Search
  • Follow NativePlanet
Share
» » ഒമിക്രോണ്‍ ഭീതി, അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ പുനരാരംഭിക്കുന്നത് നീട്ടിവെച്ച് ഇന്ത്യ

ഒമിക്രോണ്‍ ഭീതി, അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ പുനരാരംഭിക്കുന്നത് നീട്ടിവെച്ച് ഇന്ത്യ

ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന്‍റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലെ അന്താരാഷ്ട്ര വിമാനസര്‍വ്വീസുകള്‍ക്കുള്ള അനുമതി ഇനിയും വൈകും. ഡിസംബര്‍ 15 മുതല്‍ ആരംഭിക്കുവാനിരുന്ന അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ക്കുള്ള അനുമതി, പുതിയ സാഹചര്യം വിലയിരുത്തി തീരുമാനമെടുക്കുമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ബുധനാഴ്ച പ്രസ്താവനയിൽ അറിയിച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും. നിലവിലെ എയര്‍ ബബിള്‍ സംവിധാനത്തില്‍ ഗതാഗതം തുടരുവാനും തീരുമാനമുണ്ട്.

airport

നേരത്തെ, നവംബര്‍ 26ന് പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ ഡിസംബര്‍ 15 മുതല്‍ അന്താരാഷ്ട്ര വിമാനസര്‍വ്വീസുകള്‍ പുനരാരംഭിക്കുമെന്നായിരുന്നു വ്യോമയാന മന്ത്രാലയം അറിയിച്ചിരുന്നത്. നിലവിലെ ഒമിക്രോണ്‍ സാഹചര്യത്തിലാണ് തീരുമാനം പുനപരോശോധിച്ചിരിക്കുന്നത്.
നിലവില്‍ റിസ്ക് പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്ന രാജ്യങ്ങളില്‍ നിന്നു വരുന്നവര്‍ക്ക് നിര്‍ബന്ധിത ക്വാറന്‍റൈന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
റിസ്ക് പട്ടികയില്‍ ഉള്‍പ്പെട്ട രാജ്യങ്ങളില്‍ നിന്നു വരുന്നവ കൊവിഡ് പരിശോധനില്‍ നെഗറ്റീവ് ആണെങ്കിലും ഏഴു ദിവസം ക്വാറന്‍റൈനില്‍ കഴിയേണ്ടി വരും. അടുത്ത ദിവസം വീണ്ടും ആര്‍ടി--പിസിആര്‍ പരിശോധന നടത്തി വീണ്ടും ഏഴു ദിവസം കൂടി വീണ്ടും ആരോഗ്യനില പരിശോധിക്കണം. കൊവിഡ് സ്ട്രെയിൻ - ഒമൈക്രോൺ ബാധിച്ച യാത്രക്കാർ കൂടുതൽ കർശനമായ ക്വാറന്റൈൻ നിയമങ്ങൾ പാലിക്കേണ്ടതുണ്ട്. പരിശോധനാ ഫലം നെഗറ്റീവായാലും 7 ദിവസത്തെ ഹോം ക്വാറന്റൈൻ നിർബന്ധമാണ്.
ബ്രിട്ടണ്‍, സൗത്ത് ആഫ്രിക്ക, ബ്രസീല്‍, ബംഗ്ലാദേശ്, ബോട്സ്വാന, ചൈന, മൗറീഷ്യസ്, ന്യൂസിലാന്‍ഡ്,സിംഗപ്പൂര്‍, സിംബാവെ, ഹോങ്കോങ്, ഇസ്രായേല്‍ എന്നീ രാജ്യങ്ങളാണ് റിസ്ക് പട്ടികയില്‍ ഉള്‍പ്പെ‌‌ട്ടിട്ടുള്ളത്.

കൊവിഡിനെ തു‌ടര്‍ന്ന് കഴിഞ്ഞ വർഷം മാർച്ച് 23 മുതൽ ആണ് ഇന്ത്യ അന്താരാഷ്ട്ര വിമാന സർവീസുകൾ നിർത്തിവെച്ചത്. എങ്കിലും, ഏകദേശം 28 രാജ്യങ്ങളുമായി രൂപീകരിച്ച എയർ ബബിൾ ) കഴിഞ്ഞ വർഷം ജൂലൈ മുതൽ പ്രത്യേക അന്താരാഷ്ട്ര യാത്രാ വിമാനങ്ങൾ പ്രവർത്തിക്കുന്നുണ്ട്

Read more about: travel news india world
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X