Search
  • Follow NativePlanet
Share
» »ഊട്ടി വീണ്ടും തുറന്നു!! പാസ് ഉണ്ടോ? എങ്കില്‍ പോകാം

ഊട്ടി വീണ്ടും തുറന്നു!! പാസ് ഉണ്ടോ? എങ്കില്‍ പോകാം

കൊവിഡിനെ തുടര്‍ന്ന് അടച്ചിട്ടിരുന്ന ഊട്ടി സഞ്ചാരികള്‍ക്കായി തുറക്കുന്നു.

കൊവിഡിനെ തുടര്‍ന്ന് അടച്ചിട്ടിരുന്ന ഊട്ടി സഞ്ചാരികള്‍ക്കായി തുറക്കുന്നു. മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട വിനോദ സഞ്ചാര കേന്ദമായ ഊട്ടി സഞ്ചാരികളെ സ്വാഗതം ചെയ്യുവാനായി ഒരുങ്ങിക്കഴിഞ്ഞു. കൊവിഡ് രോഗഭീതി ഇപ്പോഴും നിലനില്‍ക്കുന്നതിനാല്‍ കൊവിഡ് മാനദണ്ഡങ്ങള്‍ക്കനുസരിച്ച് മാത്രമാണ് പ്രവേശനം അനുവദിക്കുന്നത് എന്ന് കലക്ടർ ജെ. ഇന്നസന്റ് ദിവ്യ അറിയിച്ചു.
വിനോദ സഞ്ചാരികള്‍ക്ക് ഇ-പാസ് എടുത്ത് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ. മാത്രമല്ല ഒരു ദിവസം സന്ദര്‍ശിക്കാവുന്ന ആളുകളുടെ എണ്ണത്തിലും നിയന്ത്രണം ഉണ്ടായിരിക്കും.

ഊട്ടി ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, റോസ് ഗാര്‍ഡന്‍, കുന്നൂര്‍ സിംസ്പാര്‍ക്ക്, കോത്തഗിരി നെഹ്‌റു പാര്‍ക്ക്, മേട്ടുപാളയം ചുരത്തിലെ കാട്ടേരി പാര്‍ക്ക് എന്നിവിടങ്ങളിലേക്കാണ് നിലവില്‍ സ‍ഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്.

ooty travel pass

സഞ്ചാരികള്‍ക്കായി ഇവിടുത്തെ മിക്ക ഹോട്ടലുകളും റിസോര്‍ട്ടുകളും പഴയതുപോലെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഊട്ടിയില്‍ താമസിച്ച് സ്ഥലങ്ങള്‍ കാണുന്ന രീതിയിലും യാത്ര ക്രമീകരിക്കാം.

കൊവിഡ് മാനദണ്ഡങ്ങള്‍ക്കനുസരിച്ച് പ്രവേശനം
കൊവിഡ് മാനദണ്ഡങ്ങള്‍ക്കനുസരിച്ചു മാത്രമേ ഊട്ടിയിലേക്ക് സ‍ഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ. എത്തിച്ചേരുന്ന ആളുകളുട‌ എണ്ണത്തിലും നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ട്. ഉദ്യാനങ്ങടക്കമുള്ള എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് മാത്രമേ ഉദ്യാനങ്ങളിൽ പ്രവേശനമുള്ളു.
കോവിഡിനെ തുടർന്ന് മാർച്ച് 22നാണ് ഊട്ടിയില്‍ വിനോദ സ‍ഞ്ചാരത്തിന് വിലക്ക് വന്നത്.

കടലെ‌ടുത്ത് 108 വര്‍ഷം കഴിഞ്ഞിട്ടും തീരാത്ത കൗതുകങ്ങളുമായി ടൈറ്റാനിക്!!കടലെ‌ടുത്ത് 108 വര്‍ഷം കഴിഞ്ഞിട്ടും തീരാത്ത കൗതുകങ്ങളുമായി ടൈറ്റാനിക്!!

വരൂ നമുക്ക് കാടുകളിലേക്ക് പോകാം..വര്‍ക്കും വെക്കേഷനും ഇനി ഒരുമിച്ച്വരൂ നമുക്ക് കാടുകളിലേക്ക് പോകാം..വര്‍ക്കും വെക്കേഷനും ഇനി ഒരുമിച്ച്

ഉത്തരാഖണ്ഡിനു പോകുവാന്‍ പറ്റിയ സമയമിതാണ്.. യാത്രയ്ക്കുള്ള പണം സര്‍ക്കാര്‍ തരുംഉത്തരാഖണ്ഡിനു പോകുവാന്‍ പറ്റിയ സമയമിതാണ്.. യാത്രയ്ക്കുള്ള പണം സര്‍ക്കാര്‍ തരും

നന്ദി പറയാം,സഞ്ചാരിയാണെന്നു മറക്കാതിരിക്കാം, നടക്കുവാന്‍ പഠിക്കാം...ഇവയാണ് ആ ഗുണങ്ങള്‍നന്ദി പറയാം,സഞ്ചാരിയാണെന്നു മറക്കാതിരിക്കാം, നടക്കുവാന്‍ പഠിക്കാം...ഇവയാണ് ആ ഗുണങ്ങള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X