Search
  • Follow NativePlanet
Share
» »കൈലാസ് മാനസരോവറിലേക്ക് പുതിയ പാത, യാത്ര സമയം ഇനി ഒരാഴ്ച

കൈലാസ് മാനസരോവറിലേക്ക് പുതിയ പാത, യാത്ര സമയം ഇനി ഒരാഴ്ച

വിശ്വാസികളു‌‌ടെ പ്രിയപ്പെട്ട തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നായ ഹിമാലയത്തിലെ കൈലാസ് മാനസരോവറിലേക്കുള്ള പുതിയ തീര്‍ഥാടന പതായുടെ നിര്‍മ്മാണം പൂര്‍ത്തിയായി.

വിശ്വാസികളു‌‌ടെ പ്രിയപ്പെട്ട തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നായ ഹിമാലയത്തിലെ കൈലാസ് മാനസരോവറിലേക്കുള്ള പുതിയ തീര്‍ഥാടന പതായുടെ നിര്‍മ്മാണം പൂര്‍ത്തിയായി. ഇതോടെ യാത്രാ ദൈര്‍ഘ്യവും ചിലവും കുറുകയും യാത്ര കൂടുതല്‍ സുഗമമാവുകയും ചെയ്യും. ശിവന്‍ വസിക്കുന്നു എന്നു വിശ്വസിക്കപ്പെടുന്ന തീര്‍ഥാടന കേന്ദ്രമാണ് കൈലാസ്- മാനസരോവര്‍. ചൈനയ്ക്ക് കീഴിലുള്ള ടിബറ്റ് സ്വയംഭരണ പ്രദേശത്താണ് ഇവിടം സ്ഥിതി ചെയ്യുന്നത്.
വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ലിങ്ക് റോഡ് ഉദ്ഘാടനം ചെയ്തത്.

New Route For Kailash- Manasarovar Yatra

PC:Alex Ang

ഉത്തരാഖണ്ഡിലെ ധാര്‍ചുല നഗരത്തെ ലിപുലെഖ് പാസുമായാണ് പുതിയ റോഡ് ബന്ധിപ്പിക്കുന്നത്. സമുദ്ര നിരപ്പില്‍ നിന്നും 17,000 അടി ഉയരത്തിലാണ് റോഡുള്ളത്.

പഴയ റൂട്ട് ആയിരുന്നുവെങ്കിലും ഉയരവും പ്രദേശത്തിന്റെ ഭൂപ്രകൃതിയും കാരണം ഇതിവഴിയുള്ള യാത്ര തീര്‍ത്തും അപകടകരമായിരുന്നു. പുതിയ പാത വന്നതോടെ വാഹനത്തിന് 75 കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കുവാന്‍ സാധിക്കും. ഇത് അതിര്‍ത്തിയില്‍ നിന്നും അ‍്ച് കിലോമീറ്റര്‍ മാത്രം അകലെയാണ്. അതോടെ മുന്‍പ് വേണ്ടി വന്നിരുന്ന ‌ട്രക്കിങ് രണ്ടു ദിവസത്തെ റോഡ് യാത്രയായി കുറയുകയും ആകെ യാത്ര ദിനങ്ങളില്‍ ആറു ദിവസം കുറവുണ്ടാവുകയും ചെയ്യും.

സമയലാഭത്തോടൊപ്പം വേറെയും ഗുണങ്ങള്‍ ഈ പാതയുടെ വരവോടെ ഉണ്ടായി‌ട്ടുണ്ട്. മറ്റ് റൂട്ടുകളുമായി താരതമ്യപ്പെടുത്തുമ്പോൾ റോഡ് യാത്രയുടെ ദൂരത്തിന്റെ അഞ്ചിലൊന്ന് മാത്രമാണ് പുതിയ റൂട്ട്. പുതിയ റൂട്ടിലേക്കുള്ള ദൂരത്തിന്റെ ഭൂരിഭാഗവും ഇന്ത്യൻ ഭാഗത്താണ്.
പ്രധാനമായും മൂന്ന് വഴികളിലൂടൊണ് ഇന്ത്യന്‍ തീര്‍ഥാടകര്‍ക്ക് കൈലാസ് മാനസരോവറിലേക്ക് എത്തുവാന്‍ സാധിക്കുന്നത്. സിക്കിം, ഇത്തരാഖണ്ഡ്, നേപ്പാളിലെ കാഠ്മണ്ഡു എന്നിവയാണത്. എന്നാല്‍ ഇവയെല്ലാം ദൈര്‍ഘ്യമേറിയതാണെന്നു മാത്രമല്ല, യാത്ര അതികഠിനവുമാണ്.
ലിപുലേഖ് പാതയില്‍ ഉയര്‍ന്ന പ്രദേശങ്ങളിലൂടെയുള്ള 90 കിലോമീറ്റര്‍ യാത്ര തീര്‍ത്ഥാടകര്‍ക്ക് പ്രയാസം സൃഷ്ടിച്ചിരുന്നു. പ്രായമായവര്‍ക്കും ആരോഗ്യപ്രശ്നങ്ങളുള്ളവര്‍ക്കും ഏറെ ബുദ്ധിമുട്ടുകളാണ് ഉണ്ടാക്കിയിരുന്നത്. എന്നാല്‍, പുതിയ പാത ഈ പ്രതിസന്ധികള്‍ ഒഴിവാക്കാന്‍ സഹായിക്കും.

പ്രാദേശിക തീര്‍ഥാടകര്‍ക്ക് മാത്രമായി കേദര്‍നാഥ് തീര്‍ഥാടനംപ്രാദേശിക തീര്‍ഥാടകര്‍ക്ക് മാത്രമായി കേദര്‍നാഥ് തീര്‍ഥാടനം

 ജീവിതത്തില്‍ ഒരിക്കലും മറക്കാത്ത ട്രക്കിങ് അനുഭവങ്ങള്‍ നല്കുന്ന ഹിമാചല്‍ ജീവിതത്തില്‍ ഒരിക്കലും മറക്കാത്ത ട്രക്കിങ് അനുഭവങ്ങള്‍ നല്കുന്ന ഹിമാചല്‍

വില കൊടുത്തു വാങ്ങിയാലും നഷ്‌‌ടമാവില്ല ഈ യാത്രാ ഉപകരണങ്ങള്‍വില കൊടുത്തു വാങ്ങിയാലും നഷ്‌‌ടമാവില്ല ഈ യാത്രാ ഉപകരണങ്ങള്‍

പതിറ്റാണ്ടുകള്‍ക്കു ശേഷം കണ്‍മുന്നില്‍ തെളിഞ്ഞത് എവറസ്റ്റ്; വൈറലായി ചിത്രംപതിറ്റാണ്ടുകള്‍ക്കു ശേഷം കണ്‍മുന്നില്‍ തെളിഞ്ഞത് എവറസ്റ്റ്; വൈറലായി ചിത്രം

Read more about: travel news
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X