Search
  • Follow NativePlanet
Share
» »മാസ്ക് ധരിച്ച് നൃത്തം ചെയ്യാം..കോവിഡിനു ശേഷം പുതിയ നിബന്ധനകളുമായി ഈ രാജ്യം!

മാസ്ക് ധരിച്ച് നൃത്തം ചെയ്യാം..കോവിഡിനു ശേഷം പുതിയ നിബന്ധനകളുമായി ഈ രാജ്യം!

കൃത്യമായ സുരക്ഷാ നിര്‍ദ്ദേശങ്ങളും മുന്നറിയിപ്പുകളും പാലിച്ച് ഹോട്ടലുകളും മറ്റും ഇവിടെ തുറന്നു. എല്ലാ ഹോട്ടലുകള്‍ക്കും തുറക്കുവാന്‍ അനുമതി ഇല്ല.

കോവിഡ്-19 ന്‍റെ ആഘാതം ഏറ്റവും കൂടുതല്‍ അനുഭവിച്ച രാജ്യങ്ങളിലൊന്നാണ് സ്പെയിന്‍. പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ
മറ്റേതു രാജ്യത്തെയും പോലെ സാധാരണ ജീവിതത്തിലേക്ക് തിരികെ പോകുവാനുള്ള ഒരുക്കത്തിലാണ് സ്പെയിനും. കൃത്യമായ സുരക്ഷാ നിര്‍ദ്ദേശങ്ങളും മുന്നറിയിപ്പുകളും പാലിച്ച് ഹോട്ടലുകളും മറ്റും ഇവിടെ തുറന്നു. എല്ലാ ഹോട്ടലുകള്‍ക്കും തുറക്കുവാന്‍ അനുമതി ഇല്ലെങ്കിലും തുറന്നവയ്ക്ക് കര്‍ശനമായ നിബന്ധനകള്‍ പാലിക്കേണ്ടതുണ്ട്.

ആദ്യഘട്ടത്തില്‍ ഹോട്ടലുകള്‍

ആദ്യഘട്ടത്തില്‍ ഹോട്ടലുകള്‍

ആദ്യ ഘട്ടത്തില്‍ ഹോട്ടലുകള്‍ക്ക് റൂമുകള്‍ മാത്രമാണ് പ്രവര്‍ത്തിപ്പിക്കുവാന്‍ അനുമതിയുള്ളത്. കുളങ്ങള്‍, സ്പാ, ജിം തുടങ്ങിയവ തുറക്കുവാന്‍ സാധിക്കില്ല. ഹോട്ടലുകള്‍ക്കുള്ളിലെ റെസ്റ്റോറന്‍റുകള്‍ക്ക് പകുതി ടെറസ് ഉപയോഗിക്കുവാന്‍ സാധിക്കും. ജീവനക്കാരും ഉപഭോക്താക്കളും തമ്മില്‍ സാമൂഹിക അകലം പാലിക്കണെന്നതും ബില്‍ അടയ്ക്കുവാന്‍ കാര്‍ഡ് ഉപയോഗം പരമാവധി പ്രോത്സാഹിപ്പിക്കുവാനും പുതിയ നിബന്ധനകളില്‍ പറയുന്നു. ഹോട്ടല്‍ റിസപ്ഷനില്‍ ഒരു സമയം നില്‍ക്കുവാന്‍ സാധിക്കുന്ന ആളുകളുടെ എണ്ണത്തിനും പരിമിതിയുണ്ട്.
ഡിസ്ഇന്‍ഫെക്റ്റഡ് ആയിട്ടുള്ള ഇടങ്ങളിലായിരിക്കണം താക്കോലുകളും കാര്‍ഡുകളും സൂക്ഷിക്കുവാനെന്നും അതിഥികളും ജീവനക്കാരും തമ്മില്‍ കഴിവതും സമ്പര്‍ക്കത്തില്‍ വരരുതെന്നും പറയുന്നുണ്ട്. ജോലി സ്ഥലത്തുനിന്നും വീട്ടിലേക്കു പോകുമ്പോള്‍ യൂണിഫോം അല്ല ധരിക്കേണ്ടതെന്നും ഇതിനായി മറ്റൊരു വസ്ത്രം കരുതണമെന്നും പറയുന്നു.

നൈറ്റ് ക്ലബ്ബുകള്‍

നൈറ്റ് ക്ലബ്ബുകള്‍

ഹോട്ടലുകള്‍ക്കു പിന്നാലെ സ്പെയിനില്‍ നൈറ്റ് ക്ലബ്ബുകളും ഉടന്‍ തുറക്കും. സുരക്ഷിതമായി നൈററ് ലൈഫ് പരമാവധി ആഘോഷിക്കുവാന്‍ പറ്റിയ വിധത്തിലാണ് പുതിയ നിര്‍ദ്ദേശങ്ങളും നിയന്ത്രണങ്ങളും കൊണ്ടുവന്നിരിക്കുന്നത്. നിബന്ധനകള്‍ പാലിച്ച് ആളുകള്‍ എത്തിച്ചേരും എന്ന പ്രതീക്ഷയിലാണ് സ്പെയിന്‍.

ഡാന്‍സ് ചെയ്യണമെങ്കില്‍ മാസ്ക് നിര്‍ബന്ധം

ഡാന്‍സ് ചെയ്യണമെങ്കില്‍ മാസ്ക് നിര്‍ബന്ധം

നൈറ്റ് ക്ലബ്ബുകള്‍ തുറക്കണമെങ്കില്‍ കൃത്യമായ നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതുണ്ട്. മാസ്ക് ധരിച്ചു മാത്രമേ ഇവിടങ്ങളില്‍ പ്രവേശിക്കുവാന്‍ അനുമതിയുള്ളൂ. ക്ലബ്ബകളില്‍ നൃത്തം ചെയ്യണെമങ്കിലും മാസ് ഊരുവാന്‍ സാധിക്കില്ല. മാസ്ക് ധരിച്ചുകൊണ്ടുവേണം നൃത്തം ചെയ്യുവാന്‍. എങ്കില്‍ ഡാന്‍സ് ഫ്ലോറുകളില്‍ അടിച്ച് പൊളിക്കാം എന്നു കരുതേണ്ട. അവിടെയും ആളുകള്‍ക്ക് നില്‍ക്കുവാന്‍ സാമൂഹിക അകലം പാലിച്ചുള്ള മാര്‍ക്കിങ്ങുകള്‍ നടത്തിയിട്ടുണ്ടാവും. പാനീയങ്ങളും മറ്റും ഒറ്റവലിക്ക് കുടിക്കുവാന്‍ ഇനി ഇവിടെ സാധിക്കില്ല. സ്ട്രോ നിര്‍ബന്ധമാക്കിയതോടെയാണിത്.

പ്രവേശിക്കുമ്പോള്‍

പ്രവേശിക്കുമ്പോള്‍

നൈറ്റ് ക്ലബ്ബുകളിലും ഹോട്ടലുളിലും പ്രവേശിക്കുമ്പോള്‍ കയറുന്നയിടത്തു തന്നെ സാനിറ്റൈസര്‍ വെച്ചിട്ടുണ്ടാവും. ഇതുപയോഗിച്ച് കൈകഴുകി വേണം കയറുവാന്‍. എല്ലാം കഴിഞ്ഞ് തിരികെ ഇറങ്ങുമ്പോഴും കൈകള്‍ അണു വിമുക്തമാക്കണമെന്ന് നിര്‍ബന്ധമാണ്.

ടൂറിസം വീണ്ടും തുടങ്ങുന്നതോടെ

ടൂറിസം വീണ്ടും തുടങ്ങുന്നതോടെ

സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളിലൊന്നായ സ്പെയിനില്‍ വിനോദ സഞ്ചാരം വീ‌ണ്ടും തുടങ്ങുന്നതോടെ രാജ്യം മുന്നേറുമെന്നതില്‍ സംശയമില്ല. വിനോദ സഞ്ചാരമാണ് സ്പെയിനിന്റെ ഏറ്റവും വലിയ വരുമാനങ്ങളിലൊന്ന്. നാഷണല്‍ ഫെഡറേഷന്‍ ഓഫ് ലെഷര്‍ ആന്റ് എന്റര്‍ടെയ്ന്‍മെന്റ് ബിസിനസ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ക്വാളിറ്റി ടൂറിസം തുടങ്ങിയവര്‍ ചേര്‍ന്നാണ് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും നിയന്ത്രണങ്ങളും പുറത്തിറക്കിയിരിക്കുന്നത്.

വിശ്വാസങ്ങളുടെ ആരംഭം ഇവിടെ നിന്ന്..കാടിനുള്ളിലെ ക്ഷേത്രങ്ങള്‍വിശ്വാസങ്ങളുടെ ആരംഭം ഇവിടെ നിന്ന്..കാടിനുള്ളിലെ ക്ഷേത്രങ്ങള്‍

റോളര്‍ കോസ്റ്ററില്‍ കയറാം... പക്ഷേ നിലവിളിക്കരുത്!!റോളര്‍ കോസ്റ്ററില്‍ കയറാം... പക്ഷേ നിലവിളിക്കരുത്!!

സാമൂഹീക അകലം പാലിച്ച് കാരവനില്‍ യാത്ര ചെയ്യാം! മധ്യപ്രദേശ് ടൂറിസം പൊളിയാണ്!സാമൂഹീക അകലം പാലിച്ച് കാരവനില്‍ യാത്ര ചെയ്യാം! മധ്യപ്രദേശ് ടൂറിസം പൊളിയാണ്!

Read more about: travel news lockdown
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X