Search
  • Follow NativePlanet
Share
» »ജിദ്ദയില്‍ ഡിജിറ്റല്‍ ആര്‍‍ട് മ്യൂസിയം 2023 ല്‍

ജിദ്ദയില്‍ ഡിജിറ്റല്‍ ആര്‍‍ട് മ്യൂസിയം 2023 ല്‍

സന്ദര്‍ശകര്‍ക്ക് വ്യത്യസ് അനുഭവങ്ങള്‍ പകരുന്നതിനായി ഡിജിറ്റല്‍ ഡിജിറ്റല്‍ ആര്‍ട് മ്യൂസിയവുമായി സൗദി അറേബ്യ. ജിദ്ദയിലായിരിക്കും ഏറ്റവും ആധുനിക രീതിയിലുള്ള ഡിജിറ്റല്‍ ആര്‍ട് മ്യൂസിയം വരിക. ഡിജിറ്റല്‍ ആര്‍ട് മ്യൂസിയം തയ്യാറാക്കുന്നതില്‍ ലോക പ്രശസ്തരായ ജാ​​പ്പ​​നീ​​സ്​ സം​​ഘ​​മാ​​യ 'ടീം ​​ലാ​​ബു'​​മാ​​യി സ​​ഹ​​ക​​രി​​ച്ചാണ് സൗദി സാസ്കാരിക മന്ത്രാലയം മ്യൂസിയം ഒരുക്കുന്നത്.

digital art musem

2001 ൽ ടോക്കിയോയിൽ സ്ഥാപിതമായ ടീം ലാബ് ഡിജിറ്റൽ സാങ്കേതികവിദ്യയ്ക്കും കലയും കാഴ്ചക്കാരനും തമ്മിലുള്ള സഹവർത്തിത്വ ബന്ധത്തിന് അവർ നൽകുന്ന പ്രാധാന്യത്തിനും ലോക പ്രശസ്തമാണ്.‌ ടോക്യോയിലെയും ഷാങ്ഹായിലെയും ഡിജിറ്റല്‍ ആര്‍ട് മ്യൂസിയങ്ങള്‍ ടീം ലാബിന്‍റെ അറിയപ്പെടുന്ന രണ്ട് പ്രവര്‍ത്തനങ്ങളാണ്. ലോകത്തില്‍ തന്നെ ഏറ്റവുമധികം സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന മ്യൂസിയങ്ങളുടെ പട്ടിയകയില്‍ ഈ രണ്ടും ഉള്‍പ്പെട്ടിട്ടുണ്ട്.

മറ്റൊരിടത്തും മുന്‍പ് പരീക്ഷിച്ചിട്ടില്ലാത്ത പുതുമയുള്ള അവതരണമായിരിക്കും ജിദ്ദയില്‍ ടീം ലാബ് ഒരുക്കുക. ഇതിനു മാത്രമായി പ്രത്യേക സാങ്കേതിക വിദ്യകള്‍ ടീം വികസിപ്പിക്കും. കു‌ട്ടികളെ ആകര്‍ഷിക്കുവാനായി കലയും ശാസ്ത്രവും ഒന്നിക്കുന്ന ഒരു യാത്രയും ഡിജിറ്റല്‍ ആര്‍ട് മ്യൂസിയത്തിന്റെ ഭാഗമായി തയ്യാറാക്കും.

ഏറ്റവും പുതിയതും അന്താരാഷ്ട്ര നിലവാരവുമുള്ള കലാസംഭാവനകള്‍ രാജ്യത്തിലേക്ക് എത്തിക്കുവാനുള്ള പരിപാടിയുടെ ഭാഗം കൂടിയാണിത്. ടീം ​​ലാ​​ബു​​മാ​​യു​​ള്ള 10​ വ​​ർ​​ഷ​​ത്തെ ക​​രാ​​റിലാണ് മന്ത്രാലയം ഏര്‍പ്പ‌െ‌ട്ടിരിക്കുന്നത്. 2023 ഓടെ മ്യൂ​​സി​​യം സ്ഥാ​​പി​​ക്കും. യുനസ്കോയുടെ പൈതൃക സ്ഥാനങ്ങളില‌ൊന്നും പഴയ നഗരവുമായ അല്‍ ബലാഡിലാണ് മ്യൂസിയം ഒരുങ്ങുന്നത്. റിയാദില്‍ രണ്ടാമതൊരു മ്യൂസിയത്തിനുള്ള ചര്‍ച്ചകളും പുരോഗമിക്കുന്നുണ്ട്.

ഏക്കറിനു രണ്ട് സെന്‍റ് നല്കി അമേരിക്ക വാങ്ങിയ നാ‌ട്,റോഡില്ലാത്ത തലസ്ഥാനംഏക്കറിനു രണ്ട് സെന്‍റ് നല്കി അമേരിക്ക വാങ്ങിയ നാ‌ട്,റോഡില്ലാത്ത തലസ്ഥാനം

അപ്രത്യക്ഷമായ വമ്പന്‍ നിധികള്‍...പൊടിപോലുമില്ല കണ്ടുപിടിക്കുവാന്‍അപ്രത്യക്ഷമായ വമ്പന്‍ നിധികള്‍...പൊടിപോലുമില്ല കണ്ടുപിടിക്കുവാന്‍

വടക്കോട്ട് വളഞ്ഞ് നില്‍ക്കുന്ന 400 മരങ്ങള്‍, കാരണം കണ്ടെത്താന്‍ കഴിയാതെ ശാസ്ത്രലോകംവടക്കോട്ട് വളഞ്ഞ് നില്‍ക്കുന്ന 400 മരങ്ങള്‍, കാരണം കണ്ടെത്താന്‍ കഴിയാതെ ശാസ്ത്രലോകം

ഹിറ്റ്ലറിന്റെ നിധിശേഖരം ഒളിഞ്ഞിരിക്കുന്ന രഹസ്യ തടാകം. എത്തിയാൽ പിന്നെ മടങ്ങി വരവില്ലഹിറ്റ്ലറിന്റെ നിധിശേഖരം ഒളിഞ്ഞിരിക്കുന്ന രഹസ്യ തടാകം. എത്തിയാൽ പിന്നെ മടങ്ങി വരവില്ല

Read more about: museum world travel news
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X