Search
  • Follow NativePlanet
Share
» »അതിര്‍ത്തികള്‍ തുറന്ന് ന്യൂസിലാന്‍ഡും, അന്താരാഷ്‌ട്ര സഞ്ചാരികള്‍ക്ക് പ്രവേശനം

അതിര്‍ത്തികള്‍ തുറന്ന് ന്യൂസിലാന്‍ഡും, അന്താരാഷ്‌ട്ര സഞ്ചാരികള്‍ക്ക് പ്രവേശനം

അന്താരാഷ്‌ട്ര യാത്രക്കാർക്കായി അതിര്‍ത്തികള്‍ തുറന്ന് ന്യൂസിലന്‍ഡും.

അന്താരാഷ്‌ട്ര യാത്രക്കാർക്കായി അതിര്‍ത്തികള്‍ തുറന്ന് ന്യൂസിലന്‍ഡും. ലോകത്തില്‍ ഏറ്റവും കര്‍ശനമായി കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കുന്ന ന്യൂസിലാന്‍ഡ്. കൊവിഡ് അധിഷ്‌ഠിത യാത്രാ നിയന്ത്രണങ്ങൾ നീക്കിയതിനെ തുടർന്ന് അന്താരാഷ്ട്ര സന്ദർശകരുടെ മടങ്ങിവരവ് ക്രമേണ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ ഏഴ് ദിവസത്തിനുള്ളിൽ 52538 കോവിഡ് കേസുകൾ രാജ്യത്തൊ‌ട്ടാകെ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും, ന്യൂസിലാൻഡ് അന്താരാഷ്ട്ര സന്ദർശകരെ സ്വാഗതം ചെയ്യുന്നത് പുനരാരംഭിക്കാൻ തയ്യാറാണെന്നാണ് വാര്‍ത്തകള്‍. അ‌ടുത്തിടെയാണ് സമുദ്രാതിര്‍ത്തികള്‍ രാജ്യം തുറന്നുനല്കിയത്. കൂടാതെ എല്ലാ വിദേശ സന്ദർശകർക്കും വിസ അപേക്ഷകൾ സമർപ്പിക്കാൻ അനുമതി നൽകി.

New Zealand

PC:Dan Freeman

ടൂറിസം രംഗത്ത് രാജ്യം മടങ്ങിവരവ് പ്രതീക്ഷിക്കുന്നുണ്ടെന്ന് ന്യൂസിലൻഡ് ചീഫ് എക്സിക്യൂട്ടീവ് റെനെ ഡി മോഞ്ചി പറഞ്ഞു. കോവിഡിന് മുമ്പുള്ള നിലകളുമായി താരതമ്യപ്പെടുത്തുമ്പോൾ ബിസിനസ്സ് വളര്‍ച്ച സാവധാനത്തിലായിരിക്കും. അന്താരാഷ്ട്ര ടൂറിസത്തിന്റെ തിരിച്ചുവരവിന് സമയമെടുക്കുമെന്നും രാജ്യത്തിന്റെ ടൂറിസം വർദ്ധിപ്പിക്കുന്നതിനും സമ്പദ്‌വ്യവസ്ഥയെ പിന്തുണയ്ക്കുന്നതിനും പ്രധാന വിപണികളിൽ നിന്നുള്ള സന്ദർശനം പ്രോത്സാഹിപ്പിക്കുന്നതിന് ന്യൂസിലന്‍ഡ് ‌ടൂറിസം സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊവിഡിനു മുന്‍മ്പ് 2020 മാർച്ച് വരെയുള്ള 12 മാസങ്ങളിൽ വിനോദസഞ്ചാരരംഗം മാത്രം 25.7 ദശലക്ഷം ഡോളർ വരുമാനമാണ് രാജ്യത്തിന് നല്കിയത്.
വിദ്യാഭ്യാസ മേഖലയും പകർച്ചവ്യാധിക്ക് മുമ്പുള്ള സംഖ്യകളിൽ തിരിച്ചെത്തുമെന്നും പ്രതീക്ഷിക്കുന്നു

വിസയുള്ള സന്ദർശകരെയും സ്റ്റുഡന്റ് വിസയിലുള്ളവരെയും ഇമിഗ്രേഷൻ അധികൃതർ സ്വീകരിക്കാൻ തുടങ്ങും. സന്ദര്‍ശകര്‍ പൂര്‍ണ്ണമായും വാക്സിന്‍ എടുത്തിരിക്കണം എന്നാണ് നിബന്ധന. എന്നാല്‍ ക്വാറന്‍റൈന്‍ എടുത്തുകളഞ്ഞി‌ട്ടുണ്ട്.

രാജ്യത്തിന്റെ സമുദ്രാതിർത്തിയും വീണ്ടും തുറന്നു, ക്രൂയിസ് കപ്പലുകളും വിദേശ വിനോദ നൗകകളും ഇപ്പോൾ ഡോക്ക് ചെയ്യാൻ അനുവദിച്ചിരിക്കുന്നു. ഫെബ്രുവരിയിലാണ് ന്യൂസിലാൻഡ് ആദ്യം ഘട്ടം ഘട്ടമായി തുറക്കുന്ന പദ്ധതി പ്രഖ്യാപിച്ചത്. വാക്‌സിനേഷൻ എടുത്ത പൗരന്മാർക്ക് ആ മാസം ഓസ്‌ട്രേലിയയിൽ നിന്ന് മടങ്ങാനും മറ്റിടങ്ങളിൽ നിന്ന് വരുന്നവർക്ക് മാർച്ചിൽ മടങ്ങാനും ഇത് അനുവദിച്ചു. മെയ് മാസത്തിൽ, വിസ ഒഴിവാക്കൽ പട്ടികയിൽ 50 ലധികം രാജ്യങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളെ സ്വാഗതം ചെയ്യാൻ തുടങ്ങി.

വെസ്റ്ററോസും കിംങ്സ് ലാന്‍ഡും കാണാം, ഡ്രാഗണ്‍ തടവറകളിലൂടെ പോകാം.. ക്രൊയേഷ്യയുടെ ഗെയിം ഓഫ് ത്രോണ്‍സ് തീം ക്രൂസ്വെസ്റ്ററോസും കിംങ്സ് ലാന്‍ഡും കാണാം, ഡ്രാഗണ്‍ തടവറകളിലൂടെ പോകാം.. ക്രൊയേഷ്യയുടെ ഗെയിം ഓഫ് ത്രോണ്‍സ് തീം ക്രൂസ്

ഓളപ്പരപ്പിലെ ആവേശം... തുഴയെറിഞ്ഞു മുന്നേറുന്ന വള്ളങ്ങള്‍.. കേരളത്തിലെ ജലമേളകളിലൂടെഓളപ്പരപ്പിലെ ആവേശം... തുഴയെറിഞ്ഞു മുന്നേറുന്ന വള്ളങ്ങള്‍.. കേരളത്തിലെ ജലമേളകളിലൂടെ

Read more about: travel news world
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X