Search
  • Follow NativePlanet
Share
» »ഒമിക്രോൺ: അന്താരാഷ്ട്ര യാത്രാ മാനദണ്ഡം പുതുക്കി ഇന്ത്യ

ഒമിക്രോൺ: അന്താരാഷ്ട്ര യാത്രാ മാനദണ്ഡം പുതുക്കി ഇന്ത്യ

ഒമിക്രോൺ: അന്താരാഷ്ട്ര യാത്രാ മാനദണ്ഡം പുതുക്കി ഇന്ത്യ, റിസ്ക് പട്ടികയിലെ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് നിര്‍ബന്ധിത ക്വാറന്‍റൈന്‍

കൊവിഡ് -19 പുതിയ വകഭേദമായ ഒമിക്‌റോണിനെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിച്ചുകൊണ്ടിരിക്കുന്നതിനിടെ ഇന്ത്യ അന്താരാഷ്ട്ര യാത്രക്കാർക്കായി പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. അതനുസരിച്ച് റിസ്ക് പട്ടികയില്‍ ഉള്‍പ്പെട്ട രാജ്യങ്ങളില്‍ നിന്നു വരുന്നവര്‍ നിര്‍ബന്ധിത ക്വാറന്‍റൈനില്‍ കഴിയണം. പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ ഡിസംബർ 1 മുതൽ പ്രാബല്യത്തിൽ വരും.

Omicron Covid 19

റിസ്ക് പട്ടികയില്‍ ഉള്‍പ്പെട്ട രാജ്യങ്ങളില്‍ നിന്നു വരുന്നവ കൊവിഡ് പരിശോധനില്‍ നെഗറ്റീവ് ആണെങ്കിലും ഏഴു ദിവസം ക്വാറന്‍റൈനില്‍ കഴിയേണ്ടി വരും. അടുത്ത ദിവസം വീണ്ടും ആര്‍ടി--പിസിആര്‍ പരിശോധന നടത്തി വീണ്ടും ഏഴു ദിവസം കൂടി വീണ്ടും ആരോഗ്യനില പരിശോധിക്കണം. കൊവിഡ് സ്ട്രെയിൻ - ഒമൈക്രോൺ ബാധിച്ച യാത്രക്കാർ കൂടുതൽ കർശനമായ ക്വാറന്റൈൻ നിയമങ്ങൾ പാലിക്കേണ്ടതുണ്ട്. പരിശോധനാ ഫലം നെഗറ്റീവായാലും 7 ദിവസത്തെ ഹോം ക്വാറന്റൈൻ നിർബന്ധമാണ്.

ബ്രിട്ടണ്‍, സൗത്ത് ആഫ്രിക്ക, ബ്രസീല്‍, ബംഗ്ലാദേശ്, ബോട്സ്വാന, ചൈന, മൗറീഷ്യസ്, ന്യൂസിലാന്‍ഡ്,സിംഗപ്പൂര്‍, സിംബാവെ, ഹോങ്കോങ്, ഇസ്രായേല്‍ എന്നീ രാജ്യങ്ങളാണ് റിസ്ക് പട്ടികയില്‍ ഉള്‍പ്പെ‌‌ട്ടിട്ടുള്ളത്.

ഇന്ത്യയിലെത്തുന്ന യാത്രക്കാർ 14 ദിവസത്തെ യാത്രാ വിശദാംശങ്ങൾ സമർപ്പിക്കാനും യാത്രയ്ക്ക് മുമ്പ് എയർ സുവിധ പോർട്ടലിൽ അവരുടെ നെഗറ്റീവ് ആര്‍ടി-പിസിആര്‍ ടെസ്റ്റ് റിപ്പോർട്ട് അപ്‌ലോഡ് ചെയ്യാനും പുതിയ നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു. കൂടാതെ, അന്തർദേശീയ സഞ്ചാരികളോട് ഒരു സ്വയം പ്രഖ്യാപന ഫോം പൂരിപ്പിക്കാൻ ആവശ്യപ്പെടുന്നു.

മരുഭൂമിയിലെ ആഘോഷങ്ങള്‍ക്ക് പറ്റിയ സമയമിതാണ്!പോകാം ഡെസേര്‍ട്ട് സഫാരിക്ക്, അറിയേണ്ടതെല്ലാം!!മരുഭൂമിയിലെ ആഘോഷങ്ങള്‍ക്ക് പറ്റിയ സമയമിതാണ്!പോകാം ഡെസേര്‍ട്ട് സഫാരിക്ക്, അറിയേണ്ടതെല്ലാം!!

Read more about: travel news world
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X