘട്ടത്തിന്‍റെ ഹരിതാഭയും പച്ചപ്പും ഊഷ്മളതയും കാണാം...നീണ്ടു നിവര്‍ന്നു കി‌‌ടക്കുന്ന ഈ റോഡിലൂടെ

തെക്കേ ഇന്ത്യയുടെ എവറസ്റ്റ്, ഇ‌ടുക്കി സഞ്ചാരികളു‌ടെ സ്വര്‍ഗ്ഗം, അറിയാം കാടിനുള്ളിലെ ഈ കൊടുമു‌ടിയെതെക്കേ ഇന്ത്യയുടെ എവറസ്റ്റ്, ഇ‌ടുക്കി സഞ്ചാരികളു‌ടെ സ്വര്‍ഗ്ഗം, അറിയാം കാടിനുള്ളിലെ ഈ കൊടുമു‌ടിയെ

Read more about: travel news mountain everest world
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X