Search
  • Follow NativePlanet
Share
» »അഞ്ചു രൂപയില്‍ കാണാം മത്സ്യാകൃതിയിലെ കിടിലന്‍ മ്യൂസിയം

അഞ്ചു രൂപയില്‍ കാണാം മത്സ്യാകൃതിയിലെ കിടിലന്‍ മ്യൂസിയം

അഞ്ചു രൂപയില്‍ കാണാം മത്സ്യാകൃതിയിലെ കിടിലന്‍ മ്യൂസിയം

പലതരം മ്യൂസിയങ്ങളെക്കുറിച്ച് നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ വളരെ വ്യത്യസ്തമായ,ഒരു മ്യൂസിയമാണ് ഒ‍ഡീഷ സഞ്ചാരികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. ഒഡീഷയിലെ മത്സ്യ സമ്പത്ത് സഞ്ചാരികള്‍ക്കും മറ്റുള്ളവര്‍ക്കും പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തിലാണ് ഈ മത്സ്യ മ്യൂസിയം ഒരുക്കിയിരിക്കുന്നത്. ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത മത്സ്യത്തിന്‍റെ ആകൃതിയിലാണ് മ്യൂസിയം ഒരുക്കിയിരിക്കുന്നത് എന്നതാണ്.

odisha fish museum

ഒരു മത്സ്യത്തിന്‍റെ ഉള്ളിലേക്ക് കയറിപ്പോകുന്ന വിധത്തിലാണ് മ്യൂസിയത്തിന്റെ നിര്‍മ്മാണം. ഏഷ്യയിലെ ഏറ്റവും വലിയ ഉപ്പുജല തടാകമായ ചിലികയുടെ കരയില്‍ ബാര്‍ക്കുളിന് സമീപം ചിലിക ഡെവലപ്പ്‌മെന്റ് അതോറിറ്റി (സി.ഡി.എ) യാണ് ഈ മ്യൂസിയത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍. ഒപ്പം നാഷണല്‍ പ്ലാന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് അക്വാട്ടിക് ഇക്കോസിസ്റ്റംസ് കൂടി ചേര്‍ന്നതോടെ 50 ലക്ഷം രൂപയില്‍ പണി പൂര്‍ത്തിയാക്കി.

അഞ്ചു രൂപയില്‍ കാണാം കിടിലന്‍ വിസ്മയങ്ങള്‍
വ്യത്യസ് ജലജീവികളെയും മത്സ്യങ്ങളെും ഞണ്ടുകളെയും ഇവിടെ കാണുവാന്‍ സാധിക്കും. ഇത്തരം കാഴ്ചകളില്‍ താല്പര്യമുള്ളവര്‍ തീര്‍ച്ചയായും പരീക്ഷിക്കേണ്ട ഒരിടമായി ഇവിടം പെട്ടന്നു തന്നെ വിനോദ സഞ്ചാര ഭൂപടത്തില്‍ ഇടം പിടിക്കുമെന്നതില്‍ സംശയം വേണ്ട. വെറും അഞ്ച് രൂപയാണ് ഇവിടെ പ്രവേശന ഫീസായി നിശ്ചയിച്ചിരിക്കുന്നത്. അടുത്ത ആഴ്ച അവസാനത്തോടെ മ്യൂസിയം ഉദ്ഘാടനം ചെയ്തേക്കും.

ഇത് കൂടാതെ ഇവിടെയൊരു അക്വേറിയം ആരംഭിക്കുവാനും പദ്ധതിയുണ്ട്. ഒപ്പം ഒരു ശലഭോദ്യാനം നിര്‍മ്മിക്കുവാനുള്ള പദ്ധതികളും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. സി.ഡി.എയുടെ നേതൃത്വത്തില‍ മ കലിജൈ ദ്വീപില്‍ ശലഭോദ്യാനം നിര്‍മിക്കുവാനാണ് പ്ലാന്‍. ഒരു ഹെക്ടറിലായിരിക്കും ശലഭോദ്യാനം നിര്‍മിക്കുക.

ഫോട്ടോ കടപ്പാട് Susanta Nanda IFS

സ്ഥാനം മാറുന്ന പര്‍വ്വതങ്ങളും വിശുദ്ധ ആശ്രവും...ഹിമാലയത്തിന്‍റെ രഹസ്യങ്ങളിങ്ങനെസ്ഥാനം മാറുന്ന പര്‍വ്വതങ്ങളും വിശുദ്ധ ആശ്രവും...ഹിമാലയത്തിന്‍റെ രഹസ്യങ്ങളിങ്ങനെ

നക്ഷത്രത്തിനനുസരിച്ച് ക്ഷേത്രം സന്ദര്‍ശിക്കാം, കേരളത്തിലെ ജന്മ നക്ഷത്ര ക്ഷേത്രങ്ങളിതാനക്ഷത്രത്തിനനുസരിച്ച് ക്ഷേത്രം സന്ദര്‍ശിക്കാം, കേരളത്തിലെ ജന്മ നക്ഷത്ര ക്ഷേത്രങ്ങളിതാ

ആപത്തുകാലത്തെ സിംഹഗര്‍ജ്ജനവും 12,008 സാളഗ്രാമ ശിലകളില്‍ തീര്‍ത്ത വിഗ്രഹവും!!ആപത്തുകാലത്തെ സിംഹഗര്‍ജ്ജനവും 12,008 സാളഗ്രാമ ശിലകളില്‍ തീര്‍ത്ത വിഗ്രഹവും!!

Read more about: odisha travel news
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X