Search
  • Follow NativePlanet
Share
» »ബംഗളുരുവില്‍ പ്രവേശിക്കണമെങ്കില്‍ കൊവിഡ് നെഗറ്റീവ് ഫലം നിര്‍ബന്ധമാക്കി

ബംഗളുരുവില്‍ പ്രവേശിക്കണമെങ്കില്‍ കൊവിഡ് നെഗറ്റീവ് ഫലം നിര്‍ബന്ധമാക്കി

ബാംഗ്ലൂരിലെ കൊവിഡ് കേസുകളില്‍ പെട്ടന്നുണ്ടായ വന്‍ വര്‍ധനവിനെ തുടര്‍ന്ന് ഇവിടെ എത്തുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി.

ബാംഗ്ലൂരിലെ കൊവിഡ് കേസുകളില്‍ പെട്ടന്നുണ്ടായ വന്‍ വര്‍ധനവിനെ തുടര്‍ന്ന് ഇവിടെ എത്തുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. ഏപ്രിൽ ഒന്നിന് തലസ്ഥാന നഗരമായ ബെംഗളൂരുവിലേക്ക് പ്രവേശിക്കാൻ കർണാടകയ്ക്ക് പുറത്തുനിന്നുള്ള യാത്രക്കാർക്ക് നെഗറ്റീവ് കോവിഡ് -19 ആർടി-പിസിആർ പരിശോധന റിപ്പോർട്ട് നൽകേണ്ടിവരുമെന്ന് സംസ്ഥാന മന്ത്രി കെ സുധാകർ നേരത്തെ അറിയിച്ചിരുന്നു.

Bangalore

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ബംഗളുരുവില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധവന് ആണ് ഉണ്ടായിരിക്കുന്നത്. ഇതില്‍ 60 ശതമാനവും കര്‍ണ്ണാടകയ്ക്കു പുറത്തു നിന്നും എത്തുന്നവരിലാണ് റിപ്പോര്‍‌ട്ട് ചെയ്തിരിക്കുന്നതും. നേരത്തെ കേരള, മഹാരാഷ്ട്രാ, പഞ്ചാബ്, ചണ്ഡിഗഡ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ക്കാണ് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായിരുന്നത്. ഏപ്രില്‍ ഒന്നു മുതല്‍ എല്ലാ സംസ്ഥാനത്തു നിന്നും ബാംഗ്ലൂരിലെത്തുന്നവര്‍ക്കും നെഗറ്റീവ് കോവിഡ് -19 ആർടി-പിസിആർ പരിശോധന റിപ്പോർട്ട് നിര്‍ബന്ധമാക്കും.

കൂടാതെ ക്വാറന്‍റാന്‍ വാച്ച് ആപ്പും ഇവിടെ അവതരിപ്പിച്ചിട്ടുണ്ട്. 20-40 പ്രായപരിധിയില്‍ ഉള്ള ആളുകള്‍ക്കിടയിലാണ് കൊവിഡ് പോസിറ്റിവിറ്റി ഏറ്റവും കൂടുതലായുള്ളത്. അതുകൊണ്ടു തന്നെ ഇവര്‍ ഐസൊലേഷനില്‍ ഇരിക്കുമ്പോള്‍ പുറത്തു പോകുന്നില്ല എന്നുറപ്പു വരുത്തുവാനുള്ള സംവിധാനമാണിത്.

ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ചയ്ക്ക് ശേഷം ഇന്നലെ മാധ്യമപ്രവർത്തകരോട് സംസാരിച്ച മുഖ്യമന്ത്രി യെദ്യൂരപ്പ സംസ്ഥാനത്ത് ലോക്ക്ഡൗണും കർഫ്യൂവും ഉണ്ടാകില്ലെന്ന് അറിയിച്ചിരുന്നു. "രോഗം നിയന്ത്രിക്കുന്നതിന്, ശരിയായ കോവിഡ് നിയന്ത്രണങ്ങൾ പാലിക്കണമെന്നും തിരക്ക് ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അപ്പാര്‍ട്മെന്റുകളില്‍ എല്ലാ തരത്തിലുള്ള പാര്‍ട്ടികള്‍ക്കും ആഘോഷങ്ങള്‍ക്കും സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഗുരുവായൂര്‍ ദര്‍ശനം പൂര്‍ത്തിയാകണമെങ്കില്‍ പോയിരിക്കണം മമ്മിയൂരും! അറിയാം ഐതിഹ്യംഗുരുവായൂര്‍ ദര്‍ശനം പൂര്‍ത്തിയാകണമെങ്കില്‍ പോയിരിക്കണം മമ്മിയൂരും! അറിയാം ഐതിഹ്യം

കാശീമീരൊരുങ്ങി!! ട്യൂലിപ് ഫെസ്റ്റിവല്‍ ഏപ്രില്‍ മൂന്ന് മുതല്‍കാശീമീരൊരുങ്ങി!! ട്യൂലിപ് ഫെസ്റ്റിവല്‍ ഏപ്രില്‍ മൂന്ന് മുതല്‍

സൂര്യകാന്തിപ്പാടം കാണുവാനിനി അതിര്‍ത്തി കടക്കേണ്ട, ആലപ്പുഴ വരെ പോയാല്‍ മതിസൂര്യകാന്തിപ്പാടം കാണുവാനിനി അതിര്‍ത്തി കടക്കേണ്ട, ആലപ്പുഴ വരെ പോയാല്‍ മതി

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X