Search
  • Follow NativePlanet
Share
» »ഓവർ ടൂറിസം-അറിഞ്ഞിരിക്കാം ഈ വില്ലനെ

ഓവർ ടൂറിസം-അറിഞ്ഞിരിക്കാം ഈ വില്ലനെ

എന്താണ് ഓവർ ടൂറിസമെന്നും എങ്ങനെ അതിനെ അതിജീവിക്കാം എന്നും വായിക്കാം.

ഇന്‍സ്റ്റഗ്രാം സ്റ്റോറികളും ഹാഷ് ടാഗുകളും ഒക്കെയായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന ഇടങ്ങളുണ്ട്. സെലിബ്രിറ്റികളുടെ 'വെക്കേഷൻ ഗോൾ ഹാഷ് ടാഗിലൂടെയും സിനിമാ ഡയലോഗുകളിലൂടെയും ചിലപ്പോൾ വെറുമൊരു ഫേസ് ബുക്ക് പോസ്റ്റിലൂടെയും ഒക്കെ വൈറലായി മാറി അവസാനം സഞ്ചാരികളാൽ നിറഞ്ഞ് അവിടുത്തെ ടൂറിസം തന്നെ നശിച്ചു പോയ സ്ഥലങ്ങൾ ലോകത്തെമ്പാടുമുണ്ട്. മീശപ്പുലിമലയിൽ മഞ്ഞു പെയ്യുന്നതു കണ്ടിട്ടുണ്ടോ എന്ന ചാർലിയുടെ ചോദ്യത്തിലൂടെ സഞ്ചാരികൾ ഏറ്റെടുത്ത മീശപ്പുലിമലയും സോഷ്യൽ മീഡിയ വൈറലാക്കിയ ഇല്ലിക്കൽ കല്ലും കോട്ടപ്പാറയും കേരളാംകുണ്ടും ഒക്കെ ഇന്ന് ഓവർ ടൂറിസത്തിന്റെ ഇരകളായി മാറിയ സ്ഥലങ്ങളാണ്. എന്താണ് ഓവർ ടൂറിസമെന്നും എങ്ങനെ അതിനെ അതിജീവിക്കാം എന്നും വായിക്കാം...

എന്താണ് ഓവർ ടൂറിസം

എന്താണ് ഓവർ ടൂറിസം

ലളിതമായി പറഞ്ഞാൽ ഒരു പ്രത്യേക ടൂറിസ്റ്റ് സ്ഥലത്ത് മാത്രം ഒരുപരിധിയിലധികം ആളുകൾ എത്തിച്ചേരുന്നതിനെയാണ് ഓവർ ടൂറിസം. അതുവരെ വന്നു പോയിരുന്ന കുറച്ച് ആളുകളുടെ സ്ഥാനത്ത് നൂറുകണക്കിന് ആളുകൾ എത്തിച്ചേരുമ്പോൾ അത് ഓവർ ടൂറിസമാകും. അവിടുത്തെ ചെറിയ റോഡുകൾ വാഹനപ്പെരുക്കത്താൽ ബ്ലോക്കാകുമ്പോൾ അത് ഓവർ ടൂറിസമാകും. വന്യജീവി സമ്പത്തിനെ ടൂറിസം ദോഷകരമായി ബാധിച്ചാൽ അത് ഓവർ ടൂറിസമാകും.

എങ്ങനെ ബാധിക്കും?

എങ്ങനെ ബാധിക്കും?

പ്രകൃതിയിലുണ്ടാകുന്ന ദോഷകരമായ സാഹചര്യങ്ങൾ കണക്കിലെടുക്കാതെ ലാഭത്തിനായി മാത്രം വിനോദ സഞ്ചാരത്തെ കാണുമ്പോളാണ് ടൂറിസം തിരിച്ചടിക്കുവാൻ ആരംഭിക്കുക. മിക്കയിടങ്ങളിലും ഗുണത്തേക്കാൾ അധികം ദോഷമായിരിക്കും ഇതുമൂലം സംഭവിക്കുക.

മാതൃകകളിങ്ങനെ

മാതൃകകളിങ്ങനെ

രാജ്യത്തെയും ജൈവവൈവിധ്യത്തെയും ഒക്കെ നശിപ്പിക്കുന്ന ഓവർ ടൂറിസത്തെ പ്രതിരോധിക്കുവാൻ ഓരോ സ്ഥലങ്ങളും ഓരോ കാര്യങ്ങളാണ് ചെയ്തത്.
- പെറുവിലെ മാച്ചുപിച്ചുവിൽ സന്ദർശന സമയം നാലു മണിക്കൂറാക്കി ചുരുക്കി.
-നെതർലന്‍ഡിലെ ഗ്രാമങ്ങൾ സന്ദർശിക്കാനെത്തുന്നവർക്കായി അവിടുത്തെ ഗവൺമെന്‍റ് പ്രത്യേക സമയം നല്കി.

ക്രൊയേഷ്യ- ക്രൊയേഷ്യയിലെ വർധിച്ചു വരുന്ന ക്രൂയിസ് കപ്പലുകളുടെ എണ്ണം അവിടെ വലിയ പ്രശ്നമായിരുന്നു. അത് ഒഴിവാക്കുവാനായി വെറും രണ്ട് ക്രൂയിസ് കപ്പലുകൾക്ക് മാത്രമാണ് ഒരു ദിവസം അനുമതിയുള്ളത്. ഇത് സന്ദർശകരുടെ എണ്ണത്തില്‍ വലിയ തോതിലുള്ള കുറവുണ്ടാക്കി.

മാതൃകകളിങ്ങനെ

മാതൃകകളിങ്ങനെ

വെനീസ്- ഓരോ വർഷവും മുപ്പത് മില്യണിലധികം സഞ്ചാരികളാണ് വെനീസിലെത്തുന്നത്. ഇത് ഒഴിവാക്കുവാനായി 55,000 ടണ്ണിലധികം ഭാരമുള്ള ക്രൂയ്സ് കപ്പലുകളെ ഇവിടെ 2012 മുതൽ നിരോധിക്കുകയുണ്ടായി. രാത്രികാലങ്ങളിലും മറ്റും ബഹളം വയ്ക്കുന്നതിനും മറ്റുള്ളവരെ ശല്യപ്പെടുത്തുന്നതിനും ഒക്കെ നിരോധിക്കുന്ന പല നടപടികളും ഇവിടെ എടുത്തിട്ടുണ്ട്.


റോം- റോമിൽ കഴിഞ്ഞ ജനുവരി മുതൽ ടൂറിസ്റ്റ് ബസുകളെ ചരിത്ര സ്മാരകങ്ങളുടെ അടുത്തേയ്ക്ക് അടുപ്പിക്കാറില്ല. ശബ്ദമലിനീകരണവും വായു മലിനീകരണവും കഴിവതും കുറയ്ക്കുന്നതിനായാണ് ഇത് . കൂടാതെ പ്രശസ്തമായ സ്പാനിഷ് സ്റ്റെപ്പുകളിൽ ഇരിക്കുവാനും സന്ദർശകർക്ക് അനുമതിയില്ല.

തായ്ലൻഡിലെ പിപിലേ ഐലൻഡിൽ സന്ദർശകരെ 2020 വരെ നിരോധിച്ചിരിക്കുകയാണ്. ഓവർ ടൂറിസത്തിന്‍റെ ഫലമായുണ്ടായ ദോഷവശങ്ങൾ മാറ്റിയെടുക്കുവാനാണിത്.

 സ്വയം നിയന്ത്രിക്കാം

സ്വയം നിയന്ത്രിക്കാം

ചില ഇടങ്ങൾക്ക് ഉൾക്കൊള്ളുവാന്‍ സാധിക്കുന്ന ആളുകൾക്ക് ഒരു പരിധിയുണ്ട്. അത്തരം ഇടങ്ങൾ കഴിവതും ഒഴിവാക്കുക. താല്പര്യമനുസരിച്ച് മാത്രം യാത്ര ചെയ്യുക. സ്മാരകങ്ങളും മറ്റും സന്ദര്‍ശിക്കുമ്പോൾ കഴിവതും അതിനെ ഉപദ്രവിക്കാത്ത തരത്തിൽ സന്ദർശിച്ചു വരിക. സെൽഫി ഭ്രമം കുറയ്ക്കുക.

കൊച്ചിയിൽ ഒരു രാത്രി തങ്ങുവാൻ 395 രൂപ; അതും എസിയിൽ..കൊച്ചിയിൽ ഒരു രാത്രി തങ്ങുവാൻ 395 രൂപ; അതും എസിയിൽ..

വിസയില്ലാതെ കറങ്ങിയടിക്കുവാൻ ബ്രസീൽവിസയില്ലാതെ കറങ്ങിയടിക്കുവാൻ ബ്രസീൽ

കൽപ്പർവ്വതത്തെ നിശ്ചയ ദാർഢ്യം കൊണ്ടു തുരന്ന് തോല്പിച്ച മനുഷ്യന്‍റെ കഥ..ഒരു നാടിന്‍റെയുംകൽപ്പർവ്വതത്തെ നിശ്ചയ ദാർഢ്യം കൊണ്ടു തുരന്ന് തോല്പിച്ച മനുഷ്യന്‍റെ കഥ..ഒരു നാടിന്‍റെയും

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X